Image

ആത്മവിശ്വാസം (കഥ) - ജ്യോതിലക്ഷ്മി സി.നമ്പ്യാര്‍

ജ്യോതിലക്ഷ്മി സി.നമ്പ്യാര്‍ Published on 25 July, 2015
ആത്മവിശ്വാസം (കഥ) - ജ്യോതിലക്ഷ്മി സി.നമ്പ്യാര്‍
പലപ്പോഴുംകണ്ടുമുട്ടാറുള്ളസുമുഖനായചെറുപ്പക്കാരന്‍.അധികംകടുപ്പമേറിയകളര്‍ ഷര്ട്ട്ധരിയ്ക്കാന്‍ഇഷ്ടമില്ലെന്നുതോന്നുന്നു. അധികസമയവുംഇളംനിറമുള്ളഷര്‍ട്ടുംകടുത്തനിറത്തിലുള്ളപാന്റുംആണുധരിയ്ക്കുന്നത്.  എപ്പോള്‍കാണുമ്പോഴുംകൂടുതലായിഅറിയണമെന്നാഗ്രഹിയ്ക്കും. പലപ്പോഴുംഞാന്‍അവന്റെമുന്നിലൂടെനടന്നുപോയി . പക്ഷെചോദിയ്ക്കാനാഗ്രഹിച്ചതൊന്നുംചോദിയ്ക്കാന്‍മനസ്സുമുതിര്ന്നില്ല. പതിവുപോലെ ഇന്നും ഞാന്‍ മുന്നിലൂടെ നടന്നുനീങ്ങി.  ഒരുനിമിഷം ഞാന്‍ ആലോചിച്ചു. അവനു വേണ്ടി കാത്തു നിന്നാല്‍ എനിയ്‌ക്കൊരുപക്ഷെ ഒരു പത്തു മിനിറ്റു വൈകുമായിരിയ്ക്കാം.  അതിനെന്താണ് കുഴപ്പം? അതൊരു മനുഷ്യ സഹജമായ പ്രവര്ത്തിയല്ലേ? ഞാന്‍ തീര്‍ച്ചപ്പെടുത്തി തിരിഞ്ഞു നിന്നു.  നടന്നു നടന്ന് അവന്റെ അരികിലെത്തി. 
സ്‌റ്റേഷനിലേയ്ക്കല്ലെ? ഞാന്‍ചോദിച്ചു
'അതെ'അവന്‍ മറുപടി പറഞ്ഞു,എന്ന് മാത്രമല്ല അവനെന്നെ തിരിച്ചറിയുകയും ചെയ്തു. 
മനസ്സിലോരല്പ്പം സംശയമോ, അതോ ഒരു ഭയമോ എന്തെന്നറിയില്ല, ഞാന്‍ അവന്റെ കയ്യില്‍ പിടിച്ചു. ഞാനൊന്ന് കണ്ണോടിച്ച് ചുറ്റും നോക്കി .  ഞങ്ങള്‍ മുന്നോട്ട്‌ നടക്കാന്‍ തുടങ്ങി.  ഒരുകൊച്ചു കുട്ടിയെയെന്നോണം അവന്റെ ഓരോ കാല്‍വയ്പ്പുകളും ഞാന്‍ ശ്രദ്ധിച്ചു.  മനസ്സിലെന്തോ അഹന്തയോ, സംത്രിപ്തിയോ എന്തൊക്കെയോ അനുഭവപ്പെട്ടു. അവനോട്‌ ചോദിയ്ക്കാനുള്ള ചോദ്യങ്ങള്‍ ഒരുഅലകടല്‍ പോലെ എന്റെ മനസ്സില്‍ തിരതല്ലി. സംയമനം പ്രാപിച്ച് ഞാന്‍ ചോദിച്ചു
'ട്രെയിനിലും മറ്റുമുള്ള യാത്ര ഇയ്യാള്‍ക്ക് ബുദ്ധിമുട്ടായി തോന്നാറില്ലേ?'
ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു'അതുപിന്നെ എനിയ്‌ക്കെന്നല്ല എല്ലാവരക്കും ബുദ്ധിമുട്ടല്ലേ?എന്നും ചെയ്യുന്ന യാത്ര, ഒരേ വഴി, പിന്നെനി ങ്ങളെപ്പോലുള്ള സഹപ്രവര്‍ത്തകര്‍ ,എനിയ്‌ക്കൊരു ബുദ്ധിമുട്ടായി തോന്നുന്നില്ല'.
ദൈവമേ എന്തൊരു ആത്മവിശ്വാസം ഞാന്‍മനസ്സിലോര്‍ത്തു. വീണ്ടും ഞാന്‍ തുടര്ന്നു.
'ഈ എട്ടുമണിക്കൂര്‍ ജോലി ഇയ്യാള്‍ എങ്ങിനെ ചെയ്യുന്നു?'
'ചെയ്യാന്‍ തുടങ്ങിയ കാലത്ത് കുറച്ചൊക്കെ ബുദ്ധിമുട്ട്‌ തോന്നി എങ്കിലും ഇപ്പോള്‍ ഒരു ബുദ്ധിമുട്ടേ അല്ല'.
ചോദിയ്ക്കുന്ന എന്റെക ണ്ണിലെ അതിശയോക്തിയൊന്നും ആമറുപടിയിലില്ലായിരുന്നു. ഉറച്ചമറുപടി, ആത്മവിശ്വാസം.....വീണ്ടും എന്നെ അതിശയിപ്പിച്ചു.
അടുത്ത എന്റെ ആകാംക്ഷ അവന്റെ  കുടുംമ്പത്തെകുറിച്ചായിരുന്നു
'അപ്പോള്‍ ഇയ്യളുടെ കുടുംമ്പം?'
ഞാന്‍ പറഞ്ഞുതീരും മുംമ്പേ അവന്‍ മറുപടി പറഞ്ഞു
'ഭാര്യയും, രണ്ടു പൊന്നോമനകളും ഉള്ള സ്വസ്ഥമായ, സന്തോഷമായ ജീവിതം'.
ഭാര്യ, കുട്ടികള്‍ എന്ന്‌ കേട്ടതോടെ എന്റെ മനസ്സിലെന്തോ ഒരുഇടിമുഴക്കം പോലെ തോന്നി.
സംശയങ്ങളുടെ തിരമാലകള്‍ കൂടുതല്‍ ശക്തമായി.
അറിയാതെ തന്നെ എന്റെ നാവില്‍ നിന്നും വീണു പോയി'ഭാര്യ ........'
എന്റെ ചോദ്യം ശരിയായ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കിയ അവന്‍ പറഞ്ഞു
'നിങ്ങളെപ്പോലെത്തന്നെ ഒരു സാധാരണ പെണ്കുട്ടി.ഒ രേ ഒരു വ്യത്യാസം മാത്രം വിവാഹത്തിനു മുമ്പ് അവള്‍ ഒരു അനാഥയായിരുന്നു. ഒരാളുടെ ജീവിതത്തിലെ പോരായ്മകള്‍ക്ക് പ്രാധാന്യം നല്‍കാതെ ഗുണങ്ങളെ മാത്രം കാണാന്‍ പഠിച്ച പെണ്കുട്ടി. ഈശ്വരനില്‍ തന്റെ മാതാപിതാക്കളെ കണ്ടവള്‍. ജീവിതത്തിലെ ദുഖങ്ങളെ നുറുങ്ങു സന്തോഷം കൊണ്ട് മറച്ചു പിടിച്ചു ചിരിയ്ക്കുന്നവള്‍. അവളുടെ ചിരി കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ഹൃദയസ്പന്ദനം എനിയ്ക്ക്‌ കേള്‍ക്കാം'

കൂടുതലായിഒന്നുംചോദിയ്ക്കാന്‍എന്റെനാവിനുശക്തിയില്ലായിരുന്നു.ആനിമിഷംഞാന്‍ആലോചനയില്‍മുഴുകിപ്പോയി .മനുഷ്യത്വംനിറഞ്ഞതും,പവിത്രമായതും,പൂര്‍ണ്ണമായുംദൈവത്തില്‍അര്‍പ്പിയ്ക്കപ്പെട്ടതുമാണു എന്റെ മനസ്സെന്നു ഞാന്‍ ഇതുവരെ ചിന്തിച്ചു. പക്ഷെ യഥാര്‍ത്ഥ ഈശ്വരനിലുള്ള അര്പ്പണം ഈ പെണ്കുട്ടിയുടേതാണു, അതായത് ഇയ്യാളുടെ ഭാര്യയുടെ എന്നോര്‍ത്തുപോയി.

എന്റെകൂടുതല്‍ചേദ്യങ്ങള്‍കേള്‍ക്കാതിരുന്നപ്പോള്‍അവന്‍ചോദിച്ചു'എന്തേഒന്നുംപറയാത്തത്?'
'ഏയ്ഒന്നുമില്ല'എന്നഒറ്റവാക്കില്‍ഞാന്‍അവസാനിപ്പിച്ചു.പക്ഷെഅവന്‍തുടര്ന്നു.
'തനിയ്ക്കറിയുമോ ഒരിയ്ക്കലെങ്കിലും ഈ അവസ്ഥയ്ക്കു കാരണം ഈശ്വരനാണെന്നു പരാതിപറയാനുള്ള ഒരവസരം എനിയ്ക്കുണ്ടായിട്ടില്ല. മാത്രമല്ല ഇതിലൂടെ എനിയ്ക്ക് യഥാര്‍ത്ഥ, മുഖംമൂടിയില്ലാത്ത മനുഷ്യനെ കാണാന്‍ കഴിയുന്നു എന്ന ഭാഗ്യം ഞാന്‍ ചെയ്തിരിയ്ക്കുന്നു എന്ന് ഞാന്‍ അഭിമാനിയ്ക്കുന്നു. എന്നെ സ്‌നേഹിയ്ക്കുന്ന ഓരോ മനുഷ്യരും എന്റെ ഭാര്യ, മക്കള്‍, എന്റെ വേണ്ടപ്പെട്ടവര്‍, നിഷ്പ്രയാസം എന്നെ ഒഴിവാക്കാമായിരുന്നിട്ടും എന്നെ എത്ര സ്‌നേഹിയ്ക്കുന്നു. ബാഹ്യമായ വൈകല്യങ്ങള്‍ ഇല്ലാഞ്ഞിട്ടും ആന്തരവൈകല്യങ്ങളും, പ്രശ്‌നങ്ങളും പരസ്പര വൈരാഗ്യങ്ങളും പേറിനടക്കുന്ന എല്ലാം തികഞ്ഞ മനുഷ്യനെക്കാള്‍ എത്ര ഭാഗ്യവാനായാണു ഈ ഇട്ടാവട്ടത്തില്‍ മാത്രം ജീവിതം ഒതുങ്ങി നില്‍ക്കുന് നഞാന്‍!'.

കവിഞ്ഞൊഴുകുന്ന ആത്മവിശ്വാസം പിന്നേയും എന്നെപു ളകം കൊള്ളിച്ചു. പറഞ്ഞു പറഞ്ഞു ഞങ്ങള്‍ ഏകദേശം സ്‌റ്റേഷന്‍ അടുക്കാറായി അവനെന്നോടു പറഞ്ഞു
'ഒരുപാടുനന്ദി. ഇയ്യാള്‍ മുന്നോട്ടു പൊയ്‌കൊള്ളു. എനിയ്ക്കിവിടെ ഒരു സൈബര്‍ കഫേയിലൊന്നു പോകണം. ഒരുപബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്റെ ഫോം ഓണ്‌ലയിനില്‍ നിറയ്ക്കണം. ശരി കാണാം അവന്‍ മെല്ലെ മെല്ലെ നടന്നുനീങ്ങി. ഓരോ കാല്‍ വപ്പിലും എന്തൊരു ദൃഢത. ഞാന്‍ അവന്‍ നടന്നു നീങ്ങുന്നതും നോക്കി നിന്നു.

അന്ധനായ ഇവന്റെ ആത്മവിശ്വാസം ജീവിതത്തെകുറിച്ചുള്ള കാഴ്ച്ചപ്പാട് തികച്ചും ഒരു മാതൃക തന്നെ.
ആരോഗ്യത്താല്‍ തളരാത്ത ശരീരം കെട്ടിപ്പടുക്കാം, എന്നാല്‍ ആത്മവിശ്വാസം ഒരിയ്ക്കലും തളരാത്ത ശരീരവും മനസ്സും സമ്മാനിയ്ക്കുന്നു.
(എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ജ്യോതിലക്ഷ്മി സി. നമ്പ്യാര്‍ മുംബെയില്‍ താമസിക്കുന്നു)
ആത്മവിശ്വാസം (കഥ) - ജ്യോതിലക്ഷ്മി സി.നമ്പ്യാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക