Image

ഹാര്‍മണി സ്‌കൂളില്‍ ജോസിലിന്‍ തോമസ് വാലിഡിക്ടോറിയന്‍

എബി മക്കപ്പുഴ Published on 03 June, 2015
ഹാര്‍മണി സ്‌കൂളില്‍ ജോസിലിന്‍ തോമസ് വാലിഡിക്ടോറിയന്‍
ഡാലസ്: ഹാര്‍മണി സ്‌കൂള്‍ ഓഫ് ഇന്നോവെഷൊനില്‍ വാലിഡിക്‌റ്റൊറിയന്‍ ആയ ജോസിലിന്‍ തോമസിനെ ഡാലസ് സൗഹൃദ വേദി അനുമോദിച്ചു.
അതി സമര്‍ത്ഥരായവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ ജോസിലിന്‍ ഒന്നാമതെത്തിയത്മലയാളി സമൂഹത്തിനു അഭിമാനകരമാണെന്നു സൗഹ്രുദ വേദി ചൂണ്ടിക്കാട്ടി. .
സൗഹൃദ വേദിയുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച പത്തനാപുരം കൊമ്പികുന്നത്ത്ജോസ് തോമസിന്റെയും, ചാത്തന്നൂര്‍ വലിയ വിളാകം ലിസി തോമസിന്റെയും രണ്ടാമത്തെ മകളാണു ജോസിലിന്‍.
ജോസും കുടുംബവും 22 വര്‍ഷമായി കരോള്‍റ്റണ്‍ റോസ്‌മൈഡിലാണു താമസം. ജോസിലിന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് മെമ്പറും, യൂത്ത് ഫെലോഷിപ്പിലെ ആക്റ്റീവ് മെമ്പറും ആണ്.
ഹാര്‍മണി സ്‌കൂളില്‍ ജോസിലിന്‍ തോമസ് വാലിഡിക്ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക