Image

പൊതുമേഖലാ സ്ഥാപനങ്ങളില്‍ മോദിയുടെ ചിത്രം സ്ഥാപിക്കാന്‍ നിര്‍ദേശം

Published on 26 May, 2015
പൊതുമേഖലാ സ്ഥാപനങ്ങളില്‍ മോദിയുടെ ചിത്രം സ്ഥാപിക്കാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും വെക്കണമെന്നാണ് വിവിധ മന്ത്രാലയങ്ങള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മോദി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് വിവാദമായേക്കാവുന്ന തീരുമാനവുമായി കേന്ദ്രം രംഗത്തെ ത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രതിരോധ ഓഫീസുകളില്‍ രാഷ്ട്രപതിയുടെ ചിത്രം സ്ഥാപിക്കുന്നത് സാധാരണയാണ്. അതുപോലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെയും ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറുടെ ചിത്രവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വെക്കാറുണ്ട്. ഇതു പോലെ പ്രധാനമന്ത്രിയുടെ ചിത്രവും ഓഫീസുകളില്‍ വേണമെന്നാണ് പുതിയ നിര്‍ദേശം.

പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും മോദിയുടെ ചിത്രം സ്ഥാപിക്കണം. സ്ഥാപിക്കേണ്ട ചിത്രത്തിന്റെ മാതൃകയും ഫ്രെയിമിന്റെ വലിപ്പവുമടക്കം സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൃത്യമായ തീയതി നല്‍കിയിട്ടില്‌ളെ ങ്കിലും എത്രയും പെട്ടന്ന് ഇക്കാര്യത്തില്‍ നടപടികള്‍ കൈകൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക