Image

മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 04 July, 2015
മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
മങ്കൊമ്പ്‌: മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. മങ്കൊമ്പ്‌ തെക്കേക്കര അട്ടിയില്‍ സുരേഷ്‌ കുമാറിന്റെ മകന്‍ റേഡിയോളജി വിദ്യാര്‍ഥി വിഷ്‌ണു സുരേഷ്‌ (അഖില്‍ -20) ആണ്‌ മരിച്ചത്‌. അമ്മ: വത്സലകുമാരി. സഹോദരി: അശ്വതി.സംസ്‌കാരം ഞായറാഴ്‌ച അമേരിക്കന്‍ സമയം 3.30ന്‌.

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ്‌ അപകടം നടന്നത്‌. സുരേഷ്‌കുമാറും കുടുംബവും ഏതാനും വര്‍ഷങ്ങളായി അമേരിക്കയിലാണ്‌. അമേരിക്കയിലെ വീട്ടില്‍നിന്നു സുഹൃത്തിന്റെ വീട്ടിലേക്കു ബൈക്കില്‍ പോയതായിരുന്നു വിഷ്‌ണു. വളരെനേരം കഴിഞ്ഞിട്ടും വിഷ്‌ണു തന്റെ വീട്ടിലെത്താഞ്ഞതിനെത്തുടര്‍ന്നു വിഷ്‌ണുവിനെ തിരക്കി സുഹൃത്ത്‌ ഫ്‌ളോറിഡയിലെ സുരേഷ്‌ കുമാറിന്റെ വീട്ടിലെത്തി. തുടര്‍ന്നു സുഹൃത്തും സുരേഷ്‌ കുമാറും വിഷ്‌ണുവിന്റെ സഹോദരന്‍ അരുണും ചേര്‍ന്നു കാറില്‍ വിഷ്‌ണുവിനെ അന്വേഷിച്ചിറങ്ങി. വീട്ടില്‍നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ റോഡുവക്കിലെ മരങ്ങള്‍ക്കിടയില്‍ ബൈക്കും സമീപത്തായി തലയ്‌ ക്കു ഗുരുതര പരിക്കേറ്റ നിലയില്‍ വിഷ്‌ണുവിനെയും കണ്ടെത്തി. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലയാളി വിദ്യാര്‍ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക