ഡാലസ്: ലിറ്റററി അസോസ്സിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ പത്താമത്
നാഷണല്‍ കണ്വെന്ഷന് ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍ വെച്ച്
2015 ഒക്ടോബര്‍ 30, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്. വടക്കേ അമേരിക്കയിലുള്ള
മലയാളി എഴുത്തുകാരുടെ ഏക ദേശിയ സംഘടനയാണ് `ലാന' മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന
ഡാലസില്‍ വച്ചുള്ള കണ്വെന്ഷന് ഒരു ചരിത്ര സംഭവമാക്കുവാനുള്ള തിരക്കിലാണ്
ഡാലസിലുള്ള എഴുത്തുകാര്‍. ചിക്കാഗോയില്‍ നിന്നുള്ള ഷാജന് ആനിത്തോട്ടം
പ്രസിഡന്റായും ഡാലസില്‍ നിന്നുള്ള ജോസ് ഓച്ചാലില്‍ സെക്രട്ടറിയായും
ന്യൂയോര്‍ക്കില്‍നിന്നുള്ള ജെ. മാത്യൂസ് ഖജാന്‍ജിയായുമുള്ള `ലാന' നാഷണല്‍
കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
വടക്കേ
അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും കൂടാതെ ലോകത്തിന്റെ നാനാഭാഗങ്ങളിലും
നിന്നുമുള്ള പ്രഗത്ഭരായ ധാരാളം എഴുത്തുകാര്‍ ഈ കണ്‍വെന്‍ഷനില്‍
പങ്കെടുക്കുന്നതാണ്. രണ്ടു വര്‍ഷങ്ങളില്‍ ഒരിക്കല്‍ നടക്കുന്ന മഹത്തായ നാഷണല്‍
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള എഴുത്തുകാര്‍ മുന്‍കൂട്ടി
തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഡാലസിലെ അമേരിക്കന്‍
മലയാളികളുടെയിടയില്‍ വളരെക്കാലമായി സജീവമായി പ്രവര്‍ത്തിക്കുന്ന`കേരള ലിറ്റററി
സൊസൈറ്റി ഓഫ് ഡാളസ് (കെ. എല്‍. എസ്.) ആണ് ഈ വര്‍ഷത്തെ `ലാന' കണ്വെന്ഷന്
ആതിഥേയത്വം വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് `ലാന' സെക്രട്ടറി ജോസ്
ഓച്ചാലിലു(469 363 5642)മായോ കെ. എല്‍. എസ്. നേതാക്കളായ എബ്രഹാം തെക്കേമുറി(469
222 5521), ജോസന് ജോര്‍ജ്ജ് (469 767 3208) എന്നിവരുമായോ
ബന്ധപ്പെടാവുന്നതാണ്.