Image

മലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയ

Published on 30 July, 2015
മലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയ
ന്യൂയോര്‍ക്ക്‌: മലയാളിയുടെ ജീവിതത്തെ പട്ടി നക്കിച്ചു; ജനജീവിതം ദുഷ്‌കരമാക്കി. മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി കേരളത്തെ കേരളമല്ലാതാക്കുന്നു- സക്കറിയ ചൂണ്ടിക്കാട്ടുന്നു. സത്യങ്ങള്‍ വിളിച്ചുപറയാന്‍ ഇനിയും പേടിക്കാത്ത ഏക (?) മലയാളിയായ സക്കറിയ സമൂഹത്തിനു വന്ന അപചയങ്ങളുടെ വാങ്‌മയ ചിത്രങ്ങള്‍ കേരളാ സെന്ററില്‍ കൂടിയ സര്‍ഗ്ഗവേദി യോഗത്തില്‍ വരച്ചു കാട്ടിയപ്പോള്‍ വന്നുഭവിക്കാവുന്ന ദുരന്തങ്ങള്‍ക്ക്‌ അതൊരു മുഖവുരയായി.

സ്‌ത്രീകള്‍ക്ക്‌ പേടിക്കാതെ ഇറങ്ങി നടക്കാന്‍ പറ്റാത്ത സമൂഹം എന്തു സമൂഹമാണദ്ദേഹം ചോദിച്ചു. സ്‌ത്രീകള്‍ക്ക്‌ എതിരായ അക്രമങ്ങള്‍ ഉണ്ടാകുന്നതില്‍ മതങ്ങള്‍ക്ക്‌ പങ്കുണ്ട്‌. ഇസ്ലാം മതത്തിലും ക്രിസ്‌തുമ തത്തിലും പുരുഷമേധാവിത്വത്തിന്റെ അന്തര്‍ധാരയും സ്‌ത്രീപീഡന തത്‌പരതയും ഒളിഞ്ഞുകിടക്കുന്നു. ഹിന്ദുമതത്തില്‍ അതില്ലായിരുന്നു. എന്നാല്‍ മൗലീകവാദം പറയുന്ന ഹിന്ദുക്കള്‍ അതേ മനോരോഗം ഹിന്ദുമതത്തിലേക്കും കൊണ്ടുവരുന്നു.

സ്‌ത്രീകള്‍ക്ക്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഒരു നാട്ടിലുമില്ല. വിദ്യാഭ്യാസം കുറഞ്ഞ ആന്ധ്രയിലോ, തമിഴ്‌നാട്ടിലോ ഇല്ല. സ്‌ത്രീകളെ ആദരിക്കുന്നതു തമിഴ്‌നാട്ടില്‍ നിന്നു നാം പഠിക്കണം. സ്‌ത്രീയും പുരുഷനും ഒരുമിച്ച്‌ നടന്നുപോയാല്‍ ചോദ്യമായി. ഭാര്യയും ഭര്‍ത്താവുമാണെന്നു പറഞ്ഞാല്‍ തെളിവെന്തെന്നായിരിക്കും ചോദ്യം.

സ്‌ത്രീക്ക്‌ കഷ്‌ടിച്ച്‌ ജോലിക്കുപോയി അതേ വഴിയില്‍ തിരിച്ചുവരാം. സ്‌ത്രീക്ക്‌ ഇനി എന്നാണ്‌ സ്വതന്ത്രമായി ഇറങ്ങി നടക്കാന്‍ പറ്റുക എന്നതാണ്‌ ചോദ്യം. സ്‌ത്രീയെ തുല്യരായി കാണണമെന്നും ബഹുമാനിക്കണമെന്നും പറഞ്ഞ്‌ ഒരു ഇടയലേഖനവും ഉണ്ടായിട്ടില്ല. കേരളത്തിലെ ഈ അവസ്ഥ മനോരോഗം തന്നെയാണ്‌.

പരിസര മലനീകരണമാണ്‌ കേരളത്തെ നാറ്റിക്കുന്ന മറ്റൊന്ന്‌. പാറശാല മുതല്‍ കാസര്‍ഗോഡ്‌ വരെ ഇറച്ചിയുടേയും മറ്റും അവശിഷ്‌ടം വഴിയോരത്ത്‌ കെട്ടിക്കിടക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്‌ എന്നു പറഞ്ഞ്‌ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നവര്‍ ഇതിനെതിരേ ഒന്നും ചെയ്യുന്നില്ല. എനിക്കോ നിങ്ങള്‍ക്കോ ഒറ്റയ്‌ക്ക്‌ ഈ മാലിന്യം നീക്കാനാവില്ല. അതിനൊക്കെ പരിഹാരം കണ്ടെത്താനാണ്‌ ജനപ്രതിനിധികളെ നാം തെരഞ്ഞെടുക്കുന്നത്‌. പക്ഷെ അവര്‍ക്ക്‌ അതിനൊന്നും നേരമില്ല.

രാഷ്‌ട്രീയം ഇന്നൊരു തമാശ നാടകമാണ്‌. ജീവന്മരണ പ്രശ്‌നങ്ങള്‍ ആരും കാണുന്നില്ല. പകരം രാഷ്‌ട്രീയത്തെ ഒരു തമാശക്കളിയാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞു. ഇതിന്റെ ഫലമായി ശുദ്ധ മണ്ണുണ്ണികളെ വരെ പ്രമാണിമാരാക്കി. ഇടതുപക്ഷത്തിന്റെ ശക്തി കുറയ്‌ക്കാന്‍ എതിര്‍വിഭാഗം ഒരു വ്യക്തിയെ ഉപയോഗിച്ചു. പക്ഷെ ക്രമേണ പ്രസ്‌തുത വ്യക്തി പിടിവിട്ടുപോയി. മാധ്യമങ്ങള്‍ക്കോ രാഷ്‌ട്രീയക്കാര്‍ക്കോ നിയന്ത്രിക്കാനാവാത്ത  സ്ഥിതി വരുന്നു.

ഇവരെല്ലാവരുംകൂടി ഉണ്ടാക്കുന്ന ഭാരം വഹിക്കുന്നതാരാണ്‌? സാധാരണ ജനം. കേരളീയരോട്‌ കൂറില്ലാത്ത ഇക്കൂട്ടര്‍ നമ്മുടെ ജീവിതം പട്ടി നക്കിച്ചു

അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ മാധ്യമങ്ങളും സാഹിത്യകാരന്മാരുമൊക്കെ മടിക്കുന്നു. യു.ഡി.എഫ്‌- എല്‍.ഡി.എഫ്‌ വ്യവസ്ഥയും അവര്‍ നടപ്പിലാക്കുന്ന പരിപാടികളും ചോദ്യം ചെയ്യപ്പെടാതെ പോകുന്നു. എന്തും ആകട്ടെ എന്ന നിര്‍വികാരാവസ്ഥ.
വിവിധ നാടുകളില്‍ നിന്നു വന്നവര്‍ സംയോജിച്ച ജീനുകളാണ്‌ കേരളീയര്‍ക്ക്‌. കേരളീയര്‍ സുമുഖന്മാരായിരിക്കുന്നതിന്റെ കാരണവും അതുതന്നെ. നമ്പൂതിരിയുടേയും ദളിതന്റേയും ജീനുകള്‍ ഒന്നുതന്നെ. പക്ഷെ, രാജാവും, മതവും ചിലരെ ദളിതരാക്കി അടിച്ചമര്‍ത്തി. ബ്രാഹ്‌മണര്‍ ഒരുകാലത്ത്‌ പട്ടിണിയിലും പരിവട്ടത്തിലുമായിരുന്നു. ഇന്ന്‌ ആ സ്ഥിതിമാറി.

മാധ്യമങ്ങള്‍ വിചാരിച്ചാല്‍ മാറ്റം വരുത്താവുന്നതാണ്‌. പക്ഷെ അതുണ്ടാവുന്നില്ല. കോണ്‍ഗ്രസും വേണം കമ്യൂണിസ്റ്റും വേണം എന്ന നിലപാട്‌ എടുക്കുന്ന സാഹിത്യകാരന്മാര്‍. പേടിച്ചു മിണ്ടാതിരിക്കുന്നവര്‍ ബുദ്ധിജീവികളും അവസരവാദികളുമാകുന്നു.

പണ്ട്‌ രാജാവിയിരുന്നെങ്കില്‍ ഇന്ന്‌ മന്ത്രി ആയി. സരിത നാളെ ഇലക്ഷന്‌ നിന്നാല്‍ വോട്ടു ചെയ്യാന്‍ വന്‍ ജനാവലിയുണ്ടാകും. എന്തുകൊണ്ടാണ്‌ നമ്മള്‍ ഇങ്ങനെയായത്‌? അടിസ്ഥാനപരമായി പൗരന്‌ ആത്മവിശ്വാസമില്ല. അവര്‍ക്കെതിരേ രാഷ്‌ട്രീയവും മതവും മാധ്യമങ്ങളും എല്ലാം ഒന്നിച്ചു നില്‍ക്കുന്നു. മദ്യമല്ല, മാധ്യമങ്ങളാണ്‌ കേരളത്തിന്റെ അഡിക്ഷന്‍. അക്ഷരപ്രേമികളാണ്‌ മലയാളികള്‍. അവര്‍ക്കിടയിലേക്കാണ്‌ നേരിട്ടും വ്യംഗ്യമായും വര്‍ഗീയത കയറ്റിവിടുന്നത്‌.

ഒരു പെട്ടിക്കട പോലും നടത്താന്‍ കഴിവില്ലാത്തവരാണ്‌ രാഷ്‌ട്രീയത്തെ നയിക്കുന്നത്‌. രാഷ്‌ട്രീയം തന്നെ ഒരു വ്യവസായമായി മാറി. വി.എസും ഉമ്മന്‍ചാണ്ടിയും അഴിമതിക്കാരല്ലായിരിക്കാം. പക്ഷെ അവരോടൊപ്പം വളര്‍ന്ന വ്യവസ്ഥ അവരുടെ നിയന്ത്രണത്തിലുള്ളതായിരുന്നില്ല.

ഉളുപ്പില്ലാതെ ആര്‍ക്കും എന്തും പറയാമെന്ന സ്ഥിതിയും ഉണ്ട്‌. അക്രമത്തിനെ സാധൂകരിക്കുന്ന മാനസീകാവസ്ഥയിലേക്ക്‌ സമൂഹം മാറി. 25,000 രൂപ കൊടുത്താല്‍ ക്വട്ടേഷന്‌ ആളെ കിട്ടും. വൃത്തികെട്ട രാഷ്‌ട്രീയവും വര്‍ഗ്ഗീയതയും മാധ്യമ സംസ്‌കാരവും അഴിഞ്ഞാടിയാലും സാധാരണ ജനങ്ങള്‍ അതിലൊന്നും വീഴില്ലെന്നതാണ്‌ ആശ്വാസകരം.

എഴുത്തുകാരന്‌ ഏറെയൊന്നും ചെയ്യാനാവില്ല. മാധ്യമങ്ങള്‍ക്ക്‌ പറ്റും. ബി.ജെ.പി കേന്ദ്രത്തില്‍ വന്നശേഷം സ്ഥിതിഗതിയില്‍ ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ സാസ്‌കാരിക രംഗത്ത്‌ നിശബ്‌ദമായ മാറ്റങ്ങള്‍ അവര്‍ വരുത്തുന്നുണ്ട്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതു ദോഷം ചെയ്യും.

മനോഹര്‍ തോമസ്‌ അധ്യക്ഷത വഹിച്ചു. എം.ടി. ആന്റണി, പ്രൊഫ. തെരേസ ആന്റണി, ഡോ. ജോയി കുഞ്ഞാപ്പു, ഡോ. നന്ദകുമാര്‍, രാജു തോമസ്‌, ജോസ്‌ ചെരിപുറം, പി.ടി. പൗലോസ്‌, ഷീലാ മോന്‍സ്‌ മുരിക്കന്‍, മാലിനി, പ്രിന്‍സ്‌ മാര്‍ക്കോസ്‌, ഡോ. എന്‍.പി. ഷീല, ജെ. മാത്യൂസ്‌, ഇ.എം. സ്റ്റീഫന്‍, തമ്പി തലപ്പിള്ളില്‍, ജോണ്‍ പോള്‍, ജോസ്‌ കാടാപ്പുറം, ടാജ്‌ മാത്യു, സോജി മാത്യു തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

മലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയമലയാളിയുടെ ജീവിതത്തെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മതങ്ങളും കൂടി പട്ടി നക്കിച്ചു: സക്കറിയ
Join WhatsApp News
GEORGE V 2015-07-31 11:51:43

 

തനിക്കു ഇഷ്ടം അല്ലാത്തത് എഴുതുന്നവർ എല്ലാം ബി ജെ പി അല്ലെങ്ങിൽ ആർ എസ് എസ് കാർ എന്ന് മുദ്ര കുത്തുന്നത് എന്തിനു.  ഇന്ത്യ ഭരിക്കുന്ന പാർടി ആണ് ബി ജെ പി. ഇന്ത്യയിലെ ജനങ്ങൾ അവർക്ക് വേണ്ട എങ്കിൽ നാല് കൊല്ലം കഴിയുമ്പോൾ ഏതെങ്കിലും മന്ദ ബുദ്ധിയെ പ്രധാനമന്ത്രി ആക്കിക്കോളും. അത് വരെ അവർക്ക് സമയം കൊട്. അതാണ്‌ ജനാധിപത്യ മര്യാദ. അല്ലാതെ ഇവിടെ കിടന്നു ഒച്ച വച്ചിട്ട് കാര്യവും ഇല്ല.

 

നട്ടെല്ലുള്ള ഒരു എഴുത്ത് കാരനാണ് ശ്രീ സകരിയ, ഇടതനും വലതനും ഓശാന പാടാറില്ല (പണ്ട് ഇടതനെ ഇഷ്ടമായിരുന്നു). എല്ലാ വിധ നന്മകളും നേരുന്നു.  അതോടൊപ്പം കുറെ എങ്കിലും അമേരിക്കൻ മലയാളികൾ ഇഷ്ടപ്പെടുന്ന ശ്രീ അന്ദ്രുസ്, അന്തപ്പൻ, വിദ്യാധരൻ ബിഗ്‌ സല്യൂട്ട്     


Mallu 2015-07-31 12:23:41
എന്താ വിദ്യാധരാ ഈ പറയുന്നത്? പാവപ്പെട്ട 4000 കുടുംബങ്ങള്‍. അവര്‍ ആ ഇത്തിരി മണ്ണില്‍ ക്രുഷി ചെയ്തു മാത്രമെ ജീവിക്കൂ എന്നുണ്ടോ? വിമാനത്താവളം വന്നാല്‍ സ്ഥലവില കൂടും. വിറ്റാല്‍ കൂടുതല്‍ പണം കിട്ടും കൂടുതല്‍ ഭൂമി വാങ്ങാം. അതല്ലെങ്കില്‍ ബിസിനസ് ചെയ്യാനോ ജോലിക്കോ ഉള്ള സാധ്യത കൂടും. പുതിയതൊക്കെ ഉണ്ടാകുന്നത് മോശമാണെന്നു പറയുമ്പോള്‍ നാം പിന്നോക്കം പോകും. എന്നും ദരിദ്രരായി കഴിയും. സുഗതകുമാരിയൊക്കെ പട്ടണത്തില്‍ സുഖമായി കഴിയുന്നവരാണു ഈ സത്യങ്ങളൊക്കെ മറന്നു ഇതൊരു വര്‍ഗീയ പ്രശ്‌നമാക്കിയ കുമ്മനത്തെ പിന്തുണക്കണോ? വിമാനത്താവളത്തിനു വേണ്ടിയുള്ള തട്ടിപ്പുകള്‍, വ്യാജ ഇടപെടലുകള്‍ ഒക്കെയാണു എതിര്‍ക്കപ്പെടണം. കുറച്ചു കൂടി മാറി വിമാനത്താവളം ഉണ്ടാക്കുന്നതിലും തെറ്റില്ല. പത്തു വര്‍ഷം കഴിയുമ്പോള്‍ ആറന്മുളക്കാര്‍ തന്നെ കുമ്മനത്തെചീത്ത പറയും, കിട്ടിയ അവസരം നശിപ്പിച്ചതിനു.
Jack Daniel 2015-07-31 12:36:33
Zkhariya is in good spirit 
Anthappan 2015-07-30 13:57:47

I am glad that Mr. Zachariah is standing up on his feet and telling the truth to the American Malyalees including the so called writers.  American writers will attentively listen to this man whereas reject the same opinions expressed by Mr. Andrew, Anthappan or vidyaadharan.  Half of the people those who listen  Mr. Zacharia are hypocrites.  They want to impress him and take some pictures with him to bolster their image here in USA and abroad.     There are some brilliant writers in USA but they are not concerned about what is happening to the people around the world.   They think that the strong will survive and the week will perish.  There are some good writers whose talent will only get triggered in the presence of the Priests, Bishops, and the politicians.  They get goosebumps in their presence and start writing poems and songs about them.  These writers have no time to see what the power  and money hungry religious leaders and politicians are doing to the ordinary people and their families.  All these people are sitting in comfortable hermits and keep on writing poems, stories and articles in with the real people and their stories are missing.  It looks like they are paralyzed and lost their senses.  There brain cannot imagine and they hunt for ideas.  When they fail to get it they steal it or get it written by some drug addicts in Kerala.   Kerala politicians are really crooks. I don’t know there is any politician in  Kerala who don’t have rape allegation . And, sod does the priests and Bishops. They think it is god given authority for them to pounce on women, men, and girls and have sexual gratification.  These thugs destroy many individuals, life and throw them into red streets.  There is no one in New Delhi to correct this because most of them are guilt of rape. We have MP hiding in parliament and protected by government.  There is no one to smoke them out of there and make them stand trial.  Because Money can wash their sins away and have more fun.  Yes they have fun, clean up their sins and have more fun.  It is a cycle and they are sued to it.   These rotten crocodiles must be wiped out otherwise they will destroy more innocent life.   Hope Mr. Zachariah will revive some of these paralyzed listeners with his courage and power charged talk because most of them will move with fire under their ass. 

keraleeyan 2015-07-30 17:02:10
ഹെല്‍ ഈസ് അദര്‍ പീപ്പീള്‍. (നരകം മറ്റു മനുഷ്യരാണു) സാര്‍ത്രിന്റെ നാടകം കേരളത്തില്‍ അക്ഷരം പ്രതി ശരി. മറ്റുള്ളവന്റെ കാര്യത്തിലണല്ലോ കേരളീയന്റെ ശ്രദ്ധ. സാര്‍ത്രിന്റെ നാടകം ' നോ എക്‌സിറ്റ്' ഇപ്രകാരം. നരകത്തില്‍ ചെന്നയാള്‍ പീഡനം പ്രതീക്ഷിച്ചിരിക്കുന്നു. ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ രണ്ടു പേര്‍ കൂടി അവിടെ വന്നതോടെ അവര്‍ പരസ്പരം ദ്രോഹിച്ച് അവിടം നരകമാക്കി. ഒടുവില്‍ ഒരു കഥാപാത്രം പറയുന്നു. ഹെല്‍ ഈസ് അദര്‍ പീപ്പിള്‍.
വായനക്കാരൻ 2015-07-30 17:17:34
ഒരു ആൺ‌പട്ടിക്കും പെൺ‌പട്ടിക്കും ഒരുമിച്ച് കേരളത്തിലെ തെരുവിൽ യഥേഷ്ടം നടക്കാം. ആരും ഒന്നും ചെയ്യുവാൻ പോകുന്നില്ല. ചെയ്താൽ രഞ്ജനി ഹരിദാസിൽ നിന്ന് വിവരം അറിയും. അപ്പോൾ ‘പട്ടി നക്കിച്ചു’ എന്നൊക്കെപറയുന്നത് പട്ടിയെ തരംതാഴ്തുകയാണ്.
വിദ്യാധരൻ 2015-07-31 07:14:09
എഴുത്ത്കാർക്ക് ഏറെയൊന്നും ചെയ്യാനാവില്ല' എന്നും മലയാളിയുടെ ജീവിതം പട്ടിനക്കി പോയി എന്നുമുള്ള ശ്രീ. സഖറിയായുടെ പ്രസ്താവന തികച്ചും ഖേദകരം തന്നെ . വികാരത്തീവ്ര മായ ചിന്താ രീതികൾ ഉൾക്കൊണ്ട കാല്പനിക പ്രസ്ഥാനം ഫ്രഞ്ച് വിപ്ലവത്തിന്റെ ഗതിയെ ഏതു തിരിച്ചു വിട്ടു എന്നത് എഴുത്തുകാർക്കും വായനക്കാർക്കും ചരിത്ര കാരന്മാർക്കും അറിവുള്ളതാണല്ലോ ?  കേരളവും അതിന്റെ നേതൃത്വ ങ്ങളും ആരാജകത്തിന്റെയും അഴുമിതിയുടെയും കൂട്ടുപിടിച്ച് ഉറഞ്ഞു തുള്ളുമ്പോൾ,  കേരള ജനതയുടെ ജീവിതം പട്ടി നക്കി പോയി എന്ന് പറഞ്ഞു സ്വന്തം മുറിവുകളെ നക്കി തുടച്ചുകൊണ്ടിരിക്കണ്ടവരല്ല എഴുത്തുകാർ.  നേരെമറിച്ച് തങ്ങളുടെ തൂലീകക്ക് മൂർച്ചകൂട്ടി അധർമത്തിന്റെയും ആഴുമതിയുടെയും ചുക്കാൻ പിടിക്കുന്ന കാട്ടുകള്ളമാരെ പുറത്തു ചാടിക്കാൻ ഉറങ്ങി കിടക്കുന്ന ജനതയുടെ മനസ്സിനെ  വികാര തീവ്രമായ രചനകൾ കൊണ്ട് ചാടി എഴുന്നെൽപ്പിക്കുകയാണ് വേണ്ടത്.  അറുമുള എന്ന മുഗ്ദ്ധ മനോഹരിയുടെമേൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ക്സ്മലർ ചാടിവീണ് ബലാൽ സംഗം ചെയ്യാൻ മുതിർന്നപ്പോൾ, ഒരു സുഗതകുമാരിയെ മാത്രം കാണാൻ കഴിഞ്ഞു ( ആ കവിയിത്രിക്ക് എന്റെ പ്രണാമം). ബാക്കിയുള്ള എഴുത്തിലെ പുരുഷ സിംഹങ്ങൾ അവർക്ക് സുരക്ഷിതമായ വൻകാടുകളിൽ അഭയം തേടിക്കാണും .  ലജ്ജാവാഹം ! ;ലജ്ജാവാഹം ! ;

ഉണരുക കലാകാരാ നീ ഉണർന്നെണീക്കൂ 
ഉണർത്തുക തളർന്നിരിക്കും ജനതയെ -
ഉണർത്തുക കാല്പ്പനിക രചനകളാലേ 
ഒരുക്കുക അവരെ  അധർമ്മ വാഴ്ച്ചെ കെതിരെ 
മത നേതാക്കൾ രാഷ്ട്ര സേവകർ 
സാധാരണക്കാരനെ കൊള്ളയടിച്ചു ജീവിപ്പോർ 
ഇവരെ തുരത്തുവാൻ, 
നവമൊരു വിപ്ലവത്തിന് നാന്ദികുറിക്കാൻ
ഉണരുക കലാകാരാ നീ ഉണർന്നെണീക്കൂ 
ഉണർത്തുക തളർന്നിരിക്കും ജനതയെ -
ഉണർത്തുക കാല്പ്പനിക രചനകളാലേ 

mallu 2015-07-31 07:52:21
Vidyadharan is supporter of RSS? Sugathakumari or Akkitham show their true colors and leanings. are they the role models for us?
an airport will not kill aranmula's heritage. It may even enhance that
PodaNY 2015-07-31 08:39:14
വിദ്യാധരൻ പുലിയാണ് മല്ലു പുലി. വീണ്ടു വിചാരമില്ലാതെ അമേരിക്കയിലെ ഒരുപറ്റം എഴുത്തുകാരെ സന്തോഷിപ്പിക്കാൻ, പത്തു വർഷത്തെ വിസാ തീരുന്നതുവരെ സഖറിയാ സാറ് വന്നുകൊണ്ടിരിക്കും.  ഒരു പടം പിടിക്കൽ ഒരു സമ്മേളനം എല്ലാവർക്കും ആശ്വാസം .  കേരളം കട്ടുമുടിച്ച് വ്യഭിചരിച്ചു കാടുമുടിച്ചു നാട് നീളെ വിമാനത്താവളം ഉണ്ടാക്കി നാട്ടുകാരുടെ പള്ളക്കടിച്ചു മോഷ്ടിച്ച് സുഖിക്കുന്ന രാഷ്ട്രീയക്കരേം ബിഷപ്പ്മാരേം നട്ടെല്ലില്ലാത്ത എഴുത്തുകാർക്കും എതിരെ വിദ്യാധരൻ ആഞ്ഞടിച്ചതിൽ എന്താണ് കുഴപ്പം എന്റെ മല്ലു ചേട്ടാ.
ലക്ഷം ലക്ഷം പിന്നാലെ വിദ്യാധര നേതാവേ ധീരതയോടെ തകർത്തോളൂ 
Aranmula Proud 2015-07-31 09:21:10
ഒരു യഥാർത്ഥ എഴുത്തുകാരനോ എഴുത്തുകാരിയോ സമൂഹത്തിന്റെ മനസാക്ഷിയുംമായി എത്രമാത്രം ഒട്ടിയിരിക്കണം എന്നതിന്റെ മാതൃകയാണ് സുഗതകുമാരിയെന്ന കവിയിത്രി.  ഒരു നാടിന്റെ ജീവനാടിക്ക് കോടാലി വയ്ക്കാൻ തുനിജ ഒരു പറ്റം  അമേരിക്കയടക്കമുള്ള മുഷ്ക്ക് പിടിച്ച മുതലാളി വർഗ്ഗത്തിനെതിരെയാണ് 
മനുഷ്യ സ്നേഹിയായ സുഗതകുമാരി അംഗംവെട്ടാൻ ഒരുങ്ങിയത്.  പണത്തിന്റെ മുഷ്ക്കിൽ തല മരവിച്ചിരിക്കുന്ന മല്ലുവിനെപോലുള്ളവർക്ക് അത് മനസിലാകില്ല.  ഇത് അമെരിക്കയീലെ നല്ല ശതമാനം എഴുത്തുകാരുടെയും അവസ്ഥയാണ്.  വിദ്യധരനെപോലുള്ളവരും ഇവിടെ ജീവിക്കുന്നുണ്ടെന്നുള്ളത് ആസ്വസാകരം തന്നെ.  വലിയ പേരും ഡിഗ്രിയും ഒക്കെ വച്ച് പൊള്ളയായ എഴുത്തുകൾ എഴുതുന്നവരേക്കാൾ എത്രയോ നല്ലതാണ് ഊരും പേരും ഇല്ലാതെ ആണത്വമുള്ള കമന്റുകൾ എഴുതുന്ന വിദ്യാധരൻ. അങ്ങനെയുള്ളവരെ കമ്മുണിസ്റ്റുകാരനും, RSS കാരനും ആക്കാൻ ശ്രമിക്കുന്ന മല്ലുവിന്റെ കുടിലബുദ്ധി ജനം കാണുന്നില്ല എന്ന് വിചാരിക്കണ്ട 
നാരദർ 2015-07-31 09:44:15
'പട്ടിനക്കിയ' എഴുത്തുകാർ വയലാർ വിപ്ലവത്തിന് ആക്കം കൂട്ടിയ വിപ്ലവ കവിതകൾ പോയി ആദ്യം വായിക്കട്ടെ വിദ്യാധരാ. എന്നിട്ടാവാം മറ്റുള്ളവരെ ഉണർത്തുന്ന രചന നടത്താൻ.  പിട്ട്സായും , ബിയറും ഒക്കെ അടിച്ചു സുഖിക്കുന്ന അമേരിക്കൻ എഴുത്തുകാർക്ക് ആവേശം പകരാൻ അവർക്ക് കിട്ടുന്ന അവാർഡുകളും പൊന്നാടയും അല്ലാതെ മറ്റെന്താണ് ഉള്ളത് ?
ശകുനി 2015-07-31 09:52:18
എന്തിനാ നാരദരെ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നത്? മലയാളിയുടെ ജീവിതം പട്ടിനക്കി പോയെന്ന സഖറിയാ പറഞ്ഞത്. അല്ലാതെ പട്ടി നക്കിയ എഴുത്തുകാരെന്നല്ലാ. 
Mallu 2015-07-31 10:16:14
How can airport destroy heritage? only 700 acres. what is the big deal? Only fanatics like Kummanam opposed it. sugathakumari etc supported because her family belongs to there.
of course they could have looked for a non-contyroversial place like rubber estate. (rubber has religion nowadays!0
വിക്രമൻ 2015-07-31 10:16:14
പട്ടി നക്കിയ മലയാളികളിൽ നിന്നാണല്ലോ എഴുത്തുകാരുണ്ടാകുന്നത്? അപ്പോൾ നാരദര് പറഞ്ഞതിൽ എന്താണ് തെറ്റ് ശകുനി?
John Varghese 2015-07-31 10:25:29
വീര്യം നശിച്ചു കൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്റെ ഞരക്കമാത്രമാണ് 'എഴുത്തുകാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളത്
വിദ്യാധരൻ 2015-07-31 11:07:09
നാലായിരത്തിനടുത്ത് കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ആറുമുള.  നിത്യജീവിതത്തിന് സ്വന്തം പുരയിടവും കൂടാതെ മറ്റു ചെറിയ തൊഴിലുകളും ചെയുത് ജീവിക്കുന്ന കുറെ സാധാരാണ മനുഷ്യരാണ് അവിടെയുള്ളത്.  ആവരുടെ ആ കൊച്ചു ഗ്രാമത്തിന്റെ അതിര് മാന്തിയാലെ, അമേരിക്കയിൽ ഏക്കർ വിടുകളിൽ ഇരുന്നു കള്ളും കഞ്ചാവും അടിച്ചിരുന്നു അഭിപ്രായം എഴുതുന്ന മല്ലുവിനെപോലെയുള്ളവരെ നിദ്രാദേവി തഴുകി ഉറക്കുകയുള്ള്.  വെറും 700 ഏക്കർ. അതെന്താ ആ ഗ്രാമത്തിന്റെ ആണി കല്ല്‌ ഇളക്കുമോ?  ഇതാണ് ഈ സുരേന്ദ്രന്റെ (സുരം = മരനീര്) ചോദ്യം. ഒരു വിമാന താവളം മാത്രം ഉണ്ടാക്കിയാൽ മതിയല്ലോ. അവ്ടെക്കുള്ള ഗതാഗതത്തിനും മറ്റു കാര്യങ്ങൾക്കും വേണ്ടി വരുന്ന സ്ഥലത്തെകുറിച്ച് അദ്ദേഹം അനങ്ങുന്നില്ല. അങ്ങനെയാണല്ലോ ഈ വർഗ്ഗം അശരണരുടെമേൽ ചാടി വീഴുന്നത്.  അവരുടെ സ്ഥലം പോയാലും വേണ്ട എന്റെ വിമാനം അവിടെ ഇറങ്ങണം. അത്രമാത്രം കേരളം നശിച്ചു,  ജനം നശിച്ചു, പ്രകൃതി നശിച്ചു, കേരളം ഒരു വലിയ വിമാനതാവളം ആയി മാറണം.  ഇതാണ് ഒരു പക്ഷെ അമേരിക്കൻ പൗരത്വ മുള്ള പല അധമ ചിന്താഗതിക്കാരായ മലയാളികളുടെയും മനസിലിരിപ്പ്.  മല്ലു അവരുടെ എല്ലാം തിരിഞ്ഞെടുക്കപെട്ട ഒരു ഉച്ചഭാഷണി മാത്രം.  സത്യം ഉള്ളിൽ വിളങ്ങി നിലക്കുന്ന ഒരു എഴുത്തുകാരിക്കൊ/ കാരനോ മാത്രമേ ആ നാടിന്റെയോ നാട്ടാരുടെയോ തേങ്ങലുകൾ കേള്ക്കാൻ കഴിയു.  അവർക്ക് മാത്രമേ പേനയെ പടവാലാക്കാൻ കഴിയു.  അവർ കേരളത്തിന്റെയും അവിടുത്തെ ജനതയുടെയും ഗതികേടിനെ ഓർത്ത് ദുഖിചിരിക്കണ്ടാവരല്ല നേരെ മറിച്ചു അവരുടെ ഗതികെടുകളിൽ നിന്ന് കൈപിടിച്ചു കയറ്റി 'ആ നാടിനെ നശിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന കീടങ്ങളുടെ അന്തകരായി മാരെണ്ടാതാണ്പക്ഷെ എന്ത് ചെയ്യാം  മലയാളിയുടെ സ്ഥിരം പരിപാടിയാണല്ലോ ആദ്യം മോങ്ങുക എന്നത്. നിങ്ങൾ നിന്ന് മോങ്ങു സൂര്യൻ അസ്തമിക്കും വരെ. അത് കഴിഞു നിലാവുദിക്കുമ്പോൾ കുരയ്ക്കുക . പക്ഷേ ഞങ്ങൾക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.
SchCast 2015-07-31 12:49:48
ആ ക്രിസ്തീയ തീവ്രവാദിയാണ് RSS ൻറെ  തുടക്കക്കാരാൻ.  ഒരു കലക്ക് കലക്കിയെച്ചും അയാൾ സ്ഥലം വിട്ടു.  
നാരദന്‍ 2015-07-31 15:08:47
മേശ പുറത്തെ  പ്ലാസ്റ്റിക്‌  കപ്പില്‍  കയറി ഇരിക്കുന്നവന്‍  ആര്‍
Jack Daniel ഓ , ജോണി  വാക്കരോ  അതോ  ക്രിസ്ത്യന്‍  brother ഓ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക