Image

കലാമിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ജയപ്രകാശ് നായര്‍ Published on 28 July, 2015
കലാമിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ കലാമിന്റെ  നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന്  വേണ്ടി ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഒരു യോഗം പ്രസിഡന്റ് ഷാജി മോന്‍ വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ജൂലൈ 27 വൈകിട്ട് 5 മണിക്ക്, നാനുവെറ്റിലെ 13 പെല്‍ഹം അവന്യുവില്‍ വച്ച് കൂടുകയുണ്ടായി.  മഹാത്മാ ഗാന്ധിക്ക് ശേഷം  ഭാരതീയര്‍ നെഞ്ചിലേറ്റിയ ഒരു പച്ച മനുഷ്യന്‍ ആയിരുന്നു അദ്ദേഹം എന്ന് ഷാജിമോന്‍ വെട്ടം അനുസ്മരിച്ചു. ഭാരതത്തിന്റെ യശസ്സ് വാനോളം  ഉയര്‍ത്തിയ മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുല്‍ കലാം എന്നും മനുഷ്യഹൃദയങ്ങളില്‍ ജീവിക്കും എന്ന് സെക്രട്ടറി അലക്‌സ് എബ്രഹാം പറഞ്ഞു.   ഭാരത ജനതയുടെ തീരാനഷ്ടം ആണ് മുന്‍ രാഷ്ട്രപതിയുടെ വേര്‍പാട് എന്ന് ട്രഷറര്‍ ജോണ്‍  ദേവസ്യ പറഞ്ഞു. 
ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഒലഹന്നാന്‍ തന്റെ പ്രസംഗത്തില്‍ ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന മുന്‍ രാഷ്ട്രപതിയുടെ വേര്‍പാടില്‍ അതീവ ദുഖിതനാണ് എന്ന് പറഞ്ഞു.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, സി.എസ്.ഇ.എ. പ്രസിഡന്റ് തോമസ് നൈനാന്‍, മുന്‍ പ്രസിഡന്റുമാരായ കുരിയാക്കോസ് തരിയന്‍, ജോസഫ് കുരിയപ്പുറം, അപ്പുക്കുട്ടന്‍  നായര്‍, ജെയിംസ് ഇളംപുരയിടത്തില്‍, ഇന്നസന്റ് ഉലഹന്നാന്‍, ഫിലിപ്പോസ് ഫിലിപ്പ്, മത്തായി പി ദാസ്, വിദ്യാ ജ്യോതി മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറ, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തമ്പി പനയ്ക്കല്‍, മുന്‍ സെക്രട്ടറി ജയപ്രകാശ് നായര്‍  എന്നിവര്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

കലാമിന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
നാരദന്‍ 2015-07-28 07:57:34
 ഓണം ഒന്ന് അടുത്തു വന്നിരുന്നാല്‍  ഫോട്ടോ ഒന്ന് പത്രത്തില്‍  ഇടാം  എന്നു ഞെളിപിരി കൊള്ളുക ആയിരുന്നു ഫോട്ടോ & സ്റ്റേജ്  തൊഴിലാളികള്‍ . ഇനി ചാകര .
bijuny 2015-07-28 11:59:53
ഈ കൊച്ചു റിപ്പോർട്ട്‌ നമ്മൾ ഒന്ന് "നിരൂപണം " ചെയ്താൽ നമ്മള്ക്ക് മനസ്സിലാവും , നമ്മളെയൊക്കെ പതിനിധാനം ചെയ്യുന്നു എന്ന് അവകാസപ്പെടുന്ന ആവെറെജ് മലയാളി നായകന്മാരുടെ മാനസികാവസ്ഥ. 
ബഹു  അട്ബുൽ കലാം പറഞ്ഞതോ എഴുതിയതോ ആയ , നമ്മള്ക്കോ അടുത്ത തലമുരക്കോ , അല്ലങ്കിൽ അദേഹത്തെ അറിയതവര്ക്കോ സോജീവിതത്തിൽ പകര്താൻ പറ്റുന്ന ഒരു കാര്യത്തെപ്പറ്റി പോലും സൂചിപ്പിച്ചിട്ടില്ല.  അനുശോചനം , ദുഃഖം , തീരാ നഷ്ടം ഇത്രയേ കലമിനെപ്പറ്റി  ഉള്ളൂ.  ബാക്കിയെല്ലാം നേതാക്കന്മാരെപ്പറ്റിയുള്ള  വിശേഷണങ്ങൾ  ആണ്.  സെക്രട്ടറി രാജപ്പന്, മുന് സെക്രട്ടറി ആന്തപ്പാൻ, പ്രസിഡന്റ്‌ കൊന്തപ്പാൻ, മുന് പ്രസിഡന്റ്‌ തന്കപ്പാൻ  -   കഷ്ടം -  ഒരു അസോസിയേഷൻ സ്ഥാനം മുന്നിളില്ലെങ്കിൽ നമ്മള്ക്കെന്തു വില? ആര് മരിച്ചെന്നു പറഞ്ഞാലും ഇത്തരം രേപോര്ടൊക്കെ കോപ്പി പേസ്റ്റ് ചെയ്തു പബ്ലിഷ് ചെയ്യവുന്നത്തെ ഉള്ളൂ  റിപോര്ടരെ
പാഷാണം 2015-07-28 12:57:00
എന്‍റെ ബിജുണ്ണി ,നാരദ , അന്തപ്പ ,പാഷാണം വര്‍ക്കി
ഈ സംഘടന തൊഴിലാളികള്‍ പലതിനും 8 ആം ക്ലാസും തയ്യലും ആണ്  യോഗ്യത . ഓന്തിനെ പോലെ ഒരു സ്റ്റേജില്‍ നിന്നും വേഷം മാറി പല സ്റ്റേജില്‍  ഇവന്‍ മാര്‍ വരും . കലാം എന്തു പറഞ്ഞു എന്നൊന്നും ഇവന്‍ ഒന്നിനും അറിവില്ല. ഇവന്മാരുടെ കൈയില്‍ കുറെ ഫോട്ടോ സ്റ്റോക്ക്‌ ഉണ്ട്. ഒരുത്തന്‍ കേരളത്തില്‍ ആണെങ്കിലും അമേരിക്കയിലെ ഫോട്ടോയില്‍ വരും. ചാണകം കല്‍ക്കി ചൂലില്‍ മുക്കി ഇവനെ ഒക്കെ കുളിപ്പിച്ചാല്‍  ചിലപ്പോള്‍ ശരി ആകും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക