Image

വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഫിലാഡല്‍ഫിയയില്‍

ജോസ് മാളേക്കല്‍ Published on 02 June, 2015
വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍ 'അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ'  വി.യുദ്ദാ തദ്ദേവൂസിന്റെ തിരുനാള്‍ ജൂണ്‍ 13 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി വിവിധ പരിപാടികളോട് നടത്തപ്പെടുന്നു.

ജൂണ്‍ 13 മുതലുള്ള തുടര്‍ച്ചയായ 9 ദിവസങ്ങളില്‍ വി.കുര്‍ബാന, ആരാധന, വി.യുദ്ദാ തദ്ദേവൂസിന്റെ നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. തിരുനാളിന്റെ സമയക്രമീകരണങ്ങള്‍ താഴെ പറയുന്ന രീതിയിലാണ്.

ജൂണ്‍ 13, ശനി, 7.00 pm- വിശുദ്ധ കുര്‍ബാന, ആരാധന, നൊവേന.
ജൂണ്‍ 14, ഞായര്‍, 10.00 AM- പ്രഭാത പ്രാര്‍ത്ഥന, വി.കുര്‍ബാന, നൊവേന.
ജൂണ്‍ 15-19(തിങ്കള്‍- വെള്ളി), 7.00 PM- വി.കുര്‍ബാന, ആരാധന, നൊവേന.
ജൂണ്‍ 20, ശനി, 6.00 PM- സന്ധ്യാപ്രാര്‍ത്ഥന, വി.കുര്‍ബാന, നൊവേന തിരുനാള്‍ സന്ദേശം, കരിമരുന്ന് പ്രകടനം.

ജൂണ്‍ 21, ഞായര്‍, 10.AM- പ്രഭാതപ്രാര്‍ത്ഥന, വി.കുര്‍ബാന, നൊവേന, പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
റവ.ഡോ.സജി മുക്കോട്ട്, വികാരി- (917) 673-5318
മി.ബിജു കുരുവിള, സെക്രട്ടറി-(609) 556-8338.
മി. ജെയ്‌സണ്‍ ജേക്കബ്, ട്രഷറാര്‍(484) 326- 9738
പള്ളിയുടെ അഡ്രസ്സ് - സെന്റ് ജൂഡ് മലങ്കര കാത്തോലിക്ക് ചര്‍ച്ച്, 6709 3rd Street, ഫിലാഡല്‍ഫിയ -19126

വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക