Image

സുകുമാരന്‍ നായര്‍ക്കെതിരെ അമേരിക്കയില്‍ എന്‍ എസ് എസ് അംഗങ്ങളുടെ പ്രതിഷേധം

രഞ്ജിത് നായര്‍ Published on 28 June, 2015
സുകുമാരന്‍ നായര്‍ക്കെതിരെ അമേരിക്കയില്‍ എന്‍ എസ് എസ് അംഗങ്ങളുടെ പ്രതിഷേധം
ഹ്യുസ്ടന്‍ : വഹിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാതെ, പൊതു സമൂഹത്തിനു മുന്‍പില്‍ സംസ്‌കാര ശൂന്യത പ്രകടിപ്പിക്കുന്ന എന്‍ എസ് എസ് ജനറല്‍ സെക്രെട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ഗ്രേറ്റര്‍ ഹ്യുസ്ടന്‍ നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം പ്രമേയം പാസാക്കി.

എന്‍ എസ് എസ് ആസ്ഥാനത്തു എത്തിയ സുരേഷ്‌ ഗോപിയെ അപമാനിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയം. സമൂഹത്തിലെ പ്രമുഖരായ പ്രത്യേകിച്ച് സ്വന്തം സമൂഹത്തില്‍ പെട്ട ആളുകളെ അപമാനിക്കുകയും അത് വഴി പൊതു സമൂഹത്തിന്റെ പരിഹാസപാത്രമായി മാറുകയും ചെയ്യുമ്പോള്‍ ഒരു സമുദായത്തിന്റെ അഭിമാനവും മന്നത്താചാര്യന്‍ ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ പാരമ്പര്യത്തിനും മങ്ങല്‍ ഏല്‍ക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യം ഉണ്ടാകുന്നതായി യോഗം വിലയിരുത്തി .

പിറന്ന നാടിന്റെ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലും രാജ്യ പുരോഗതിക്കും നിര്‍ണായക സംഭാവനകള്‍ക്ക് കാരണ ഭൂതരായ ഒരുപാട് പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ സമുദായം, ഇന്ന് സാങ്കേതികമായി അതിന്റെ തലപ്പത്ത് എത്തിയ ഒരു വ്യക്തിയുടെ ചെയ്തികളാല്‍ തുടര്‍ച്ചയായി അപമാനിക്കപ്പെടുന്നതിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്ന പ്രമേയം ഏകകണ്ഠമായി ആണ് പാസാക്കിയത്.

ഒരു സമുദായത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി മാത്രം നില കൊള്ളേണ്ട സംഘടനയുടെ തലപ്പത്ത് കയറി ഇരുന്നു ഫലത്തില്‍
സുകുമാരന്‍ നായര്‍  സമുദായ അംഗങ്ങളെ കൊഞ്ഞനം കുത്തുകയാണെന്ന് യോഗം വിലയിരുത്തി. ശ്രേഷ്ഠമായ പാരമ്പര്യത്തില്‍ ഊന്നി ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കേണ്ടതിനു പകരം വില കുറഞ്ഞ കക്ഷി രാഷ്ട്രീയത്തിനു ചുവടു പിടിച്ചു തുള്ളി കളിക്കുന്ന പരിഹാസ്യ കഥാപാത്രം ആയി എന്‍ എസ് എസ് ജനറല്‍സെക്രട്ടറി മാറുന്ന കാഴ്ച സമുദായ അംഗങ്ങളെ വേദനിപ്പിക്കുന്നു. ഇതിനെതിരെ ലോകമെമ്പാടുമുള്ള സമുദായ അംഗങ്ങള്‍ കൂടുതല്‍ ജാഗരൂകരായി സംഘടിച്ചു മുന്നിട്ടിറങ്ങി ഒരു തിരുത്തല്‍ ശക്തിയായി മാറണമെന്നു യോഗം ആഹ്വാനം ചെയ്തു.
ജി എച് എന്‍ എസ് എസ് പ്രസിഡന്റ് മാധവ് ദാസ് അംഗ ങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു, സെക്രടറി അജിത് നായര്‍ അധ്യക്ഷന്‍ ആയിരുന്നു .
സുകുമാരന്‍ നായര്‍ക്കെതിരെ അമേരിക്കയില്‍ എന്‍ എസ് എസ് അംഗങ്ങളുടെ പ്രതിഷേധം
Join WhatsApp News
Suku fans 2015-06-28 07:38:03
അതിശയിക്കാനില്ല. അമേരിക്കയിലാണു ആര്‍.എസ്.എസിനു കൂടുതല്‍ പിന്തുണ. കുമ്മനവും ശശികലയുമൊക്കെയാണല്ലോ ആരാധ്യ പുരുഷര്‍
sadik 2015-06-28 10:52:40
സുകുമാരാൻ നായര് ഇറക്കി വിട്ടത് സുരേഷ് ഗോപി എന്ന കലാകാരനെ അല്ലല്ലോ , ബി ജെ പി കാരനായ സുരേഷ് ഗോവിയെ അല്ലെ .സീരിയല നടിമാര്ക്ക് കണ്മഷി എഴുതി കൊണ്ട് യാത്ര ചെയ്യാൻ പറ്റിയ റോഡ്‌ ഉള്ള അരുവിക്കര സ്വപ്നം കാണുന്ന ഗോപിയെ
Independent Observer 2015-06-28 18:08:01

NSS Secretary Sukumaran Nair did the right thing in Suresh Gopi’s case. Mr. Sukumaran Nair Zindabad…Bharath Kesari Mannathu Padmanabhan Zindabad..  Sursh Gopi who is he? One film star without principles, changing political sides very often for his own benefits. Look at his past history. On the day Suresh Gopi was allowed to go and perform pujas at Mannam Samadhi.  Nobody said no to that. Then afterwards why he entered the NSS Committee meeting hall to show his film star power?  Why?  why? Whoever it may be, only the committee members were allowed to that Budget Committee meeting. Then why Sursh Gopi entered there without taking prior permission?  What business he got there then?Filim star Sursh Gopi or Mr. Sukumaran cannot disrupt the budget meeting on account of this uninvited star show. Whether super star or ordinary nairs all should be treated equally. That too that day was Aruvikkara Election Day and this film star is a man campaigning for a particular political party. So Mr. Sukumaran Nair did the right thing. All his committee members present were also supported this action. Whoever it is we must stand for justice. Please take everything case by case. Why we must always support these cinema/film celebrities? Many of them evade taxes take your money, head weighted and egoist people.  Please do not carry them to your shoulders. Some times at least stand and support the poor/weaker people, also stand for justice. This case Mr. Sukumaran Nair is right and Zindabad and shame on Suresh Gopi and his supporters.  Sursh Gopi should apologize for making much commotion and sensation.

Chandra Sekharan Menon 2015-06-29 14:07:44
ശ്രീ സുകുമാരന്‍ നായരെ എനിക്കു നേരിട്ട് പരിചയമില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ കയറി എന്തായിരുന്നു ആ സമയത്ത് തോന്നിയ വികാരം എന്നതും എനിക്കറിയില്ല. പക്ഷെ നമ്മുടെ സംസ്കാരം അതിഥി ദേവോ ഭവ: എന്ന ആപ്ത വാക്യം അദ്ദേഹം മറന്നിരിക്കണം എന്നു ഞാന്‍ കരുതുന്നു. ശ്രീ സുരേഷ് ഗോപിയെ പ്രസിഡന്റെല്ലെങ്കിലും ഒരു മെമ്പര്‍ ക്ഷണിച്ചിട്ടായിരുന്നു പോയതെന്നും
jep 2015-06-29 18:43:12

നമ്മൾ മലയാളികൾക്ക് ഒരു ധാരണയുണ്ട് എന്തെങ്കിലും ഇച്ചിര വലുതായാൽ എവിടെയും ചെന്ന് ഇടിച്ചു കയറാം ആരും ഒന്നും ചോദിക്കില്ല എന്ന് . മിടുക്കംമാരായ  പോലീസ് ഉദ്യൊഗസ്തന്റെയ് ഓഫീസിൽ ഇങ്ങനെ ഒക്കെ ചാടിക്കയറി ചവിട്ടും കൊണ്ട് ഓടിയ  എത്രയോ  നേതാക്കൾ നമ്മുടെ നാട്ടിലുണ്ട് .സിനിമയിൽ സുരേഷ് ഗോപിയും ഇത്തരം ഡയലോഗും ആക്ഷനും കാണിച്ചുടുണ്ടാല്ലോ.ഒരു വേദിയിൽ ചാടികകയര്ന്നതിനു മുന്പ്  അവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാനുള്ള സ്ഥലകാല ബോധം വേണം. മുന്പ് ഉണ്ടായിരുന്നു ,എന്നാൽ തലയിൽ തൊപ്പി വന്നപ്പോൾ ,അത് തലയില നിന്നും തൊപ്പിയിൽ കയറിപ്പോയീ .എന്ത് ചെയ്യാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക