Image

സുരേഷ് ഗോപിയുടെ മകനും സിനിമയിലേക്ക്

ആശ എസ് പണിക്കര്‍ Published on 31 July, 2015
സുരേഷ് ഗോപിയുടെ മകനും സിനിമയിലേക്ക്
 സൂപ്പര്‍താരം സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും സിനിമയിലേക്ക്. താരങ്ങളുടെ മക്കളായ മക്കളായ ദുല്‍ഖറും കാളിദാസും സിനിമയിലേക്ക് വന്നതിനു പിന്നാലെയാണ് ഗോകുലും എത്തുന്നത്. നവാഗത സംവിധായകനായ വിപിന്‍ദാസിന്റെ മുദുഗൗവിലൂടെയാണ് ഗോകുല്‍ സിനിമയിലെത്തുന്നത്. ഫ്രൈഡേ ഫിലിംസിന്റേതാണ് ചിത്രം. ഇതിന്റെ നിര്‍മാതാവു കൂടിയായ വിജയ് ബാബുവാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സുരേഷ് ഗോപി ശ്രദ്ധേയനായത് ആക്ഷന്‍ ചിത്രങ്ങളിലൂടെയാണെങ്കിലും മകന്‍ ഒരു പ്രണയ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത് എന്ന പ്രത്യേതകയുണ്ട്. ഛായാഗ്രഹണം ഉള്‍പ്പെടെ ഈ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്.

സുരേഷ് ഗോപിയുടെ മകനും സിനിമയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക