Image

മേരി ലൂക്കോസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

ജോസി കുരിശിങ്കല്‍ Published on 28 July, 2015
മേരി ലൂക്കോസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ യോഗം ജൂലൈ 24-ന്‌ വെള്ളിയാഴ്‌ച ഏബ്രഹാം ചാക്കോയുടെ വസതിയില്‍ പ്രസിഡന്റ്‌ സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ്‌ ജോയി ചെമ്മാച്ചേലിന്റെ മാതാവ്‌ മേരി ലൂക്കോസിന്റെ (അല്ലി ടീച്ചര്‍) ദേഹവിയോഗത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ നിസ്‌തുലമായ പങ്കുവഹിച്ച വ്യക്തിത്വമാണ്‌ അല്ലി ടീച്ചര്‍ എന്ന്‌ അസോസിയേഷന്‍ അംഗങ്ങള്‍ അനുസ്‌മരിച്ചു. അല്ലി ടീച്ചറിന്റെ വേര്‍പാട്‌ അസോസിയേഷന്‌ വലിയ നഷ്‌ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന്‌ യോഗം വിലയിരുത്തി.
മേരി ലൂക്കോസിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക