Image

അബ്ദുള്‍ കലാം: നവ ഭാരത വ്യാസ കമലം - കവിത(ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍ Published on 28 July, 2015
അബ്ദുള്‍ കലാം: നവ ഭാരത വ്യാസ കമലം - കവിത(ജോര്‍ജ് നടവയല്‍)
അബ്ദുള്‍ കലാം,
ഗുരോ, നീ…
നവഭാരതത്തിന്‍ വ്യാസകമലം.
മഹാഭാരതത്തെ സ്വപ്നം കണ്ട്, 
ജനിക്കാനിരിക്കും തലമുറകള്‍ക്കു പോലും
എളുപ്പമാം ഭാഷയില്‍,
അഗ്നിച്ചിറകുള്ള സ്വപ്നങ്ങളെ 
ഓരോ മുടിയിഴയിലും 
ഓരോ ചുവടടിയിലും
ഉടലാണ്ടു വളര്‍ത്തിയമാമുനി. 

ആര്യഭട്ടന്റെ മസ്തിഷ്‌ക്കവും
കബീര്‍ ദാസിന്റെ ഹൃദയവും 
ശങ്കരാചാര്യരുടെ അദൈ്വതവും
പുരന്ദര ദാസന്റെ ഗാനാമൃതവും 
വിവേകാനന്ദന്റെ നിത്യ യുവത്വവും
മഹാത്മാഗാന്ധിയുടെ ദര്‍ശനവും 
ടഗോറിന്റെ കാവ്യരസനയും 
മദര്‍തെരേസയുടെ കാരുണ്യക്കൈകളും 
തിരുവള്ളുവരുടെ കാവ്യാംഗനയും 
ചാച്ചാനെഹ്രുവിന്റെ റോസാപ്പൂവും 
ഒരുമിച്ചവതരിച്ച അവതാരപുരുഷന്‍
അബ്ദുള്‍ കലാം.

അബ്ദുള്‍ കലാം,
ഗുരോ, നീ…
നവഭാരതത്തിന്‍ വ്യാസകമലം.
മഹാഭാരതത്തെ സ്വപ്നം കണ്ട്, 
ജനിക്കാനിരിക്കും തലമുറകള്‍ക്കു പോലും
എളുപ്പമാം ഭാഷയില്‍ 
അഗ്നിച്ചിറകുള്ള സ്വപ്നങ്ങളെ 
ഓരോ മുടിയിഴയിലും 
ഓരോ ചുവടടിയിലും
ഉടലാണ്ടു വളര്‍ത്തിയമാമുനി. 


അബ്ദുള്‍ കലാം: നവ ഭാരത വ്യാസ കമലം - കവിത(ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക