Image

ഇടയസംഗീതം പ്രകാശനം ചെയ്‌തു

Published on 01 June, 2015
ഇടയസംഗീതം പ്രകാശനം ചെയ്‌തു
റ്റാമ്പാ, ഫ്‌ളോറിഡ: റ്റാമ്പാ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടേയും കോട്ടയത്ത്‌ പ്രവര്‍ത്തിക്കുന്ന ഐ കെയര്‍ ചാരിറ്റി പ്രൊജക്‌ടിന്റേയും പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കിയ `ഇടയസംഗീതം' എന്ന ആദ്ധ്യാത്മിക സി.ഡിയുടെ പ്രകാശനം ചെറിയാന്‍ വി. ചെറിയാന്‍ (സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാവ്‌) മെയ്‌ മാസം 31-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ ഓര്‍ത്തഡോക്‌സ്‌ സെന്ററില്‍ വെച്ച്‌ നടന്ന സമ്മേളനത്തില്‍ പ്രകാശനം ചെയ്‌തു.

ഇടവക വികാരി ഫാ.ജോര്‍ജ്‌ പൗലോസ്‌ വാളനടി അധ്യക്ഷത വഹിച്ചു. ഫൊക്കാനാ മുന്‍ പ്രസിഡന്റ്‌ കമാന്‍ഡര്‍ ജോര്‍ജ്‌ കോരുത്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ റ്റാമ്പാ ബോര്‍ഡ്‌ മെമ്പര്‍ സണ്ണി മറ്റമന, സെന്റ്‌ മാര്‍ക്ക്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വൈസ്‌ പ്രസിഡന്റ്‌ ജോയി വല്യാലില്‍, റ്റാമ്പാ മലയാളി അസോസിയേഷന്‍ വൈസ്‌ ചെയര്‍മാന്‍ മാത്യൂസ്‌ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഗാനങ്ങള്‍ രചിച്ച രാജേഷ്‌ പാമ്പാടി, ലതാ അജി എന്നിവരുടെ സന്ദേശങ്ങള്‍ സദസിന്‌ പുതിയ ആത്മീയ ഉണര്‍വ്‌ പകര്‍ന്നുകൊടുത്തു. ഈ പദ്ധതിയുടെ അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ സോണിയ കല്ലറയ്‌ക്കല്‍ സ്വാഗതവും, സെക്രട്ടറി ബിനു ചെറിയാന്‍ കൃതജ്ഞതയും പറഞ്ഞു.

ഇടവകയുടെ പുതിയ സംരംഭത്തിന്റെ ഉദ്‌ഘാടനം കെ.പി. വര്‍ഗീസ്‌ തന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ആദ്യമായി ഉപയോഗിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ബ്ലസന്‍ മണ്ണില്‍ മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. ജൂലിയാ ജോസ്‌ എം.സിയായിരുന്നു. ഇടയസംഗീത സിഡിയില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു ഗാനങ്ങള്‍ സ്റ്റീവന്‍ ജേക്കബ്‌, ഷെര്‍ളി ജെയിന്‍, ഫിലിപ്പ്‌ ഡാനിയേല്‍ എന്നിവര്‍ പാടി. വികാരിയുടെ ആശീര്‍വാദത്തോടെ സമ്മേളനം സമാപിക്കുകയും സത്‌കാര വിരുന്നില്‍ എല്ലാവരും പങ്കെടുക്കുകയും ചെയ്‌തു. സിഡിയുടെ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിച്ച രാജേഷ്‌ പാമ്പാടിയെ വര്‍ഗീസ്‌ ജേക്കബ്‌ ശ്ശാഘിക്കുകയും ഇടവകയുടെ പേരിലുള്ള അവാര്‍ഡ്‌ നല്‍കുകയും ചെയ്‌തു.
ഇടയസംഗീതം പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക