Image

ടി.വി പരിപാടികള്‍ കണ്ടിട്ട് 25 വര്‍ഷമാകുന്നെന്ന് പോപ്

Published on 26 May, 2015
ടി.വി പരിപാടികള്‍ കണ്ടിട്ട് 25 വര്‍ഷമാകുന്നെന്ന് പോപ്
ലണ്ടന്‍: 1990 ജൂലൈ 15നുശേഷം ടി.വി പരിപാടികള്‍ കണ്ടിട്ടില്ളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്‍െറ മാതാവിന് (കാര്‍മേനിലെ കന്യക) നല്‍കിയ വാഗ്ദാനമനുസരിച്ചാണ് ടെലിവിഷന്‍ വര്‍ജിച്ചതെന്നും അര്‍ജന്‍റീനിയന്‍ പത്രമായ ലാ വോസ് ഡെല്‍ പ്യുബ്ളോക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ടി.വി തനിക്കുള്ളതല്ളെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട ഫുട്ബാള്‍ ടീമായ സാന്‍ ലോറന്‍സോയുടെ കളിപോലും പിന്നീട് കണ്ടിട്ടില്ല. പക്ഷേ, തന്‍െറ സുരക്ഷക്കായി ഒപ്പമുണ്ടാകാറുള്ള സ്വിസ് ഗാര്‍ഡുമാരില്‍നിന്ന് സാന്‍ ലോറന്‍സോയുടെ കളികളുടെ വിവരങ്ങള്‍ അറിയാറുണ്ടെന്നും പോപ് വെളിപ്പെടുത്തി. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറില്ല. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ളിക്ക 10 മിനിറ്റ് വായിക്കുന്നതു മത്രമാണ് പത്രവായന. ആയിരക്കണക്കിന് കാര്യങ്ങളാണ് ഓരോ ദിവസവും ചെയ്യേണ്ടിവരുന്നത്. പുലര്‍ച്ചെ നാലിന് ഉണര്‍ന്ന് രാത്രി ഒമ്പതിന് ഉറങ്ങുന്നതാണ് ശീലം. ഉറങ്ങുന്നതിനുമുമ്പ് ഒരു മണിക്കൂര്‍ വായനക്കായി മാറ്റിവെക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരുവുകളില്‍കൂടിയുള്ള നടപ്പും പിസ കടകളില്‍നിന്നുള്ള പിസ കഴിക്കലുമുള്‍പ്പെടെ പലതും സഭാതലവനായതോടെ തനിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക