Image

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി - ലേഖനം (തമ്പി ആന്റണി)

തമ്പി ആന്റണി Published on 03 July, 2015
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി - ലേഖനം (തമ്പി ആന്റണി)
ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല ഇപ്പോഴത്തെ പ്രധാന പ്രശ്‌നം . സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഏതെങ്കിലും മതങ്ങളില്‍കൂടി മാത്രമേ സാധിക്കൂ എന്ന അന്ധവിശ്വാസത്തെയാണ് ഇവിടെ  ചോദ്യം ചെയ്യപ്പെടുന്നത് . ഈ അന്ധവിശ്വാസത്തെ നമ്മുടെ സമൂഹത്തില്‍ ആരൊക്കെയാണ് അനുസരിക്കുന്നത് എന്ന് ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ അന്ധമായി വിശ്വസ്സിക്കുന്നവരുടെ ഒരു കൂട്ടായ്മ്മയാണ് മതങ്ങളെ സംരക്ഷിക്കപ്പെടുന്നതുപോലും എന്നതാണ് യാഥാര്‍ത്ഥ്യം. അതൊക്കെ ഒരു നല്ലകാര്യം തന്നെ . മതങ്ങളുടെ നിലനില്‍പ്പിന് അതാവശ്യവുമാണ് .പഷെ അതുകൊണ്ടുണ്ടാകുന്ന പ്രഖ്യാതങ്ങള്‍ അതിഭീകരമാണ് . ഇന്നുള്ള ഭീകര സംഘടനകളില്‍  പലതും  ഇങ്ങനെയുള്ള അന്ധമായ വിശ്വാസത്തിന്റെ അരുമ സന്തതികളാണ്‌.

 
 ഇന്ന് എഞ്ചിനീയര്‍ , ശാസ്ത്രജ്ഞന്‍ , ഡോക്ടര്‍ ഈ വിഭാഗത്തില്‍പെട്ടവരെയാണ് ദൈവത്തിന്റെ അല്ലെങ്കില്‍ മതത്തിന്റെ പേരില്‍ ചൂഷണം ചെയാന്‍ ഏറ്റവും എളുപ്പം . അവര്‍ ബുദ്ധിയുള്ളവരാണ് ബുദ്ധി ഉപോയോഗിക്കുന്നവരാണ് പക്ഷെ അതൊരു ചിന്താപരമായ അറിവല്ല എന്നതാണ് യാഥാര്‍ത്ഥ്യം.അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍ അധികവും സാങ്കേതികമായി അവരുടെ അറിവിലേക്കുള്ളതായിരിക്കും. പലപ്പോഴും മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കിട്ടാറുമില്ല . അതുകൊണ്ട്  ഇക്കൂട്ടര്‍ പലപ്പോഴും തോട്ട്ഫുള്‍ ആയിരിക്കില്ല ചിന്താപരമായി സാധാരണക്കാരിലും താഴെയാവാനാണ് കൂടുതലും  സാധ്യത .  സായിബാബയുടെ ആശ്രമത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടെന്ന് ആരോ അവകാശപെട്ടപ്പോള്‍ അതിന്റെ രഹസ്യമെന്താനെന്നു ഇപ്പോള്‍ മനസിലായിരിക്കുമെല്ലൊ . scientiests are esay to be fooled . അതുകൊണ്ടുതന്നെ അവര്‍ പല അന്ധവിശ്വാസങ്ങളില്‍ പെട്ടുപോകാരുണ്ട് . ആള്‍ദൈവങ്ങളുടെ പിറകെ പോകാറുണ്ട്. ഇതിലും അപവാദങ്ങള്‍ ഇല്ലെന്നല്ല പറയുന്നത്. എന്നാല്‍ ഒരെഴുത്തുകാരന്‍ ചിന്തകനും കൂടിയായിരിക്കും. എന്തുകൊണ്ടും ചിന്താപരമായി മറ്റുള്ളവരില്‍നിന്ന് വളരെ ഉയരെയാണ്. അല്ലെങ്കില്‍ ഒരിക്കലും അവര്‍ എഴുത്തുകാര്‍ ആവില്ലല്ലോ . പലപ്പോഴും അവര്‍ ഈപ്പറയുന്ന അത്ഭുതങ്ങളുടെ  ചെപ്പടിവിദ്യയില്‍ വീഴാറില്ല . അത് തീര്‍ച്ചയായും അവരുടെ ആഴമേറിയ വായനയുടെ പ്രതിഭലനമാണ് . അതുകൊണ്ടുതന്നെ അവരുടെ ചിന്തകളും വ്യത്ത്യസ്ഥമായിരിക്കും . 

എന്നാല്‍ ശാസ്ത്രജ്ഞന്‍മാരിലും ചിന്താപരമായി എല്ലാവരിലും  വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയവരുണ്ട്. പ്രശസ്ഥ ശാസ്ത്രഞ്ജരായ എന്‍സ്റ്റീയനും , സ്റ്റീഫെന്‍ ഹോപ്കിന്‍സും  ആണ് ആദ്യമായി ദൈവത്തെ പ്രപഞ്ചത്തില്‍ ഒരിടത്തും കാണുന്നില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചത് . അതിന്റെ അര്‍ഥം ദൈവം ഇല്ലാ എന്നല്ല. മറിച്ച്  ആര്‍ക്കും കാണാത്ത എന്തോ ഒരു ശക്തിയുണ്ട് എന്നാണ് . അതിന് അവരുടെ ഭാഷയില്‍ ഗ്രാവിറ്റി എന്നോ ,  വെലോസിറ്റി എന്നോ , സ്ട്രിംഗ് തിയറി എന്നോ എന്തുവേണമെങ്കിലും പറയാം . എന്താണെങ്കിലും രൂപം ഇല്ലാ എന്നുമാത്രമാണ് അതുകൊണ്ട് തെളിയിക്കപ്പെടുന്നത് . പ്രപഞ്ചം മുഴുവനും ഏതോ ഒരു ശക്തിയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു . അത് കണ്ടുപിടിക്കാന്‍ ഒരുപക്ഷെ ഇന്ന് നിലവിലുള്ള ഒരു ശാസ്ത്രത്തിനും കഴിഞ്ഞെന്നും വരില്ല എന്നതാണ് പരമമായ സത്ത്യം. മാനവികതയുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മനുഷ്യരും അത്ഭുതങ്ങള്‍ കാണിച്ചിട്ടില്ല. പിന്നെ കാലാന്തരങ്ങളായി മെനെഞ്ഞെടുത്ത കുറെ കഥകള്‍ മാത്രം .  'nothing is supernatural ' എന്നാണല്ലോ പറയപ്പെടുന്നത് .
 
ജീവിച്ചിരിക്കുബോള്‍ സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹിക്കാത്തവരായി ഒരു വിശ്വാസിയും കാണില്ല. അവര്‍ക്കൊക്കെ  നരകത്തെയാണ് ഭയം. അതിനര്‍ഥം അവര്‍ നരകത്തില്‍ വിശ്വസിക്കുന്നു എന്നു വേണം അനുമാനിക്കാന്‍ . തീര്‍ച്ചയായും ഒന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റൊന്നില്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. അങ്ങനെ നോക്കുബോള്‍ ഈ വിശ്വാസികള്‍ എല്ലാവരും  പിശാചിലും വിശ്വസിക്കുന്നു എന്നുവേണം കരുതുവാന്‍ . അതെ വിഭാഗക്കാര്‍ തന്നെയാണ് ആത്മാവിലും വിശ്വസിക്കുന്നത് എന്നതാണ് വിചിത്രമായ വസ്തുത .
ഒന്നു ചിന്തിച്ചുനോക്കിയാല്‍ ശരീരമില്ലെങ്കില്‍ എന്തിന് പേടിക്കണം . മരിച്ചുകഴിഞ്ഞാല്‍ ശരീരം വിട്ട് ഈ ആത്മാവ് എന്ന അരൂപി പറന്ന് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകും എന്നാണ് അക്കൂട്ടര്‍ കരുതുന്നത് .അതിനും ഓരോ മതത്തിലും ചില മതപരമായ കടമ്പകളൊക്കെയുണ്ട് . അതിനൊന്നും ഇവിടെ  വലിയ പ്രസക്തി ഇല്ല . എന്തു തന്നെയായാലും ഇപ്പോള്‍ നമുക്കുള്ള അറിവുവെച്ച് നോക്കുബോള്‍  ശരീരമില്ലാതെ തന്നെയായിരിക്കുമെല്ലൊ നരകത്തിലും ചെല്ലുന്നത് . ഈ ശരീരമില്ലാത്ത ആത്മാവിനെ എങ്ങനെയാണ് ചെകുത്താന്മാര്‍ കുന്തംകൊണ്ടു കുത്തുന്നത് , തിയിലിട്ടു ചുടുന്നത് . ശരീരത്തില്‍ വേദന ഫീല്‍ ചെയിക്കുന്നതും അതിനെതിരെ പ്രതികരിക്കുന്നതും ഒക്കെ ബ്രെയിന്‍ എന്ന സൂപ്പര്‍ കംപ്യുട്ടറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്. അതുപോലെതന്നെ സുഖം എന്ന അനുഭൂതി അനുഭവിക്കുന്നതും ബ്രെയിനിന്റെ നിദ്ദേശമനുസരിച്ചാണ്. ഈ പറഞ്ഞത് ഒന്നുംതന്നെ ശരീരമില്ലാതെ എങ്ങനെ അനുഭവിക്കും . ചിലരുടെ സ്വര്‍ഗത്തില്‍ പാട്ടും സംഗീതവും നൃത്തവും പിന്നെ എതിരേല്‍ക്കാന്‍ മാലാഖമാരും ഉണ്ടെന്നു കേട്ടു . മറ്റുചിലരുടെ സ്വര്‍ഗത്തില്‍ കന്ന്യകമാര്‍ എന്തിനും തയാറായി സുസ്‌മേരവദനരായി നില്‍ക്കുന്നു. ഇതൊന്നുമല്ലെങ്കില്‍ അടുത്ത ജന്മം പുണ്ണ്യ ജന്മ്മമാകുന്നു. ഈ ജന്മം മോശമാണങ്കില്‍ കഴിഞ്ഞ ജന്മത്തെ പഴിക്കുന്നു.
 
ഇങ്ങനെയുള്ള കഥകളുണ്ടാക്കി  മരിച്ചാലും ജീവിക്കാനുള്ള തത്രപ്പാടിലാണ് മനുഷ്യന്‍.ലോകത്തില്‍ എല്ലാവരുംതന്നെ  അവരുടെഉപബോധമനസ്സില്‍ മരിക്കാന്‍ ആഗ്രഹിക്കാത്തവരാണ്. ആ നിത്യജീവന്റെ  അപ്പം അത് മതങ്ങളില്‍കൂടിയെ സാധിക്കൂ എന്നു പറയാന്‍ കുറെ പുരോഹിതന്മാരും സന്ന്യാസിമാരും ആള്‍ദൈവങ്ങളും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. അത് വിശ്വസിക്കുന്നവരോ പാവം സാധാരണക്കാരായ ഒരു ജനവിഭാഗം . എല്ലാ മത സംഘടനകളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവരെ മരിക്കുന്നതുവരെ മരണാന്തര ജീവിതത്തെ പറ്റി പറഞ്ഞു കൊതിപ്പിച്ചുകൊണ്ട് ചൂഷണം ചെയിതുകൊണ്ടിരിക്കും.
 
സംഘടനകള്‍ ഉണ്ടായിക്കോട്ടെ മതങ്ങള്‍ ഉണ്ടായിക്കോട്ടെ അതിന്റെ പേരില്‍ നേര്‍ച്ചകള്‍ എന്ന ഓമനപ്പേരില്‍ സംഭാവനകളും നടക്കെട്ടെ. ഉത്സവങ്ങളും വെടിക്കെട്ടുകളും ചെണ്ടമേളവും ആഘോഷമായ ഘോഷയാത്രയും ഒക്കെ നടക്കെട്ടെ. അതൊക്കെ മനുഷ്യന് അത്യന്താപേഷിതമാണ്. മനസിന്റെ പിരിമുറുക്കം കുറക്കാന്‍ ഏതു ലെഹരിയും സഹായിക്കും ആഘോഷങ്ങളും മതവും മദ്യവും ഭോഗവും ഒക്കെ ഈ വിഭാഗത്തില്‍ പെടും. പക്ഷെ മതനിയമങ്ങള്‍ മാത്രം. ദൈവത്തിന്റെ പെരിലല്ലെങ്കില്‍ ആരെങ്കിലും അനുസരിക്കുമെന്നും തോന്നുന്നില്ല. അതുകൊണ്ട് മനസമാധാനം കിട്ടുന്നവര്‍ക്ക് കിട്ടിക്കോട്ടേ . പക്ഷെ അവിടെ മാത്രമേ ദൈവം ഉള്ളു എന്നു പറയുന്ന സ്വാര്‍ഥത അതാണ് ഇവിടെ ചോദ്യം ചെയപ്പെടുന്നത് . ആരും ഒരു മതവും തിരഞ്ഞെടുക്കുന്നതല്ലേ മറിച്ച് ജെനിച്ചുവീഴുബോഴേ അവനില്‍ അവന്‍ പോലുമറിയാതെ അടിച്ചേല്‍പ്പിക്കുകയാണ് . പിന്നെ വളരുന്തോറും അതുമായി ബന്ധപ്പെടുന്ന ആചാരങ്ങളില്‍ അടിമപെട്ടു പോകുന്നു. അതിലും ഒരു തെറ്റും തോന്നിയിട്ടില്ല .മനുഷ്യന്‍ മരിക്കുനതുവരെ എതെങ്കിലുമൊക്കെ ആചാരങ്ങളേ പിന്തുടരാതെ പറ്റില്ലല്ലോ . ജീവിതത്തിന്റെ  നിലനിപ്പിന് ഒരു പരുതിവരെ അതാവശ്യവുമാണ്. അതിനെ ഇവിടെ ആരും എതിര്‍ക്കുന്നില്ല അതൊക്കെ ഓരോ മതവുമായി ബെന്ധപ്പെട്ട ആചാരങ്ങളാണ് .
എന്നാല്‍ ഓരോ മതക്കാരും അവരുടെ മതമാണ് സത്ത്യം മറ്റേ മതങ്ങളൊക്കെ മിഥ്യയ എന്നു പറയുന്നിടതാണ് കുഴപ്പങ്ങള്‍ ആരംഭിക്കുന്നത് . ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ കൊലചെയ്യപ്പെടുന്നത് ഈ കുഴപ്പത്തിന്റെ പേരിലാണ് .പ്രകൃതിയാണ് ദൈവം,  ശക്തിയാണ് ദൈവം അരൂപിയാണ് ദൈവം എന്നൊക്കെ പഠിപ്പിക്കുന്ന അതെ മതങ്ങളുതന്നെ രൂപക്കൂടുകള്‍ പണിതു രൂപങ്ങള്‍ പ്രതിഷ്ടിക്കുന്നു. എന്നിട്ട് അതും ചുമന്നുകൊണ്ടു നടക്കുന്നു. നമ്മള്‍ മനുഷ്യരെപോലെയാണ് ദൈവം ഇരിക്കേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കുന്നതുതന്നെ ഏറ്റവും വലിയ സ്വാര്‍ഥതയല്ലേ. അതിലും വലിയ സ്വാര്‍ഥതയല്ലേ ഈ പ്രാര്‍ഥനനയും നേര്‍ച്ചകാഴ്ച്ചകളും . സ്വന്തം കാര്യം സാധിക്കാനായി സ്വകാര്യമായി ചെയുന്ന ഒരു പ്രക്രിയ.
 
ആരാധാലയങ്ങള്‍ ഇല്ലാതെ സംഘടനകള്‍ക്ക് നിലനില്‍പ്പില്ല . അതുകൊണ്ട് മതത്തിന്റെ പേരിലുള്ള പള്ളികളെയും അമ്പലങ്ങളെയും ഇല്ലാതാക്കാന്‍ പറ്റില്ല. ഒരേ ആചാരങ്ങള്‍ അനുസരിക്കുന്നവര്‍ ഒന്നിച്ചു കൂടുന്നതും മനസ്സു പങ്കുവെക്കുന്നതും ഒക്കെ സമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ആവശ്യവുമാണ്. ഒരേ പേരിലുള്ള രാഷ്ട്രീയക്കാര്‍ ഒന്നിച്ചുകൂടുന്നതിന്റെ പിന്നിലും ഉള്ള തത്ത്വശാസ്ത്രംവും ഇതുതന്നെയാണ് . അതില്‍ ആരെയും വിമര്‍ശിക്ക്‌കേണ്ടാതില്ല. എന്നാലും ദൈവത്തിലേക്കുള്ള വഴി ഈ മതസംഘടനകള്‍ മാത്രമാണ് എന്ന് പറയുന്നതിനോടാണ് വിയോചിപ്പ്. വിശ്വാസം ഉള്ളവര്‍ക്ക് ഏതു മരച്ചുവട്ടിലോ മലമുകളിലോ  ഇരുന്നും പ്രാര്‍ഥിക്കാം. അവിടൊക്കെ പ്രതിഷ്ടകളോ പള്ളികളോ ആവശ്യമില്ല . അരൂപിയായ ദൈവത്തിന് എന്തിനാണ് രൂപം വേണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്.
 

തമ്പി ആന്റണി

സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി - ലേഖനം (തമ്പി ആന്റണി)
Join WhatsApp News
വായനക്കാരൻ 2015-07-03 12:23:38
തമ്പി ആന്റണി(എഞ്ചിനീയർ) എന്ന ഒരു ഉദാഹരണമെടുത്ത് എഞ്ചിനീയർ, ശാസ്തജ്ഞൻ, ഡൊക്ടർ എന്ന വിഭാഗത്തിൽ പെട്ടവർ ചിന്താപരമായി മറ്റുള്ളവരേക്കാൾ താഴ്ന്നവരാണ് എന്ന നിഗമനം വളരെ അശാസ്ത്രീയമാണ്.
Johny Kutty 2015-07-03 13:28:11
തംപി അന്തോണി കൊള്ളാം. വളരെ നല്ല ലേഖനം. ഇതിനൊരു അഭിനന്ദനം പറഞ്ഞില്ലെങ്കിൽ പിന്നെ ഇ മലയാളിയുടെ ഒരു എളിയ കമന്റ്‌ തൊഴിലാളി എന്നും പറഞ്ഞു നടന്നിട്ട് കാര്യമില്ലല്ലോ 
andrew 2015-07-03 15:14:10

FOOL'S PARADISE.

There are millions of gods, but none of them are real. All known gods are made by human priests. The modern priests are a remake of the old barbaric Shaman. Self education is the best way to eliminate fear. When fear is removed man can understand the foolishness of heaven, hell, last judgment and so on.

The priests wrote all the so- called holy books, they even claimed it as the word of god. But that god was they themselves. They wanted rich food and live like kings without working for it. They exploited the poor, sick and un-educated.

The modern generation has to realize this and throw religion and its gods away.

Then only there will be peace on this earth.

Stop feeding the priests. Feed the hungry. Use your money to help the poor. Then you will realize heaven within you. That heaven in you, when you do a good deed will spread to others, that is what is -heaven in this earth, and in this life. That is the only heaven you can enjoy.

If you are killing yourself and others due to the fear and false promise of the holy books written by priests - you are fooled and exploited. The only heaven you will be- fool's paradise.

വായനക്കാരൻ 2015-07-03 17:16:59
ലേഖകന്റെ അറിവിലുള്ള ഒന്നോ രണ്ടോ ഉദാഹരണങ്ങളെ ആസ്പദമാക്കി എഞ്ചിനീയർ, ഡോക്ട്ച്ചർ, ശാസ്തജ്ഞൻ എന്നീ വിഭാഗത്തിൽ പെട്ടവർ ചിന്താപരമായി സാധാരണക്കാരിലും താഴെയാണെന്ന നിഗമനം മണ്ടത്തരമാണ്. 
SchCast 2015-07-03 20:55:49
Hell is waiting for you brother.   Heaven is only for the people who believe Jesus is God and witness among the infidels like Andrew, Anthappan, and all the atheists. 
Raju Thomas, New York 2015-07-17 10:07:13
This article is very good. When all is done, this much has to be said; when all is said we should do at least understand that because the underpining of faith is but fallacy, more and more people the world over are now thinking along these same lines (though, of course, Thambi Antony is better-informed and softer-spoken than the average upholderd or detractor of Belief. The argument is sound and thought-provoking; but somebody was so provoked to ire as to poke fun at freethinkers like Anthappan and Andrew.
Justice 2015-07-17 21:27:35
God is love.
When devil come love disappeared.
Religion is poison but God is love.
If you will give charity ,you will get happy,that is heaven
If you have lot of money still you are not ready to give to the poor people why you think about God or love.But you are think about heaven only means you are selfish and that is a sin also.forget about heaven or hell do good thing.This essay is good but some negative aspects feel
Anthappan 2015-07-18 08:24:24

I believe for scientists, doctors, Engineers, and any professionals, their gods are reflected through their deeds.  Jesus (I don’t think he is god but a thinker who tapped into the bottom of human potential and showed the world how they could do it.) said, ‘let your light shine before others, that they may see your good deeds and glorify your Father in heaven.’ (Matthew 5-16)  If we analyses this it will take to the essence of millions of people do on a daily basis, around the world, without even uttering the word of god.  (I presume Jesus used Father in haven hypothetically like a scientist use hypothesis on his or her research.  Later we know that Jesus tells the religious crooks of that time, to their question of his father, that whoever has seen his deeds has seen his father through him).  Now the world is divided on belly up religion.  As per bible Abraham tried to sacrifice Isaac to satisfy his blood thirst god.  Thousands of people were brutally killed around the world by different religion to satisfy their god.  It is unfathomable to understand the skewed mind of a promising engineer going into a recruiting office and killing innocent people in the name of god.  Religion totally failed to build a loving culture in the heart of the people.  People are confused by religion and they are acting like pones in their hand.   Some religious, screwed up, educated, people even spend time to drag well known scientists like Einstein into their muddy theological argument to prove their point.  Their selfish, filthy, rotten brains don’t have any obligation to anyone other than promoting their ego.  They build mega churches and boast about how many thousand people attend their church.  Their priests and Bishops live in mansions and drive expensive cars.  They collaborate with big corporations and government.  They are tax exempted and enjoy complete protection.   Sitting in their command center, they interfere in politics and bring chaos and calamity and later they pray for the peace.  It is time to free our brain from the clutches of these thieves.  Every individual is bestowed with talents and potentials to live a good life on earth with your god within you.  Yes; I agree with Justice that god is love.  And, if you love your neighbor as you love yourself we can create heaven on earth and let that be our religion. 

yukthi 2015-07-18 09:53:27
it is time for all to read true history and facts. Not fictions and false reports:
Subscribe any amount to cover postage and other cost
YUKTHI REKHA MAZIKA, Danuvachapuram.PO, Trivandrum, 695503
yukthirekha@yahoo.com
നാരദർ 2015-07-18 15:13:39
മാത്തുള്ള ഒളിവിലാണെന്നു തോന്നുന്നു? അതോ അന്തപ്പ്നറെം അന്ത്രയോസിന്റെം മുന്നിൽ തോറ്റോ ? മോശം വളരെ മോശം!
മാതു 2015-07-18 18:02:09
നാരദ ! നീ പോയി  പണി നോക്കു . പഴയ മീന്‍ കാരത്തി ഉടെ  പണി ഇവിടെ നടക്കില്ല . ഞാനും അന്ത്രുസും അന്തപ്പനും വിധയധാരനും എല്ലാം ഒന്ന് . ഇതു കളി കാലം . ഞങ്ങള്‍  പല വിദ് രൂപത്തില്‍ വരും . കപട പുരോഹിതര്‍ , കാസ് കൊടുത്തു  സൊന്തം പേരില്‍ എഴുതിക്കുന്നവര്‍ ആള്‍ ദൈവങ്ങള്‍ എല്ലാവരും ഞങ്ങളുടെ  വിശ്വ രൂപം കണ്ടു ഓടി മറയും .
പാസ്റ്റർ മത്തായി 2015-07-18 21:48:07
ദൈവം ഇല്ലാ എന്ന് മൂഡൻ തൻറെ ഹൃദയത്തിൽ പറയുന്നു.  അവൻ തരം കിട്ടുമ്പോൾ കൂട്ട്കാരനിട്ട് പാരപണിയുന്നു.  അവൻ കുഞ്ഞാടുകളെ വീഴിക്കാനായി കുഴികൾ വെട്ടി അതിന്റ മുകളിൽ മേശ ഒരുക്കുന്നു . അവൻ അവരെക്കുറിച്ച് പരദൂഷണം പരത്തുന്നു.  അവൻ നിരന്തരം ഉത്തമഗീതം വായിച്ചു ഉണ്മാത്തനാകുന്നു.  അവൻ രാത്രികാലങ്ങളിൽ അവളെ അവന്റെ കിടക്കയിൽ തിരയുന്നു.  അവളുടെ കൊങ്കത്തടങ്ങളെ തടവി ആധാരങ്ങളെ നുകർന്ന്, നാഭിത്തടങ്ങളിൽ എത്തിചേർന്ന് ഒരു പേമാരിയായി പെയ്യുതിറങ്ങുന്നു. അവൻ ആനന്ദ മൂർച്ഛയിൽ ഒച്ച വച്ച് അയൽവാസികളെ ഉണര്ത്തുന്നു'  (തോമായുടെ സുവിശേഷം 25 ന്റെ 4 )

സർപ്പ സന്തതികളെ വരുവാനുള്ള കോപം വിട്ടൊഴിഞ്ഞു പോകുവിൻ 

ശകുനി 2015-07-18 21:51:08
മാത്തുള്ള കണ്‍വെർട്ടു ചെയ്യുത് മാതുവായി പ്രതിപക്ഷം ചെർന്നെന്നാ തോന്നുന്നേ 
Anthappan 2015-07-19 06:25:24

Yes: I agree with Donald Trump on the subject of religion.  Religion is the Grand Master who determines what to do in order to communicate with its master the ‘Mighty God’.   According to religion asking forgiveness is the first step and Trump rejected that notion.     He says correct your mistake and move forward or otherwise forgive yourself.  Forgiving yourself means you realize that your action caused pain for your neighbor and correct it without repeating it again.  Living an honest life in this world is most important.  Don’t think whoever challenges the actions of majority are infidels and atheist (That is the definition of SchCast and Mattulla).  GOP is trying to expel Trump from the party by labeling him as anti-Christ to destroy the values (skewed values) they built.  In fact Trump, Andrew, Anthappan are the incarnation of truth and here to stir up the lie on which the so called values are built. 

(CNN)Donald Trump talked about his Christian faith Saturday, but said he's never sought forgiveness for his sins.

Trump, who also made headlines for questioning Arizona Sen. John McCain's heroism Saturday, made the comments about his faith during a Q&A at the Family Leadership Summit in Ames, Iowa.

The event is a gathering sponsored by several socially-conservative Christian organizations, including the Family Research Council, a socially conservative lobbying organization; Liberty University, the world's largest evangelical university; and the National Organization for Marriage, a group established to prevent the legalization of same-sex marriage.

Trump, who told CNN earlier that he is both anti-abortion and anti-same-sex marriage, said people are surprised to learn about his Christian faith.

"People are so shocked when they find ... out I am Protestant. I am Presbyterian. And I go to church and I love God and I love my church," he said.

Moderator Frank Luntz asked Trump whether he has ever asked God for forgiveness for his actions.

RELATED: Largest archdiocese to pray for immigrants    (They should change this to illegal immigrants) in wake of Trump remarks

"I am not sure I have. I just go on and try to do a better job from there. I don't think so," he said. "I think if I do something wrong, I think, I just try and make it right. I don't bring God into that picture. I don't."

Trump said that while he hasn't asked God for forgiveness, he does participate in Holy Communion.

"When I drink my little wine -- which is about the only wine I drink -- and have my little cracker, I guess that is a form of asking for forgiveness, and I do that as often as possible because I feel cleansed," he said. "I think in terms of 'let's go on and let's make it right.'"

വായനക്കാരൻ 2015-07-19 06:46:23
Donald Trump? What a clown! Huffington Post had the right attitude when they announced that they'll report him only in the entertainment section going forward.
Yukthiwadi 2015-07-19 09:10:39

‘The largest archdiocese is praying for the immigrants’ – There is a difference between immigrants and illegal immigrants.  While there are thousands of people waiting to come to USA through legal immigration process, illegal immigrants are pouring in from Mexico and this what Trump is fighting against.  Now, if you look at how archdiocese is trying to confuse people by praying for immigrants and channeling the anger towards Donald Trump.  For an ordinary voter it sounds like Donald Trump is against all the immigrants. Because Archdiocese purposely not differentiating the difference between legal and illegal immigrants.  In fact Trump clearly said that he himself is a grandson of a legal immigrant.  This again tells clearly that the Religion is nothing other than an elite club consists of crooked homosexual priests.   It is time to boycott religion and find your own way.

columbus 2015-07-19 10:21:07
I did not take a visa from natives to get in to America.
വായനക്കാരൻ 2015-07-19 10:33:24
Donald Trump is incarnation of Truth? You must be out of your mind. It is well known that many of his statements are not factual. The Huffington Post said that, going forward, they'll report him only in the entertainment section. 
Anthappan 2015-07-19 12:02:15

 Yes I stand behind my statement Vayanakkaaran.  The political truth has been defined by a bunch of politicians in Washington DC for a long time.   All the politicians running for the president’s office are liars and hypocrites.  Each one of them needs the vote of Spanish people to win the election.  They all want to revamp the emigration law to give chance for the illegal immigrants to stay so that they can win the heart of Spanish speaking people and their vote.  This is clearly a betrayal to millions of immigrants lawfully entered this country.  Thousands of dependents of legal immigrants have been waiting to get into this country legally for years while thousands (especially from South American country) illegally enter this country and getting away with legal status.   Vaayanakkaarn; You and I know this for sure but our voice of concern in this matter is going to fall in the deaf ear.  Donald Trump is telling the Truth publically and it is hurting GOP and their crooked candidates.  We are so used to accepting a lie as a truth and now have problem to accept the real truth when someone tells us.  Don’t you know that majority of the people are followers not thinkers?  Truth is painful and it will hurt this blind followers when it hit hard.

John McCain- I always had doubt about this ‘War Hero’.  I respect all the service men and women who serve this country and make this country a safe country to live.   Who is actually a true hero? Is it the one whose flight was shot down and a POW? Or the one who gave life or stood the fire while trying to the save the life of fellow soldiers?  These were the questions I always asked myself.  Whether Donald Trump become president or not is my concern.  At least he is stirring up the things so that some of the truth will be brought to light.   

basil scaria 2015-09-01 05:26:21
മഹാഭാരതം രാമായണം ബൈബിൾ ഖുർആൻ ഇതെല്ലാം വായ്ചിരികേണ്ട പുസ്തകങ്ങളാണ്. ഗ്ലോബ് ഉപയോഗിച്ച് ഭൂമിയെ പടികുനത് പോലെ. പക്ഷെ ഗ്ലോബ് ആണ് ഭൂമി എന്ന് വിശ്വസിചാലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക