Image

പിതാക്കന്‍മാരുടെ പുത്രിമാരൊടുത്തൊള്ള ഫോട്ടോകള്‍ ലോകമെമ്പാടും വൈറല്‍ ആകുന്നു.

ലാലി ജോസഫ് ആലപ്പുറത്ത് Published on 04 July, 2015
പിതാക്കന്‍മാരുടെ പുത്രിമാരൊടുത്തൊള്ള  ഫോട്ടോകള്‍ ലോകമെമ്പാടും വൈറല്‍ ആകുന്നു.
പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി വിഭാവനം ചെയ്ത സ്ത്രി പുരുഷസമത്വത്തിനു വേണ്ടി അഹ്വാനം ചെയ്തപ്പെട്ടതുമായ ' സെല്‍ഫി വിത്ത് ഡോട്ടര്‍' ലോകമെമ്പെടും വൈറലായിരിക്കുന്നു. പെണ്‍മക്കളെ ഇല്ലായ്മ ചെയ്യാതിരിക്കൂ, പെണ്‍മക്കളെ പഠിപ്പിക്കൂ, എന്ന മുദ്രവാക്യവുമായി പെണ്‍കുഞ്ഞുങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും അവര്‍ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ പുതിയ സംരംഭം ലോകരാഷ്രടങ്ങളിലെ ഇന്‍ഡ്യന്‍ ജനത സ്വാഗതം ചെയ്തു കഴിഞ്ഞു. 

എം. ആര്‍. ഐ പോലുള്ള സ്‌കാനിങ്ങ് രീതികള്‍ ഇന്‍ഡ്യന്‍ ഗ്രാമങ്ങളിലേക്ക് വരികയും പെണ്‍ഭ്രൂണഹത്യ എന്ന നീച കര്‍മ്മത്തിലേക്ക് ജനം തിരിയുകയും ചെയ്തതു മൂലം ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ ഇല്ലാതിരിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. 

സ്രീധനം പോലുള്ള ദുരാചാരങ്ങള്‍, ആണ്‍കുട്ടികളാണ് കുടുംബത്തിന്റെ ശക്തി എന്നുള്ള ചിന്തകള്‍ കാലഹരണപ്പെട്ടു കഴിഞ്ഞെങ്കിലും വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് കൊടുക്കാത്തതുമായ മാതാപിതാക്കള്‍ ഇന്നും പഴമയില്‍ നിലകൊള്ളുന്നു.

ശ്രീ നരേന്ദ്രമോദിയുടെ ഈ പുതിയ ചുവടു വെയ്പ് ലോകജനതയില്‍ ആദരവും അഭിനന്ദനവും ഉണ്ടാക്കിയിരിക്കുന്നു.

റിപ്പോര്‍ട്ട്: ലാലി ജോസഫ് ആലപ്പുറത്ത്

പിതാക്കന്‍മാരുടെ പുത്രിമാരൊടുത്തൊള്ള  ഫോട്ടോകള്‍ ലോകമെമ്പാടും വൈറല്‍ ആകുന്നു.പിതാക്കന്‍മാരുടെ പുത്രിമാരൊടുത്തൊള്ള  ഫോട്ടോകള്‍ ലോകമെമ്പാടും വൈറല്‍ ആകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക