Image

എന്നും രാഷ്ട്രപതി

അനില്‍ പെണ്ണുക്കര Published on 27 July, 2015
എന്നും രാഷ്ട്രപതി
അന്നും ഇന്നും എന്നും രാഷ്ട്രപതി എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്ന മുഖം അത് ഭാരതത്തിന്റെ അഗ്‌നി ചിറകുകളുടെ രാജകുമാരന്റേതാണ്. ഈ രാജ്യത്തിന്റെ നഷ്ടം നഷ്ടം എന്നൊക്കെ പറയുന്നത് ഇതാണ് പകരം വെക്കാനില്ലാത്ത ഒരു ചെറിയ മനുഷ്യന്‍... മാനവികതയുടെ വികസനോന്മുഖതയുടെ ഇന്ത്യയുടെ മതേതരത്വത്തിന്റെ ആണിക്കല്ല്.

എവിടെ ആണ് അദ്ദേഹം മരിച്ചത് . 130 കോടിവരുന്ന ഓരോ ഇന്ത്യകാരന്റെയും മനസ്സില്‍ മരണം വരെ അദ്ദേഹം ഓര്മ്മയായി ജീവിക്കും. മനുഷനായി ജീവിച്ചു, മനുഷര്‍ക്കായി ജീവിച്ചു .നല്ലൊരു തലമുറയെ പടുത്തുയര്‍ത്തുവാന്‍, അറിവിന്റെ വിത്തുകള്‍ പാകിയ വലിയ മനുഷ്യന്‍. ഇന്ത്യാക്കാരെ ഉറങ്ങാതെ സ്വപ്നം കാണാന് പഠിപ്പിച്ച ആ സ്വപനത്തിനു പിന്നാലെ പോകാന് പ്രചോദന സ്രോതസായിരുന്നു അവസാന ശ്വാസം വരേയും കര്മ്മനിരതനായിരുന്ന ആ സ്‌നേഹ ദീപം പൊലിഞ്ഞു ഭൌതിക ദേഹം വെടിയുകയെന്നത് സുകൃതാത്മക്കള്‍ക്ക് മാത്രം ലഭിക്കുന്ന മഹാഭാഗ്യമാണ്.

അവസാന ശ്വാസം വരെ വലിയകാര്യങ്ങള്‍ മാത്രം പറഞ്ഞ അദ്ധ്യാപകന്‍ അദ്ധ്യാപകന്‍ .വേണ്ടത്ര രാഷ്ട്രീയ വീക്ഷണം ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല.... ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ ലിസ്റ്റ് പഠിക്കുമ്പോളല്ലാതെ ഒരു രാഷ്ട്രപതിയെക്കുറിച്ചും ഓര്‍ക്കാറേയില്ലായിരുന്നു. പക്ഷേ ഇന്നാദ്യമായി പണ്ട് ദൂരദര്‍ശനില്‍ കേള്‍ക്കാറുണ്ടായിരുന്ന.... 7 ദിവസവും അലോസരപ്പെടുത്തിയിരുന്ന ആ ഈണം കേള്‍ക്കാന്‍ തോന്നുന്നു. ഇന്ത്യാ മഹാരാജ്യത്തിന് എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ തോന്നുന്നു; പത്രത്തിലെ തലക്കെട്ടുകള്‍ വായിക്കാതെ തന്നെ!

പിറന്നാള്‍ എന്നാല്‍ എന്ത് എന്ന ചോദ്യം ബി.ബി.സി ന്യൂസ് ലോകത്തിലെ എല്ലാ പ്രമുഖ വ്യക്തികളോടും ചോദിച്ചു. കിട്ടിയ മറുപടികളില്‍ ബി.ബി.സി അംഗീകരിച്ചതും ലോകം അംഗീകരിച്ചതുമായ മറുപടി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റേതായിരുന്നു. മറുപടി ഇതായിരുന്നു.

' നീ കരയുന്നത് കണ്ട് നിന്റെ അമ്മ ചിരിച്ച ജീവിതത്തിലെ ഒരേയൊരു ദിവസം
...........................................
1931 ഓക്ടോബര്‍ 15ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദഗ്ധനും എന്‍ജിനീയറുമായിരുന്നു. തിരുച്ചി സെയ്ന്റ് ജോസഫ് കോളജില്‍ നിന്ന് ശാസ്ത്രത്തിലും മദ്രാസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ടെക്‌നോളജിയില്‍ നിന്ന് എയര്‍നോട്ടിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദം നേടി. 1964ല്‍ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നു. 1973 ല്‍ എസ്.എല്‍.വി. പ്രെജക്റ്റ് ഡയറക്ടറായി.

ബഹിരാകാശ വിഭാഗത്തില്‍ നിന്ന് 1981 മധ്യത്തോടെ സൈനിക മേഖലയിലേക്കുമാറി. ദേശീയ ഭൂതല മിസൈല്‍ നിര്‍മിക്കാന്‍ യത്‌നിക്കുന്ന ഹൈദരാബാദിലെ ഉലളലിരല ഞലലെമൃരവ ഉല്‌ലഹീുാലി േഛൃഴമിശമെശേീി (ഉ.ഞ.ഉ.ഛ) ഡയറക്ടറായി. റോക്കറ്റ് രൂപകല്‍പന ചെയ്യുന്നതിലും പ്രാഗല്‍ഭ്യം തെളിയിച്ചു. ഡി.ആര്‍.ഡി.ഒ ഡയറക്ടറെന്ന നിലയില്‍ സംയോജിത മിസൈല്‍ വികസന പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുമ്പോഴാണ് 'അഗ്‌നി' മിസൈലിനുപിന്നില്‍ മറ്റു 400 ഓളം ശാസ്ത്രജ്ഞന്‍മാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാനവസരം ലഭിച്ചത്. 1989 മേയില്‍ 'അഗ്‌നി' വിജയകരമായി പരീക്ഷിച്ചു.

ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതിയാണ് എ.പി.ജെ അബ്ദുല്‍ കലാം എന്ന അവുല്‍ പക്കീര്‍ ജൈനലുബ്ദീന്‍ അബ്ദുല്‍ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു ഇദ്ദേഹം.അബ്ദുല്‍ കലാം പ്രസിഡന്റായിരുന്ന കാലത്ത് ജനകീയ നയങ്ങളാല്‍ 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരില്‍ പ്രശസ്തനായി. 2002 ല്‍ പ്രസിഡന്റായ അബ്ദുല്‍ കലാം 2007 ല്‍ ജൂലൈ 25ന് സ്ഥാനമൊഴിഞ്ഞു.
രാഷ്ട്രപതിസ്ഥാനത്തേക്കെത്തുന്നതിനു മുമ്പ് അദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ബഹിരാകാശഗവേഷണകേന്ദ്രം, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം എന്നിവിടങ്ങളില്‍ കലാം ഉദ്യോഗസ്ഥനായിരുന്നു.

2002 ല്‍ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തിയാണ് കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരുപോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുല്‍ കലാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് & ടെക്‌നോളജിയുടെ വൈസ് ചാന്‍സലറുമാണ്.മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന്‍ എന്ന് കലാമിനെ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും എല്ലാം അബ്ദുല്‍കലാം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. പൊക്രാന്‍ അണ്വായുധ പരീക്ഷണത്തിനു പിന്നില്‍ സാങ്കേതികമായും, ഭരണപരമായും കലാം ഒരു സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

2020 ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും 'ഇന്ത്യ2020' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ധന്‍ മാത്രമല്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അഴിമതിവിരുദ്ധ ഇന്ത്യ സൃഷ്ടിക്കാനായി യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്തു നടത്തുന്നുണ്ടായിരുന്നു. രാഷ്ട്രപതി പദവിയില്‍ നിന്ന് അധികാരം ഒഴിഞ്ഞ ശേഷം അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നത് ഒരു ചര്യയായി ഏറ്റെടുത്തിരുന്നു.മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഭാരത സര്‍ക്കാര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ നല്‍കിയും ഡോ. കലാമിനെ ആദരിച്ചു. 1981ല്‍ പദ്മഭൂഷണ്‍, 1990ല്‍ പദ്മവിഭൂഷണ്‍, 1997ല്‍ ഭാരത രത്‌ന എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതി എന്ന പ്രത്യേകത അബ്ദുല്‍ കലാമിനുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയും അദ്ദേഹമാണ്. ഇതു കൂടാതെ യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത ഇന്ത്യന്‍ സര്‍വ്വ സൈന്യാധിപന്‍, അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്, എന്നീ വിശേഷണങ്ങളും അദ്ദേഹത്തിനു മാത്രം സ്വന്തമാണ്.

വിദ്യാര്‍ഥികളുമായി സംവദിക്കുന്നത് ഒരു ജീവിതചര്യയായി ഏറ്റെടുത്ത അദ്ദേഹം നാളെയുടെ ഇന്ത്യയെ കുറിച്ച് അവര്‍ക്കുള്ള സ്വപ്‌നങ്ങള്‍ ഉത്തേജിപ്പിച്ച് അത് നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നത് തന്റെ ലക്ഷങ്ങളിലൊന്നാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

വര: ജുമാന വി.പി
എന്നും രാഷ്ട്രപതിഎന്നും രാഷ്ട്രപതിഎന്നും രാഷ്ട്രപതിഎന്നും രാഷ്ട്രപതിഎന്നും രാഷ്ട്രപതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക