Image

ചിക്കാഗോ കെ.സി.എസ്. ഫണ്ട് റെയ്‌സിംഗ് ഉജ്ജ്വല വിജയം

ജീനോ കോതാലടിയില്‍ Published on 01 June, 2015
ചിക്കാഗോ കെ.സി.എസ്. ഫണ്ട് റെയ്‌സിംഗ് ഉജ്ജ്വല വിജയം
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സിദ്ദിക്ക്‌ലാല്‍ സ്പീക്കിംഗ് എന്ന ഫണ്ട് റെയ്‌സിംഗ് ഷോ ഗേറ്റ്‌വേ തീയറ്ററില്‍ വച്ച് നടത്തപ്പെട്ടു. മള്‍ട്ടിപ്പര്‍പ്പസ് കമ്യൂണിറ്റി സെന്റര്‍ പ്രൊജക്ടിനു വേണ്ടിയും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പണം സമാഹരിക്കുന്നതിനുവേണ്ടിയാണ് ഈ ഷോ നടത്തപ്പെട്ടത്. കെ.സി.എസ് സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. അബ്രഹാം മുത്തോലത്ത് പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
തുടര്‍ന്ന് വികാരി ജനറല്‍ ഫാ.തോമസ് മുളവനാല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലി സ്വാഗതവും, ട്രഷറര്‍ സ്റ്റീഫന്‍ കിഴക്കേകുറ്റ് കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ എം.സി. ആയിരുന്നു. സെക്രട്ടറി ജീനോ കോതാലടിയില്‍ സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി.

ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍, സിനിമാ നിര്‍മ്മാതാവ് ജോയി തോമസ് പുല്ലാനപ്പള്ളില്‍, ഫാ. ജോര്‍ജ്ജ് വെള്ളൂരാറ്റില്‍, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍, വിവിധ പോഷകസംഘടനകളെ പ്രതിനിധീകരിച്ച് സക്കറിയാ ചേലയ്ക്കല്‍, റ്റിനു പറഞ്ഞാട്ട്, പ്രതിഭ തച്ചേട്ട്, റ്റോമി കണ്ണാല, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, സജി തേക്കുംകാട്ടില്‍, അലക്‌സ് മുല്ലപ്പള്ളില്‍, മാത്യു തട്ടാമറ്റം, ജോസ് നടുപ്പറമ്പില്‍, ജിബിറ്റ് കിഴക്കേക്കുറ്റ്, സിബു കുളങ്ങര എന്നിവരും സന്നിഹിതരായിരുന്നു. ഡയ്മണ്ട് സപോണ്‍സര്‍ ജോണ്‍ & മോളി പുതുശ്ശേരില്‍, ആദ്യ ടിക്കറ്റെടുത്ത ഷാജി & മിനി എടാട്ട്, പ്ലാറ്റിനം സ്‌പോണ്‍സര്‍ ജോയി & മോളമ്മ നെടിയകാലായില്‍, ഗോള്‍ഡന്‍ സ്‌പോണ്‍സര്‍മാരായ കുരുവിള & ഡോ. സൂസന്‍ ഇടുക്കുതറ, ഫിലിപ്പ് & ജെയ്‌മോള്‍ മുണ്ടപ്ലാക്കില്‍, റ്റോമി & ഷേര്‍ളി നെല്ലാമറ്റം, ചാക്കോച്ചന്‍ & സിജി കിഴക്കേക്കുറ്റ്, ബിനു & ജിഷ പൂത്തുറയില്‍, അലക്‌സ് & ലിസ്സി മുല്ലപ്പള്ളി എന്നിവരെ പ്രശംസാഫലകം നല്‍കി ആദരിച്ചു.

ഫോട്ടോ
ചിക്കാഗോ കെ.സി.എസ്. ഫണ്ട് റെയ്‌സിംഗ് ഷോ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) റോയി നെടുംചിറ, ജോസ് നടുപ്പറമ്പില്‍, ജിബിറ്റ് കിഴക്കേക്കുറ്റ്, അലക്‌സ് മുല്ലപ്പള്ളില്‍, പ്രതിഭ തച്ചേട്ട്, സക്കറിയാ ചേലയ്ക്കല്‍, ജോയി തോമസ് പുല്ലാനപ്പള്ളില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സണ്ണി ഇടിയാലില്‍, ഫാ. ജോര്‍ജ്ജ് വെള്ളൂരാറ്റില്‍, ജോസ് കണിയാലി, ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍, ജീനോ കോതാലടിയില്‍, റ്റിനു പറഞ്ഞാട്ട്, റ്റോമി കണ്ണാല, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, മാത്യു തട്ടാമറ്റം, സിബു കുളങ്ങര എന്നിവരാണ് സമീപം.
ചിക്കാഗോ കെ.സി.എസ്. ഫണ്ട് റെയ്‌സിംഗ് ഉജ്ജ്വല വിജയംചിക്കാഗോ കെ.സി.എസ്. ഫണ്ട് റെയ്‌സിംഗ് ഉജ്ജ്വല വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക