Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും മെയ്‌ 31ന്‌

ബിനോയി കിഴക്കനടി Published on 27 May, 2015
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും മെയ്‌ 31ന്‌
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈ വര്‍ഷത്തെ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും മെയ്‌ 31 ന്‌ നടത്തപ്പെടുന്നു. ഈവര്‍ഷം 19 കുട്ടികള്‍ ആദ്യകുര്‍ബാനയും, മൂന്ന്‌ കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിക്കും.

മെയ്‌ 31 ഞായറാഴ്‌ച രാവിലെ 10 മണിക്കുള്ള ദിവ്യബലില്‍ കോട്ടയം അതിരൂപതാ വികാരി ജെനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്‌, റവ. ഫാ. ജോസെഫ്‌ കല്ലടാന്തിയില്‍, റവ. ഫാ. സാബു മാലിതുരുത്തേല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌ എന്നിവര്‍ കാര്‍മികരുമായിരിക്കും.

ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, ഡി. ര്‍. ഇ. സാബു മുത്തോലം, അസി. ഡി. ര്‍. ഇ. മാരായ റ്റീനാ നെടുവാമ്പുഴ, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍, കുട്ടികളെ പരിശീലിപ്പിക്കുന്ന ആന്‍സി ചേലക്കല്‍, മഞ്ചു ചകരിയാന്തടത്തില്‍, എലൈന്‍ ഒറ്റത്തൈക്കല്‍, മിഷേല്‍ പുള്ളോര്‍കുന്നേല്‍, ഷോണ്‍ പുലിമലയില്‍ എന്നിവരോടൊപ്പം മാതാപിതാക്കളുടെ കോ. ഓര്‍ഡിനേറ്ററായ സണ്ണി മുത്തോലവും ചേര്‍ന്ന്‌ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും മെയ്‌ 31ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക