Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന

ബിനോയി കിഴക്കനടി Published on 26 May, 2015
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന, പരിശുദ്ധ കുര്‍ബാനയുടെ തിരുന്നാള്‍ ദിവസമായ ജൂണ്‍ 4 വ്യാഴാഴ്‌ച വൈകുന്നേരം 6.30 നുള്ള ദിവ്യബലിയോടെ ആരംഭിക്കും.

അമേരിക്കന്‍ ഐക്യനാടുകളില്‍ ഇദം പ്രദമായി ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധന ഈവര്‍ഷം, കോട്ടയം അതിരൂപതാ വികാരി ജെനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെയാണ്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ കുടുംബവര്‍ഷം പ്രമാണിച്ച്‌ ദമ്പതിമാര്‍ക്കും കുടുംബങ്ങള്‍ക്കുവേണ്ടിയും, സന്യസ്‌തവര്‍ഷം പ്രമാണിച്ച്‌ സന്യസ്‌തര്‍ക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്‌, റവ. ഫാ. സാബു മാലിതുരുത്തേല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, റവ. ഫാ. ബാബു മടത്തിപറമ്പില്‍, റവ. ഫാ. പോള്‍ ചാലിശ്ശേരി, അസി. വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര, തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങള്‍, മിനിസ്‌ട്രികള്‍, ജീസസ്‌ യൂത്ത്‌, സഹോദര ഇടവക സമൂഹങ്ങള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, തുടങ്ങി നിരവധി കൂട്ടായ്‌മകളുമാണ്‌ ആരാധനക്ക്‌ നേതൃത്വം നല്‍ക്കുന്നത്‌. എല്ലാദിവസവും ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം, ദിവ്യകാരുണ്യ ധ്യാനം, അഭിഷേക പ്രാര്‍ത്ഥനകള്‍ എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്‌ച വൈകുന്നേരം 5.00 ന്‌ ഷിക്കാഗോ ക്‌നാനായ കത്തോലിക്ക വികാരി ജെനറാള്‍ മോണ്‍. തോമസ്‌ മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോള്‍ ചാലിശ്ശേരി, ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, എന്നിവരുടെ സഹകാര്‍മികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണവും സമാപനവും നടക്കും. ദിവ്യകാരുണ്യ നാഥന്റെ സവിധത്തില്‍ ആരാധനയുടെ നിമിഷങ്ങളിലൂടെ കടന്നുവരുവാനും, അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, അസി. വികാരി ഫാ. സുനി പടിഞ്ഞാറേക്കര എന്നിവര്‍ അറിയിച്ചു.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ 40 മണിക്കൂര്‍ ആരാധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക