Image

സത്യം നമ്മെ തിന്മയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കും: പരി. കാതോലിക്ക ബാവ

വിന്‍സന്റ് ഇമ്മാനുവേല്‍/ഫോട്ടോ: അരുണ്‍ കോവാട്ട്‌ Published on 03 July, 2015
സത്യം നമ്മെ തിന്മയുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കും: പരി. കാതോലിക്ക ബാവ
ഫിലഡല്‍ഫിയ: സത്യം നമ്മെ തിന്മയുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കും. മനുഷ്യന് സര്‍വ്വവിധ സ്വാതന്ത്ര്യവും ദൈവം കൊടുത്തിട്ടുണ്ട്. എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാല്‍ സൃഷ്ടാവിനോട് കലഹിക്കുന്ന മനുഷ്യനെ സൃഷ്ടിച്ച ദൈവം അനുതപിച്ചു എന്നാണ് വേദപുസ്തകം അനുസ്മരിപ്പിക്കുന്നത്-- മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി.
ഫിലഡല്‍ഫിയയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സെന്റ് തോമസിന്റെ പെരുന്നാളാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പരി. ബാവ.
പ്രൗഢഗംഭീരമായ ഈ ദേവാലയത്തിലെ, വലിയൊരു വിശ്വാസഗണം ഉള്‍ക്കൊള്ളുന്ന ഇടവകയില്‍ ദൈവചൈതന്യം തുടിക്കുന്ന ഇടവക, മലങ്കര സഭയ്ക്ക് അഭിമാനമാണെന്ന് പരിശുദ്ധ ബാവ പറഞ്ഞു. അമേരിക്ക സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ വേളയില്‍ ബൈബിളുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തെ കുറിച്ചാണ് ബാവ സംസാരിച്ചത്. ഈ രാജ്യം തരുന്ന സ്വാതന്ത്ര്യത്തെ വിലമതിപ്പോടെയാണ് ബാവ കാണുന്നതെന്നു അദ്ധേഹത്തിന്റെ പ്രസംഗം വ്യക്തമാക്കി.
എന്റെ വചനത്തില്‍ വിശ്വസിക്കുന്നെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരായിരിക്കും എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത്. മതപണ്ഡിതന്മാര്‍ യേശുക്രിസ്തുവില്‍ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ പല ചോദ്യങ്ങളും ചോദിച്ചിട്ടുണ്ട്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ് യേശുക്രിസ്തു പറഞ്ഞത്. സത്യം യേശു ക്രിസ്തു തന്നെയാണ്. തിന്മയുടെ അടിമത്തത്തില്‍ നിന്ന്, പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം യേശു ക്രിസ്തു വഴിമാത്രമാണെന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയണം-പരി. ബാവ ചൂണ്ടിക്കാട്ടി.ഇന്ദ്രയങ്ങള്‍ക്ക് അടിമയായ മനുഷ്യന്‍ നമ്മെ തന്നെ നിയന്ത്രിക്കാനുള്ള കഴിവ് യേശുക്രിസ്തു ദൈവ പുത്രനാണെന്ന് അചഞ്ചലമായ വിശ്വാസത്തിലൂടെ നേടിയെടുക്കണം.
ഉത്സവങ്ങളുടെ നാട്ടില്‍ നിന്നു വന്ന ഭക്തജനങ്ങള്‍, അതിന് തുല്യമായ ആഘോഷങ്ങളോടെ തന്ന സ്വീകരിച്ചതിനു ബാവ നന്ദി അറിയിച്ചു. മലങ്കര സഭയുടെ അഭിമാനമാണ് ഈ ഇടവക എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അമേരിക്കന്‍ ഡയോസീസിന്റെ മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കാളോവൂസ് തിരുമേനിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ഇടവക വികാരി റവ. ഫാ. എം. കെ. കുര്യാക്കോസ് അച്ചന്‍ ദൈവ നിയോഗത്താലാണ് ആധുനിക കാലത്തെ പ്രതിനിധാനം ചെയ്യാന്‍ വേണ്ടി പരിശുദ്ധ ബാവയെ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി. ഒരു സാധാരണക്കാരന്റെ ലാളിത്യം ഉള്‍ക്കൊള്ളുന്ന പരിശുദ്ധ ബാവയുടെ ഫിലഡല്‍ഫിയക്കാരോടുള്ള സ്‌നേഹവും മമതയും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണെന്ന് അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പള്ളിക്ക് ചുറ്റുമുള്ള ബ്ലോക്ക് ചുറ്റി, ആഘോഷമായ റാസയുടെ അവസാനത്തില്‍ പ്രത്യേക ചടങ്ങില്‍ ബാവ എല്ലാവര്‍ക്കും ആശീര്‍വാദം നല്‍കി.
ഒരു രാഷ്ട്ര തലവന് ചേര്‍ന്ന അകമ്പടിയോടെയാണ് ബാവ സെന്റ് തോമസ് ദേവാലയത്തില്‍ എത്തിചേര്‍ന്നത്. പോലീസ് അകമ്പടിയോടെ എത്തിയ ബാവയെ കേരളത്തനിമയില്‍ഇടവകാംഗങ്ങളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
അനുഗ്രഹ ജോണ്‍, എലീന ജോണ്‍, ജൊഹാന മുകടിയില്‍ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ദൈവാനുഗ്രഹം വിളിച്ചോതിയ അന്തരീക്ഷത്തില്‍ ബാവയുടെ നേതൃത്വത്തില്‍ സന്ധ്യാ നമസ്‌ക്കാരത്തിന് തുടക്കം കുറിച്ചു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന ചെണ്ടമേളം പരിശുദ്ധ ബാവയ്ക്കും അതിശയമായി.
റവ ഡോ ജോണ്‍സ് ഏബ്രഹാം കോനാട്ടു, വെരി റവ കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.കെ. ജോണ്‍, ഫാ. വി.എം ഷിബു, ഫാ. സിബി വര്‍ഗീസ്, ഫാ. ലാബി ജോര്‍ജ്, ഫാ. ബൊബി പീറ്റര്‍, ഫാ. ജിസ് ജോണ്‍സണ്‍,
ഫാ. ജോണ്‍സണ്‍ സി. ജോണ്‍സണ്‍, അസി. വികാരി ഫാ ഗീവര്‍ഗീസ് എന്നിവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക