Image

ഫാ. കുര്യാക്കോസ്‌ പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു

സജി കരിമ്പന്നൂര്‍ Published on 30 July, 2015
ഫാ. കുര്യാക്കോസ്‌ പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു
സൗത്ത്‌ ഫ്‌ളോറിഡ: ഫിലാഡല്‍ഫിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ്‌ റിസോര്‍ട്ടില്‍ 2015 ജൂലൈ 15 മുതല്‍ 18 വരെ നടത്തപ്പെട്ട യാക്കോബായ സുറിയാനി സഭ നോര്‍ത്ത്‌ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ യൂത്ത്‌ ആന്‍ഡ്‌ ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ 17-ന്‌ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വെച്ച്‌ ഫാ. കുര്യാക്കോസ്‌ പുതാപ്പാടി രചന നിര്‍വഹിച്ച `ജ്‌ഞാനദീപങ്ങള്‍' എന്ന പുസ്‌തകം ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു.

ഈ അനുഗ്രഹീത മഹാ സമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി അധ്യക്ഷതവഹിച്ചു. കൂടാതെ സൗത്ത്‌ അമേരിക്ക ആര്‍ച്ച്‌ ബിഷപ്പ്‌ യാക്കോബ്‌ മോര്‍ എഡ്വോര്‍ഡ്‌, ക്‌നാനായ ഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പ്‌ ആയൂബ്‌ മോര്‍ സില്‍വാനോസ്‌, കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, പാത്രിയര്‍ക്കീസ്‌ ബാവയുടെ സെക്രട്ടറി മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌, അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ റീജിയന്റെ മാത്യൂസ്‌ മോര്‍ അന്തീമോസ്‌, ഭദ്രാസന സെക്രട്ടറി വെരി റവ മാത്യൂസ്‌ എടത്തറ കോര്‍എപ്പിസ്‌കോപ്പ, ഭദ്രാസന ട്രഷറര്‍ സാജു മാരോത്ത്‌, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

`ജ്ഞാനദീപത്തില്‍' മഹാന്മാരുടെ വിജ്ഞാനമൊഴികള്‍ അറുപത്തിയേഴ്‌ വിഷയങ്ങളില്‍ രണ്ടായിരത്തില്‍പ്പരം മഹത്‌വചനങ്ങള്‍ കൊണ്ട്‌ സമ്പുഷ്‌ടമാണ്‌. ഗ്രന്ഥകാരന്‍ സൗത്ത്‌ ഫ്‌ളോറിഡ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി, ഓര്‍ലാന്റോ സെന്റ്‌ എഫ്രേം യാക്കോബായ സുറിയാനി പള്ളികളുടേയും വികാരിയായി ശുശ്രൂഷ ചെയ്‌തുവരുന്നു. പുസ്‌തകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഫാ. കുര്യാക്കോസ്‌ പുതുപ്പാടി 954 907 7154.
ഫാ. കുര്യാക്കോസ്‌ പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു
ഫാ. കുര്യാക്കോസ്‌ പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു
ഫാ. കുര്യാക്കോസ്‌ പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു
ഫാ. കുര്യാക്കോസ്‌ പുതുപ്പാടി രചിച്ച `ജ്ഞാനദീപങ്ങള്‍' പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക