Image

പതിനൊന്നാമത്തെ പ്രഥമ പൗരന്‍ (കവിത: ഷീലമോന്‍സ്‌ മുരിക്കന്‍)

Published on 28 July, 2015
പതിനൊന്നാമത്തെ പ്രഥമ പൗരന്‍ (കവിത: ഷീലമോന്‍സ്‌ മുരിക്കന്‍)
ഒരു വാക്കിന്റെ ശോഭയില്‍
ഒരു ശബ്ദ മാധുരിയില്‍
ഒതുക്കുവാനാവില്ല ,മഹാത്മനേ
ഈ വിടവാങ്ങലിന്‍ മുറിപ്പാടുകള്‍ ..

ഭാരത ചരിത്രഹൃദയത്തില്‍
ഒരു ശുഭ്രനക്ഷത്രമായ്‌
തിളക്കമാര്‍ന്നൊരു ജ്യോതിസ്സായ്‌
ഉയര്‍ന്നോരുജ്ജ്വല നവഭാരതശില്‌പ്പീ ,
അഗ്‌നിചിറകുള്ള നിന്‍ സ്വപ്‌നങ്ങള്‍ക്കു മുന്നില്‍
പ്രണമിക്കുന്നു സാദരം ഭാരതം !

യന്ത്രപറവപ്പോല്‍ വാനില്‍ പറന്നനിന്‍
ചിന്തതന്‍ ഊഷ്‌മാവിലുയര്‍ത്തത്‌
ശാസ്‌ത്രപാടവത്തിന്റെ പവിഴമല്ലിക പൂവുകള്‍ ...
അചഞ്ചലമീ ഹിമാലയപര്‍വ്വതങ്ങള്‍ക്കു മപ്പുറം
മുവര്‍ണ്ണപതാക ഉയരങ്ങളിലുയര്‍ത്തി നില്‍ക്കുമ്പോഴും
ലാളിത്യമാര്‍ന്ന ചുണ്ടിലെ സന്ദേശമഖിലം പ്രോജ്ജ്വലം ..!!

നീ കുറിച്ചിട്ട വരികളും വരച്ച സ്വപ്‌നചിത്രങ്ങളും
യുവപൌരനെന്നും ഊര്‍ജ്ജദായകം മഹത്വദര്‍ശനം!
നിന്‍ നിധിശേഖരത്തിലെ അമൂല്യമുത്തുകള്‍
തത്വദര്‍ശനങ്ങളും തര്‍ക്കശാസ്‌ത്രങ്ങളുമല്ലേ മഹാത്മനേ
മരിക്കാത്ത നിന്‍ മഹനീയ നാമത്തിനു
ഭാരതത്തിന്റെ മിഴിനീര്‍ പ്രണാമം !!!
പതിനൊന്നാമത്തെ പ്രഥമ പൗരന്‍ (കവിത: ഷീലമോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക