Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായി

ജോസ് മാളേയ്ക്കല്‍ Published on 04 July, 2015
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായി
ഫിലാഡല്‍ഫിയ: ഭാരത അപ്പസ്‌തോലനും ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാളിനു സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ തുടക്കമായി. ഈശോയുടെ തിരുഹൃദയം തൊട്ടറിഞ്ഞു തന്റെ ഗാഡമായ വിശ്വാസം പ്രഘോഷിക്കാന്‍ അവസരം ലഭിച്ച തോമ്മാശ്ലീഹായുടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനു ദുക്‌റാന ദിനമായ ജൂലൈ 3 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി വൈദികരുടെയും, വിശ്വാസി സമൂഹത്തിന്റെയും സാന്നിധ്യത്തില്‍ തിരുനാള്‍കൊടി ഉയര്‍ത്തിയതോടെ മഹനീയ തുടക്കമായി.
റവ. ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മ്മികനായും, റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഡോ. മാത്യു മണക്കാട്ട്, റവ. ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി, റവ. ഫാ. ബാബു തേലപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരുമായി അര്‍പ്പിച്ച ദിവ്യബലിമധ്യേ സി. എം. ഐ. പ്രോവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കി. രൂപം വെഞ്ചരിപ്പ്, മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ് പ്രാര്‍ത്ഥനകള്‍ക്കുശേഷം 7:30 മുതല്‍ റവ. ഫാ. ഷാജി തുമ്പേചിറയില്‍ നയിച്ച 'ആത്മസംഗീതം 2015' എന്ന സംഗീതവിരുന്ന് ആത്മാവിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു.
ജുലൈ 4 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ഷാജി തുമ്പേചിറയില്‍, റവ. ഫാ. ഷാജി സില്‍വ, റവ. ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. തുടര്‍ന്ന് മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, പ്രദക്ഷിണം. 7 മണിമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 5 ഞായറാഴ്ച്ച 10 മണിക്ക് റവ. ഫാ. ഷാജി തുമ്പേചിറയില്‍, റവ. ഡോ. മാത്യു മണക്കാട്ട്, റവ. ഫാ. സജി മുക്കൂട്ട്, റവ. ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ലീഹായുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്‌നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.
ജുലൈ 6 തിങ്കളാഴ്ച്ച വൈകുന്നേരം ഏഴുമണിക്കു മരിച്ചവരുടെ ഓര്‍മ്മദിനം. റവ. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ. ഫാ. സോണി എട്ടുപറയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, ഒപ്പീസും, നേര്‍ച്ചവിതരണവും. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കൊടിയിറക്കുന്നതോടെ നാലുദിവസത്തെ തിരുനാളിനു തിരശീലവീഴും.
ഷിക്കാഗൊ രൂപതയുടെ കുടുംബവര്‍ഷാചരണവും, ഇടവകയുടെ പത്താം വാര്‍ഷികവും പ്രമാണിച്ച് ഇടവകയില്‍ പുതുതായി വിവാഹജീവിതത്തിലേക്കു പ്രവേശിച്ച ദമ്പതിമാരും യുവതീയുവാക്കളും അടക്കം 32 പേരാണു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്‌കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു.
ഫോട്ടോ: ജോസ് തോമസ്
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായിഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായിഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായിഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായിഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുനാളിനു തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക