Image

ജെയിന് ജോമി 'മൈ വേ സ്റ്റുഡന്റ് അംബാസിഡര്‍ 2015 '

ജൈസണ്‍ മാത്യു Published on 09 June, 2015
ജെയിന് ജോമി  'മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍  2015 '
മിസ്സിസ്സാഗ :  കൂടുതല്‍  ആളുകളെ  ബസ് യാത്രയിലേക്ക്  ആകര്‍ഷിക്കാനായി  മിസ്സിസ്സാഗ സിറ്റി  ട്രാന്‍സിറ്റ്  വര്‍ഷം തോറും  നടത്തി  വരുന്ന  മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍  പ്രോഗ്രാമില്‍  മലയാളിയായ  ജെയിന്‍ ജോമിക്ക്  വിജയം.!

മിസ്സിസ്സാഗയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി  18  സ്‌കൂളുകള്‍  പങ്കെടുത്ത  ഈ പ്രോഗ്രാമില്‍  ഗ്ലെന്‍ ഫോറസ്റ്റ്  സെക്കണ്ടറി  സ്‌കൂളിനെ പ്രതിനിധീകരിച്ച   ജെയിന്‍ ജോമിയും സഹപാഠി   ഉസവ സാഹൂറുമാണ്  ഈ  വര്‍ഷത്തെ  'മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍മാര്‍'.

സിറ്റി ഹാളില്‍  മേയറും കൗണ്‍സിലര്‍മാരും പങ്കെടുത്ത   ചടങ്ങില്‍ ട്രാന്‍സിറ്റ് ഡയറക്ടര്‍ ജെഫ്  മാരിനോഫ്  സമ്മാനദാനം  നിര്‍വ്വഹിച്ചു.

വിജയികള്‍ക്ക്  ഒരു  വര്‍ഷത്തെ  സൗജന്യ യാത്രയും, ഒരു മിനി  ഐപാഡും, സ്‌കൂളിന്  200 ടിക്കറ്റുകളും സമ്മാനമായി   ലഭിച്ചു.

തുടര്‍ന്ന്  സിറ്റി കൌണ്‍സിലിനെ  അഭിസംബോധന ചെയ്ത്  സംസാരിച്ച ജയിനും ഉസവയും   മിസ്സിസ്സാഗ സിറ്റി  ട്രാന്‍സിറ്റിനെ  ജനകീയമാക്കാന്‍ അവര്‍ നടത്തിയ  പ്രവര്‍ത്തനങ്ങള്‍  വിശദീകരിച്ചു. 

സ്‌കൂള്‍ അനൌണ്‍സ്‌മെന്റുകള്‍, സ്‌കൂള്‍   വെബ്‌സൈറ്റ് , ബുള്ളറ്റിന്‍ ബോര്‍ഡുകള്‍ , ഇന്‍ഫൊര്‍മേഷന്‍ ടേബിളുകള്‍,  വിവിധ സമ്മാന പരിപാടികള്‍,  വീഡിയോകള്‍ , സോഷ്യല്‍  മീഡിയ  തുടങ്ങിയ എല്ലാ സാധ്യതകളും  സിറ്റി ട്രാന്‍സിറ്റിന്റെ  മാര്‍ക്കറ്റിങ്ങിനായി   അവര്‍ പരീക്ഷിച്ചിരുന്നു.

കനേഡിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഇപ്പോഴത്തെ  ഉപദേശക സമിതി  ചെയര്‍മാനും   എറിന്‍ മില്‍സ്  ഡോളര്‍  ആന്‍ഡ്  കണ്‍വീനിയന്‍സ്  ഉടമയുമായ  മരങ്ങോലില്‍ ജോമി  ജോസഫിന്റെയും മേഴ്‌സിയുടെയും  മൂത്ത മകളാണ്  ജെയിന്‍. ഏക സഹോദരന്‍ ജയ്‌സല്‍ ഗ്രേഡ്  8 വിദ്യാര്‍ഥിയാണ്.
  

ഗ്ലെന്‍ ഫോറസ്റ്റ്  സെക്കണ്ടറി  സ്‌കൂളില്‍ ഗ്രേഡ്  10 ഐ ബി  വിദ്യാര്‍ഥിനിയായ  ജെയിനിന്   ജീവശാസ്ത്രം  ഐശ്ചീക വിഷയമായെടുത്ത്   ഡോക്ടര്‍  ആകാനാണ്  ആഗ്രഹം. ഈ വര്‍ഷത്തെ  കരസാഗാ ഫെസ്റ്റിവലില്‍  ഇന്ത്യയെ പ്രതിനിധീകരിച്ച്  പതാകയേന്തിയ ജെയിന്‍ നിരവധി  സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും   വോളണ്ടീര്‍ ആയി  പ്രവര്‍ത്തിച്ചിട്ടുണ്ട് . മികച്ച വാഗ്മിയും  അവതാരകയും  നര്‍ത്തകിയുമായ  ജെയിന്‍, നുപുര സ്‌കൂള്‍ ഓഫ്  ഡാന്‍സ്  ആന്‍ഡ്  മ്യൂസിക്കില്‍ ഗായത്രി വിജയകുമാറിന്റെ ശിക്ഷണത്തില്‍  ഇപ്പോഴും നൃത്തം അഭ്യസിക്കുന്നു.   

ചിത്ര രചനയിലും  കഴിവ്  തെളിയിച്ചിട്ടുള്ള  ജൈയിനിന്റെ ഒരു  പെയിന്റിംഗ്  'മിസ്സിസ്സാഗ  യൂത്ത്  ആന്തോളജി' യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗ്ലെന്‍ ഫോറസ്റ്റ്   സ്‌ടെം സ്പീക്കര്‍സ്  ബ്യൂറോയുടെ  ജൂനിയര്‍  വൈസ്   പ്രസിഡന്റായ ജെയിന്‍  നവംബറില്‍  നടക്കുന്ന   സ്‌ടെം കോണ്‍ഫറന്‍സ്സിനുള്ള  തയ്യാറെടുപ്പിലാണ് .   

റിപ്പോര്‍ട്ട് : ജൈസണ്‍  മാത്യു 


ജെയിന് ജോമി  'മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍  2015 '
ജെയിന് ജോമി  'മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍  2015 '
ജെയിന് ജോമി  'മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍  2015 '
ജെയിന് ജോമി  'മൈ വേ സ്റ്റുഡന്റ്   അംബാസിഡര്‍  2015 '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക