Image

നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2015
നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി
ഫിലഡല്‍ഫിയ: ഡ്രക്‌സെല്‍ സര്‍വകലാശാലയില്‍ നിന്നും നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി. The Burden of Infection-Associated and Common Cancers among South Asians and other Asian Subpopulations in the United States എന്ന വിഷയത്തില്‍ ഡ്രക്‌സെല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ്‌ ലഭിച്ചത്‌.

യുണിവേഴ്‌സിറ്റി ഓഫ്‌ മെരിലാന്‍ഡില്‍ നിന്നും ഡിഗ്രി നേടിയ ശേഷം ജോര്‍ജ്‌ വാഷിങ്ങ്‌ടന്‍ സര്‍വകലാശാലയില്‍ നിന്നും പബ്ലിക്‌ ഹെല്‍ത്തില്‍ മാസ്റ്റേഴ്‌സ്‌ ഡിഗ്രിയും നീന കരസ്ഥമാക്കി.

മേരിലാന്‍ഡില്‍ താമസിക്കുന്ന പരുമല കൊച്ചുകിഴക്കേതില്‍ ജോര്‍ജ്ജിന്റെയും മോളിയുടേയു0 മകളാണ്‌. കെവിന്‍ സഹോദരനണ്‌. പരുമല പളളി ഇടവകാംഗമാണ്‌.
നീനാ സാറാ ജോര്‍ജ്‌ പി.എച്ച്‌.ഡി നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക