Image

ലോകത്തെ ഏറ്റവും വലിയ ആഡംബരഹോട്ടല്‍ മെക്കയില്‍ ഉയരുന്നു

Published on 26 May, 2015
ലോകത്തെ ഏറ്റവും വലിയ ആഡംബരഹോട്ടല്‍ മെക്കയില്‍ ഉയരുന്നു

  ദമാം: മെക്കയില്‍ ലോകത്തെ ഏറ്റവും വലിയ ആഡംബരഹോട്ടല്‍ ഉയരുന്നു. പതിനായിരം മുറികളുള്ള പടുകൂറ്റന്‍ ഹോട്ടലാണു മെക്കയില്‍ ഉയരുന്നത്. 1.4 മില്യണ്‍ ച.മീറ്റര്‍ വിസ്തീര്‍ണമുള്ള ഹോട്ടലിനു 3.5 ബില്യണ്‍ ഡോളറാണു നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 45 നിലകളുള്ള ഹോട്ടലില്‍ നാലു ഹെലിപാഡുകളാണുള്ളത്. ഹോട്ടലില്‍ 70 റസ്റ്ററന്റുകളുണ്ടാവും. 12 ടവറുകളിലായി 10,000 മുറികളും. ഈ ഹോട്ടല്‍ വിസ്മയത്തിന്റെ നിര്‍മാണം 2017 ല്‍ പൂര്‍ത്തികരിക്കാനാവുമെന്നാണു കരുതുന്നത്. ദാര്‍ അ
ല്‍ ഹന്ദസഹ ഗ്രൂപ്പാണു ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക