Image

മികച്ച ചിത്രങ്ങളുമായി മേള നാലാം ദിനത്തിലേക്ക്

ആശ എസ് പണിക്കര്‍ Published on 28 June, 2015
മികച്ച ചിത്രങ്ങളുമായി മേള നാലാം ദിനത്തിലേക്ക്
 കേരള രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേള നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള ഏറ്റവും മികച്ച ചിത്രങ്ങള്‍ കാണാനാകുന്നതിലുള്ള സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍. മേളയുടെ മൂന്നാം ദിനമായ ഇന്നലെ (ജൂണ്‍ 28) പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത് 32-ഓളം ചിത്രങ്ങള്‍. കാവ്യലോകത്തെ സമാനതകളില്ലാത്ത പ്രതിഭയായ ആറ്റൂര്‍ രവിവര്‍മ്മയുടെ ജീവിതത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അതുല്യ നിമിഷങ്ങളെ കോര്‍ത്തിണക്കി സംവിധായകന്‍ അന്‍വര്‍ അലി അണിയിച്ചൊരുക്കിയ 'മറുവിളി', മലയാളത്തിന്റെ പ്രിയസംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനെക്കുറിച്ച് ഗിരീഷ് കാസറവള്ളി അണിയിച്ചൊരുക്കിയ 'ഇമേജ് ആന്റ് റിഫ്‌ളക്ഷന്‍'  എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. 

ലോങ് ഡോക്യുമെന്റി വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളും ഒരു ബംഗാളി ചിത്രവും ഇന്നലെ പ്രേക്ഷകരുടെ മുന്നിലെത്തി. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ 'ദി മദര്‍ ടങ്ക്' എന്ന ചിത്രം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടൊപ്പം ലൈംഗിക തൊഴിലാളികളുടെ ഇരുളടഞ്ഞ ജീവിതത്തിന്റെ കഥ പറഞ്ഞ ഷെറി ഗോവിന്ദന്റെ 'റെഡ്, ബ്ലൂ, ഗ്രീന്‍, യെല്ലോ' എന്ന ചിത്രവും പ്രേക്ഷക പ്രശംസ നേടി. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഒന്‍പതു ചിത്രങ്ങളും അനിമേഷന്‍ വിഭാഗത്തില്‍ ജാപ്പനീസ് ചിത്രമായ 'ദി കോമഡി ബ്രൈറ്റ് ' ഉള്‍പ്പെടെ നാലു ചിത്രങ്ങളും ഇന്നലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. വി.കെ. സുഭാഷ് സംവിധാനം ചെയ്ത, ഗായിക വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കളുടെ കഥ പറഞ്ഞ, 'സല്യൂട്ട്' എന്ന ചിത്രത്തെ വൈകാരിക ഭാവത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങിയത്. ഈ സിനിമയോടൊപ്പം 'എ വേള്‍ഡ് വിത്ത് ഫോര്‍ വാള്‍സ്' എന്ന ചിത്രവും ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. 

ഇന്റര്‍നാഷ്ണല്‍ ഡോക്യുമെന്ററി അസോസിയേഷന്‍ തെരഞ്ഞെടുത്ത റോക്ക് ആന്റ് റോള്‍ ഡോക്യുമെന്ററികളില്‍ ഒന്നായി 'ഡോന്റ് ലുക്ക് ബാക്ക്' ഉം അമേരിക്കന്‍ ഡോക്യുമെന്ററികളായ 'ഗ്രേസ്‌ലി മാന്‍', 'ആന്റ് ഇന്‍ കണ്‍വെയന്‍സ് ട്രൂത്ത്' എന്നിവയും പ്രദര്‍ശിപ്പക്കപ്പെട്ടു. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കൊറിയന്‍ ചിത്രങ്ങളായ 'മാഗ്‌നിഫിക്ഷ്യന്റ് വ്യൂ', 'മില്‍ക്ക്‌ഷേക്ക്' എന്നിവ കൊറിയന്‍ സിനിമയുടെ ദൃശ്യഭംഗി പ്രേക്ഷക മനസുകളില്‍ നിറയ്ക്കുന്നതായിരുന്നു. 

 51 ചിത്രങ്ങളാണ് മേളയുടെ നാലാം ദിനമായ ഇന്ന് (ജൂണ്‍ 29) പ്രേക്ഷകന് മുന്നിലെത്തുന്നത്. ഇതില്‍ 26 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തിലേതാണ്. ചതിക്കപ്പെടുന്ന ബാല്യസൗഹൃദത്തിന്റെ കഥ പറയുന്ന 'അണ്‍ ഫ്രണ്ട്' എന്ന 15 മിനിട്ട് ദൈര്‍ഘ്യമുള്ള മലയാള ചിത്രം ഉള്‍പ്പെടെ ഒന്‍പത് ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിക്ഷന്‍ മല്‍സര വിഭാഗത്തിലുള്ളത്. ക്യാംപസ് വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും മല്‍സരത്തിനെത്തും. കര്‍ണ്ണാടകയുടെ ഉള്‍ക്കാടുകളില്‍ ജീവിക്കുന്ന സിദ്ധികളുടെ കഥ പറയുന്ന 'ഫ്രീ സ്പ്‌ളിറ്റ്' ഉള്‍പ്പടെ ആറു ചിത്രങ്ങള്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്നു പ്രദര്‍ശനത്തിനെത്തും. ജൂറി വിഭാഗത്തിലും ആനിമേഷന്‍ വിഭാഗത്തിലുമായി നാല് ചിത്രങ്ങളും ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളുമാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. 'മാനിസ്‌ലാം' ഉള്‍പ്പടെ അഞ്ചു ചിത്രങ്ങള്‍ രാജ്യാന്തര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഐഡിഇ വിഭാഗത്തില്‍ ഒരു ചിത്രവും ഇന്നു മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫിലിം മേക്കര്‍ ഫോക്കസ് വിഭാഗത്തില്‍ വിഖ്യാത സംവിധായകന്‍ അമിത് ദത്തയുടെ രണ്ട് ചിത്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് മേളയുടെ നാലാം ദിനം.

  IDSFFK  2015  23 /27.06.2015 

ഗഹനമായ പഠനം സിനിമാ സംവിധാനത്തിന് അനിവാര്യം

 ഗുണമേ•യുള്ള സിനിമ ചിത്രീകരിക്കുവാന്‍ സമഗ്രവും ഗഹനവുമായ പഠനവും ഗവേഷണവും ആവശ്യമാണെന്ന് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ചു ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംവിധായകര്‍ അഭിപ്രായപ്പെട്ടു. കലാബോധം ജ•സിദ്ധമാണെന്നും ഇത്തരം കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ മാത്രമേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് സാധിക്കുകയുള്ളൂ എന്നും 'കോട്ടണ്‍ ഡ്രീംസ്' ഡോക്യുമെന്ററിയുടെ സംവിധായകന്‍ സന്ദീപ് രാംപാല്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഡോക്യുമെന്ററികളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്റെ സിനിമയായ 'ബെ പര്‍ദ'യിലൂടെ സ്വന്തം നിരീക്ഷണങ്ങള്‍ക്ക് സാമൂഹിക ഭാഷ്യം നല്‍കുകയായിരുന്നുവെന്ന് ഋഷികാ നാംദേവ് അഭിപ്രായപ്പെട്ടു. ഗുണമേ•യുള്ള സിനിമകള്‍ക്ക് സാമ്പത്തിക പരാജയ ഭീതി ആവശ്യമില്ലായെന്നും അവയ്ക്ക് അന്താരാഷ്ട്രതലത്തില്‍ വിതരണക്കാര്‍ ലഭ്യമാണെന്നും 'പീനല്‍കോഡി'ന്റെ സംവിധായകന്‍ ശരത്ചന്ദ്രബോസ് പറഞ്ഞു. മഴവില്‍ വര്‍ണം പ്രതിനിധീകരിക്കുമ്പോഴും സ്വവര്‍ഗ്ഗാനുരാഗ സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതം വര്‍ണ്ണശബളമല്ല എന്ന തിരിച്ചറിവാണ് സിനിമയ്ക്ക് ബ്ലാക്ക് ആന്റ് വൈറ്റ് ടോണ്‍ നല്‍കാന്‍ പ്രചോദനമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശാന്തിയുടെയും സമാധാനത്തിന്റെ സന്ദേശം സംഗീതാത്മകമായി അവതരിപ്പിക്കുകയായിരുന്നു തന്റെ മ്യൂസിക്കല്‍ വീഡിയോയായ 'ഓഡ് ടു ബെറ്റര്‍ വേള്‍ഡി'ലൂടെയെന്ന് സംവിധായകന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. തന്റെ തന്നെ ഗൃഹാതുര അനുഭവങ്ങളായിരുന്നു 'എനിവെയര്‍ ബട്ട് ഹിയര്‍' എന്ന് സംവിധായക ശുഭാംഗി സിങ് പറഞ്ഞു. സാധാരണക്കാരന്റെ ജീവിതത്തില്‍ പണം ചെലുത്തുന്ന സ്വാധീനമാണ് 'ദി റോള്‍' സംവാദനം ചെയ്യാന്‍ ശ്രമിച്ചതെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആദിത്യ ദേശ്പാണ്‌ഡെ അഭിപ്രായപ്പെട്ടു. 

അനന്യയുടെ സംവിധായകന്‍ വൈഭവ് ഹിവാഡെ, ഓണ്‍ എ ക്വസ്റ്റ്യന്റെ ഛായാഗ്രഹന്‍ സിദ്ധാര്‍ത്ഥ്, ഗുഡ്‌ബൈ മൈ ഫ്‌ളൈ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ഗീഗോ, കളികാര്യമായിയുടെ സംവിധായിക മിലി ഇഗിന്‍, നോവിന്റെ സംവിധായകന്‍ ഡോ. സിജുവിജയന്‍ കെ.വി., കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംവിധാന വിഭാഗം മേധാവി കമല്‍ കെ.എം. എന്നിവര്‍ സന്നിഹിതരായിരിക്കും.  

  IDSFFK  2015  24 /27.06.2015

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം :
 മേളയ്ക്ക് നാളെ സമാപനം
 
തിരശ്ശീല വീഴാന്‍ ഒരു ദിനം ബാക്കിനില്‍ക്കെ സിനിമാ പ്രേമികളുടെ സവിശേഷ സാന്നിധ്യം കൊണ്ട്  ശ്രദ്ധേയമാണ് 8-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേള. ആയിരത്തോളം പ്രതിനിധികളാണ് ഇക്കുറി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി മാറിയത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 162 അതിഥികളും മേളയുടെ നിറ സാന്നിധ്യമായി. ആറു പേരടങ്ങുന്നതാണ് എട്ടാമത് ഹ്രസ്വചലച്ചിത്രമേളയുടെ ജൂറിവിഭാഗം. നൂറിലധികം സംഘാടകരാണ് മേളയുടെ സുഗമമായ നടത്തിപ്പിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഡെലിഗേറ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൂടുതല്‍ ജനകീയമായതിന്റെ തെളിവാണ്. 35 രാജ്യങ്ങളില്‍ നിന്നുള്ള 15 വിഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് ഈ മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്. 

നാളെ (ജൂണ്‍ 30) വൈകിട്ട് 6ന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങോടെ മേളയ്ക്ക് തിരശ്ശീല വീഴും. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പരിസ്ഥിതി, ഗതാഗത, സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ്, അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും, മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കും  മികച്ച ഷോര്‍ട്ട് ഫിക്ഷനും  50,000 രൂപ വീതവും പ്രശസ്തിപത്രവും ലഭിക്കും. 25,000 രൂപയും പ്രശസ്തി പത്രവുമാണ് മികച്ച മ്യൂസിക് വീഡിയോയ്ക്കും മികച്ച ആനിമേഷനും നല്‍കുന്നത്. മികച്ച ക്യാംപസ് ചിത്രത്തിന് 20,000 രൂപയും പ്രശംസാ പത്രവും ലഭിക്കും. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തി യിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ നവോഷ് കോണ്‍ട്രാക്ടര്‍. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 

  IDSFFK  2015  25 /27.06.2015


സത്വം പേറുന്നവയായിരിക്കണം സിനിമ : 
ഔഡ്രിയസ് സ്റ്റോണിസ്
 
സംവിധായകന്റെ സത്വം പേറുന്നവയായിരിക്കണം ഓരോ സൃഷ്ടിയും എന്ന് ഔഡ്രിയസ് സ്റ്റോണിസ് പറഞ്ഞു. രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന മാസ്റ്റര്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമറയ്ക്കു മുന്നില്‍ കാണുന്നവയെല്ലാം സിനിമയാക്കാന്‍ സാധിക്കും. ഓരോ ഷോട്ടിനും കൃത്യമായ ഉത്തരം പറയാന്‍ സംവിധായകന്‍ ബാധ്യസ്ഥനാണ്. അഭിനയിച്ച് ഫലിപ്പിക്കുമ്പോള്‍ സംഭവങ്ങള്‍ മൗലികത നഷ്ടമാകുന്നതുകൊണ്ടാണ് യാഥാര്‍ത്ഥ്യം ചിത്രീകരിക്കാന്‍ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുന്നത്. കാലത്തിന്റെ പരിണാമം സിനിമാ നിര്‍മ്മാണത്തിന്റെ വെല്ലുവിളികള്‍ക്ക് പലഭാവങ്ങള്‍ പകര്‍ന്നു. ശക്തമായ പ്രതിഭിംബങ്ങള്‍ ഉണ്ടെങ്കില്‍ ശബ്ദത്തിന്റെ സഹായമില്ലാതെയും സംവിധായകന് പ്രേക്ഷകരോട് സംവദിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളുരു ഫിലിം ഫെസ്റ്റിവിലില്‍ പ്രതിനിധിയായ ആനന്ദ് ഭരതരാജ് സെക്ഷന്‍ മോഡറേറ്റ് ചെയ്തു.

 IDSFFK  2015  26 /27.06.2015

ഇന്നത്തെ പരിപാടി (29-06-2015)

പത്രസമ്മേളനം  കൈരളി തിയേറ്റര്‍ അങ്കണം

ഉച്ചയ്ക്ക് 12ന്
അന്‍വര്‍ അലി - 'മറുവിളി' മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി
ജോഷി ജോസഫ് - എ പൊയറ്റ്, എ സിറ്റി ആന്റ് എ ഫുട്ബാളര്‍ - മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി
സിന്ധു സാജന്‍ - 'ദി മദര്‍ ടങ്ക്' - മല്‍സരവിഭാഗം ഷോര്‍ട്ട് ഫിക്ഷന്‍
ഷെറി ഗോവിന്ദന്‍ - 'റെഡ്, ബ്ലൂ, ഗ്രീന്‍' - മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
സഞ്ചു സുരേന്ദ്രന്‍ - 'കപില' - മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി
വിപിന്‍ വിജയ് - 'ഫീറ്റ് അപ്പോണ്‍ ദി ഗ്രൗണ്ട്' മല്‍സരവിഭാഗം ലോങ് ഡോക്യുമെന്ററി

ഫെയ്‌സ് ടു ഫെയ്‌സ്  വൈകിട്ട് 5 മണിക്ക്
അമിത് കുമാര്‍ - മെട്രോ - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
വി.കെ. സുഭാഷ് - സല്യൂട്ട് - ഫോക്കസ് -ഷോര്‍ട്ട് ഡോക്യുമെന്ററി
സന്ദീപ് ബാനര്‍ജി - ഡെത്ത് - ഫോക്കസ് - ഷോര്‍ട്ട് ഫിക്ഷന്‍
ജ്യോതിഷ് കുമാര്‍ നാഥ് - സ്‌ട്രോക്ക് ഇന്‍ ലൈഫ് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
മുസ്താഖീം ഖാന്‍ - കോണ്‍സിയന്‍സ് - ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍
സ്പന്ദന്‍ ബാനര്‍ജി - ഇംഗ്ലീഷ് ഇന്ത്യ - ഫോക്കസ് ലോങ് ഡോക്യുമെന്ററി
മഗാ തമിസ് പ്രഭാഗ്രാന്‍ - മണിപൂര്‍ : ദി ലാന്‍ഡ് ഓഫ് ടിയേഴ്‌സ് - 
ഫോക്കസ് ഷോര്‍ട്ട്  ഡോക്യുമെന്ററി
ജിജി കലവാണി എസ്ഡിബി - കാകുമാ - മല്‍സരവിഭാഗം ഷോര്‍ട്ട് ഡോക്യുമെന്ററി
നിള തിയേറ്റര്‍ മാസ്റ്റര്‍ ക്ലാസ്
ഉച്ചയ്ക്ക്  2ന്
"Scope of Documentaries on Television''

                                                                                                             by   Samar Nakhate

കേരള പവലിയനില്‍   വൈകിട്ട് 6ന് 
ഓട്ടന്‍തുള്ളല്‍
അവതരണം : കൊട്ടാരക്കര കരുണാകരന്‍ മാസ്റ്റര്‍

  IDSFFK 2015  27 /27.06.2015


മികച്ച ചിത്രങ്ങളുമായി മേള നാലാം ദിനത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക