Image

മണ്ണായ്‌ മറഞ്ഞാലും മറക്കാത്ത ഓര്‍മ്മയായ്‌ കലാം

റിപ്പോര്‍ട്ട്‌/ഫോട്ടോ: ബഷീര്‍ അഹ്‌മദ്‌ Published on 29 July, 2015
മണ്ണായ്‌ മറഞ്ഞാലും മറക്കാത്ത ഓര്‍മ്മയായ്‌ കലാം
കോഴിക്കോട്‌: നാളെ രാഷ്‌ട്രം ഔദ്യോഗിക ബഹുമതിയോടെ മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ ഭൗതീകശരീരം ജന്മനാടായ രാമേശ്വരത്ത്‌ കബറടക്കം നടത്തും. പ്രധാനമന്ത്രി അടക്കം പ്രമുഖര്‍ കബറടക്കത്തില്‍ പങ്കെടുക്കും.

ഡോ. എ.പി.ജെ അബ്‌ദുള്‍ കലാമിനു ആദരാഞ്‌ജലികളര്‍പ്പിക്കാന്‍ കോഴിക്കോട്‌ കടപ്പുറത്ത്‌ അദ്ദേഹത്തിന്റെ മണല്‍ശില്‍പം ഒരുങ്ങി.

വൈകുന്നേരം കടപ്പുറം സന്ദര്‍ശനത്തിനെത്തിയ നൂറുകണക്കിന്‌ ആളുകള്‍ ശില്‍പത്തിനു മുന്നില്‍ ഒരു നിമിഷം മൗനമായി നിന്ന്‌ മനസ്സുകൊണ്ട്‌ ആദരാഞ്‌ലികളര്‍പ്പിച്ചു. കടപ്പുറത്തെത്തിയവര്‍ക്ക്‌ കലാമിന്റെ മണല്‍ശില്‍പം അദ്ദേഹം ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകള്‍ ഓര്‍ക്കാന്‍ ഒരിക്കല്‍ക്കൂടി അവസരമായി മാറി.

ശില്‍പിയായ മുരളി ചെമ്മാടും മകന്‍ അമല്‍ദേവും ചേര്‍ന്നാണ്‌ കലാമിന്റെ ഓര്‍മ്മശില്‍പം ഒരുക്കിയത്‌.
മണ്ണായ്‌ മറഞ്ഞാലും മറക്കാത്ത ഓര്‍മ്മയായ്‌ കലാം
മണ്ണായ്‌ മറഞ്ഞാലും മറക്കാത്ത ഓര്‍മ്മയായ്‌ കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക