Image

റാണി പത്മിനി: ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

ആശ എസ് പണിക്കര്‍ Published on 28 July, 2015
 റാണി പത്മിനി: ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി
 ഗ്യാങ്ങ്‌സ്റ്ററിനു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി റിലീസിനൊരുങ്ങുന്നു. മഞ്ജു വാര്യരും റിമാ കല്ലിംഗലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇരുവരും ഒരുമിച്ചുളള ആദ്യചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. അപരിചിതരായ രണ്ട് സ്ത്രീകള്‍ വ്യത്യസ്തമായ രണ്ട് ലക്ഷ്യങ്ങളോടെ കൊച്ചിയില്‍ നിന്നും ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്ന മഞ്ജുവിന്റെ മൂന്നാമത്തെ സിനിമയാണ് റാണി പത്മിനി. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു, കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 

ശ്യാം പുഷ്‌ക്കര്‍, നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്, വി.എം.ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ബിജിപാലിന്റേതാണ് സംഗീതം.

 റാണി പത്മിനി: ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി
 റാണി പത്മിനി: ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക