Image

അ…അ… അമ്മ… ഗോ….ഗോ… ഗോപി…. (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 29 June, 2015
അ…അ… അമ്മ… ഗോ….ഗോ… ഗോപി…. (അനില്‍ പെണ്ണുക്കര)
എന്‍.എസ.്എസ്സിന്റെ പടത്തലവന്‍ ജി.സുകുമാരന്‍ നായര്‍ ഷിറ്റും ഗറ്റൗട്ടും പറഞ്ഞത് സുരേഷ്‌ഗോപിക്ക് ഉണ്ടാക്കിയ ആഘാതം ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്‍.എസ്.എസ് നേതൃത്വസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുന്ന കാര്യം കേരളത്തിലെ കരയോഗക്കാര്‍ നിശ്ചയിക്കണമെന്ന് പറഞ്ഞ്  ചലച്ചിത്രപ്രവര്‍ത്തകരായ സുരേഷ്‌കുമാറും പ്രിയദര്‍ശനും മേജര്‍ രവിയുമൊക്കെ കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. എന്നാല്‍ മലയാള ചലച്ചിത്ര ലോകത്തെ ആരും ഈ കാര്യത്തില്‍ കമാന്നൊരക്ഷരം ഉരിയാടിയില്ല. 

അമ്മയുടെ സ്ഥിരം പ്രസിഡന്റ് ഇന്നസെന്റിന്റെ കമന്റായിരുന്നു ഏറ്റവും രസകരം. അഭിനയിക്കാന്‍ അവസരമില്ലാതെ വീട്ടിലിരിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തി അമ്മ സീരിയല്‍ നിര്‍മ്മിക്കുന്ന കാര്യം പത്രക്കാരോട് വിശദീകരിക്കവേ ഏതോ ഒരു കുസൃതി മാധ്യമപ്രവര്‍ത്തകന്‍ സുരേഷ്‌ഗോപി വിഷയം ഇന്നച്ചനോട് ചോദിച്ചു.

“ ഇവിടെ പറഞ്ഞിട്ടല്ല പെരുന്നയ്ക്ക് ഗോപി പോയത്” എന്നായിരുന്നു ഇന്നച്ചന്റെ മറുപടി. ഇതുകേട്ട് മമ്മൂട്ടി ഉച്ചത്തില്‍ ചിരിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഒന്നു പുഞ്ചിരിച്ചു.
എന്നാല്‍ കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിന് മോഹന്‍ലാല്‍ പെരുന്നയില്‍ പോയത് 'അമ്മ'യോട് ചോദിച്ചായിരുന്നോ എന്ന്  ആരും ഇന്നച്ചനോട് ചോദിച്ചില്ല.
മോഹന്‍ലാല്‍ പെരുന്നയില്‍ വന്നപ്പോള്‍ ഉണ്ടായ ആള്‍ക്കൂട്ടം ലാലിനെ കാണാന്‍  വന്നതല്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ തട്ടിവിട്ടയാളാണ് ജി.സുകുമാരന്‍നായര്‍. അന്ന് ലാലിന്റെ ഫാന്‍സുകാരൊക്കെ സുകുമാര്‍ജിയുടെ കോലം കത്തിച്ചിരുന്നു. ഇന്നച്ചനും കൂട്ടരും അന്നും ഒന്നും പറഞ്ഞില്ല.

'അമ്മ' എന്ന പേര് താരസംഘടനയ്ക്ക് നല്‍കിയത് നടന്‍ മുരളിയാണ്. മുരളി അമ്മയുമായി മരണം വരെ അത്ര രസത്തിലായിരുന്നില്ല. അതുപോലെ തന്നെയാണ് സുരേഷ്‌ഗോപിയും. മെമ്പറാണോ എന്ന് ചോദിച്ചാല്‍ ആണ്. അല്ലെ എന്ന് ചോദിച്ചാല്‍ അല്ല. അങ്ങനെ ഒരു ലൈന്‍. താരാധിപത്യം അമ്മയെ വിഴുങ്ങുമ്പോള്‍ സുരേഷ്‌ഗോപിക്ക് മറ്റൊരു വിനയനായി നില്‍ക്കാനും കഴിയില്ല. അഭിനയമാകുമ്പോള്‍ അത് വിനയാവുകയും ചെയ്യും. എന്തായാലും ഒരു താരത്തെ അധിക്ഷേപിച്ചതിനെതിരെ നടന്‍ അനുപ് ചന്ദ്രന്‍ പറഞ്ഞ കമന്റാണ് ഏറ്റവും രസകരം. മതമേലധ്യക്ഷന്‍മാരുടെ പ്രുഷ്ടം  താങ്ങാന്‍ താരങ്ങള്‍ പോയാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും എന്ന്. എന്തായാലും ഇന്നസെന്റിനോട് ഒരു ചോദ്യം - അമ്മയില്‍ രണ്ടാനമ്മയുണ്ടോ? അതോ അനുസരണയില്ലാത്ത മകനോ സുരേഷ്‌ഗോപി. 

അ…അ… അമ്മ… ഗോ….ഗോ… ഗോപി…. (അനില്‍ പെണ്ണുക്കര)
Join WhatsApp News
A.C.George 2015-06-29 16:51:36
Please think about Mr. Suresh Gopi\\\'s very frequent and unusual political \\\"Kaalu Maattam\\\" (Changing of political sides for his own benefits)- Please visit the following links to read a funny poem written by me.
http://emalayalee.com/varthaFull.php?newsId=85963
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക