Image

ന്യൂയോര്‍ക്ക് ശാലേം അസംബ്ലീസ് ഓഫ് ഗോഡില്‍ 21 ദിവസ പ്രാര്‍ത്ഥന ജൂണ്‍ 1 മുതല്‍

നിബു വെള്ളവന്താനം Published on 30 May, 2015
ന്യൂയോര്‍ക്ക് ശാലേം അസംബ്ലീസ് ഓഫ് ഗോഡില്‍ 21 ദിവസ പ്രാര്‍ത്ഥന ജൂണ്‍ 1 മുതല്‍
ന്യൂയോര്‍ക്ക്: ശാലേം എ.ജി. ചര്‍ച്ചില്‍(111 Waldrf Ave, Elmont, Ny 11003) ജൂണ്‍ ഒന്നു മുതല്‍ 21 വരെ പ്രാര്‍ത്ഥന യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. രാവിലെയും വൈകീട്ടും തുടര്‍മാനമായി നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍ വി.ജെ.തോമസ്(മുംബൈ), പാസ്റ്റര്‍ ഷാജി യോഹന്നാന്‍(കേരളം), പാസ്റ്റര്‍ ജോമോന്‍ ജോര്‍ജ്(ഡാലസ്) തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തും. സഭാ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ എ.ജി. ജോണ്‍സണ്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. വിവിധ ഭാഷകളില്‍ നടത്തപ്പെടുന്ന ശ്രുതിമധുരമായ ആത്മീയ ഗാനശുശ്രൂഷയ്ക്ക് എ.ജി.ക്വയര്‍ നേതൃത്വം നല്‍കു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ എ.ജി.ജോണ്‍സണ്‍-516 205 7117, മനു ജോസഫ്: 5167391424

വാര്‍ത്ത :നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക