Image

കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍

Published on 27 May, 2015
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍
തൃശൂര്‍: കൃഷിഭൂമി പിടിച്ചെടുത്ത് കുത്തകകള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കടലും മത്സ്യത്തൊഴിലാളികളില്‍ നിന്ന് പിടിച്ചെടുത്ത് ഇതേ കുത്തകകള്‍ക്ക് നല്‍കാനുള്ള നീക്കമാണ് ചെയ്യുന്നതെന്ന് ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളി സമ്മേളനത്തില്‍ കോണ്‍ഗ്ര് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സാധാരണക്കാരെ ദുര്‍ബലപ്പെടുത്തി കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ആത്മാവിനോടു യുദ്ധം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും വെല്ലുവിളിക്കുന്ന സര്‍ക്കാരുകള്‍ക്ക് ആയുസ്സുണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. മല്‍സ്യത്തൊഴിലാളി കോളനി സന്ദര്‍ശിച്ച രാഹുല്‍ അവര്‍ക്കൊപ്പം ഭക്ഷണം പങ്കിട്ടു. തുടര്‍ന്ന് അദ്ദേഹം ആലുവ പാലസിലെത്തി റബര്‍ കര്‍ഷകരുമായി ആശയവിനിമയം നടത്തി.
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍
Aluva: Congress vice president Rahul Gandhi during a programme organised by Rubber Growers' Organisation at Aluva in Ernakulam district of Kerala on May 27, 2015. (Photo: IANS)
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍
Congress vice president Rahul Gandhi interacts with children in Thrissur of Kerala on May 27, 2015. (Photo: IANS)
കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന നയമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റേതെന്ന് രാഹുല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക