Image

അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു

Published on 30 July, 2015
അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു
പ്രേമം സിനിമയുടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റിണിയുടെ മകള്‍ അലീന മേരി ആന്റിണിയാണ് വധു.

ഓഗസ്റ്റ് 17ന് കൊച്ചിയിലാണ് വിവാഹ നിശ്ചയം. പ്രേമത്തിന്റെ വിജയലഹരി മാറും മുമ്പാണ് അല്‍ഫോന്‍സ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പോളിന്റെയും ഡെയ്‌സി ചാക്കോയുടെയും മകനാണ് അല്‍ഫോന്‍സ് പുത്രന്‍. അലീന ഉപരിപഠനത്തിനായി ചെന്നൈയിലാണ്.

ഇരുവീട്ടുകാരും തീരുമാനിച്ചുറപ്പിച്ച വിവാഹമാണിതെന്ന് ആല്‍വിന്‍ ആന്‌റിണി പറഞഞു. ഓഗസ്റ്റ് 22നാണ് വിവാഹം. നേരം എന്ന സിനിമയിലൂടെയാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നിവിന്‍ പോളിയും നസ്രിയ നസീമും നായികാ നായകന്‍മാരായ ചിത്രം വിജയമായിരുന്നു.

പ്രേമം അല്‍ഫോന്‍സ്പുത്രന്റെ രണ്ടാമത്തെ ചിത്രമാണ്. സമീപകാലത്തെ റെക്കോര്‍ഡ് വിജയം നേടിയ പ്രേമത്തില്‍ നായിക സെലിന്റെ പ്രതിശ്രുത വരന്റെ വേഷത്തില്‍ അല്‍ഫോന്‍സ് അഭിനയിച്ചിരുന്നു.
അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക