Image

മാണിക്ക് പ്‌ളാസ്റ്റിക് കവറില്‍ പണം കൈമാറി:അമ്പിളി നുണപരിശോധനാ ഫലം പുറത്ത്

Published on 26 May, 2015
മാണിക്ക് പ്‌ളാസ്റ്റിക് കവറില്‍ പണം കൈമാറി:അമ്പിളി നുണപരിശോധനാ ഫലം പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശിന്റെ ഡ്രൈവറായ അമ്പിളിയുടെ നുണപരിശോധനാ ഫലത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്.
ഡോ. പ്രദീപ് സജി ഒപ്പിട്ട മൂന്ന് പേജുള്ള ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ധനമന്ത്രി കെ.എം മാണിക്ക് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണം നല്‍കിയത് കണ്ടെന്ന് അമ്പളി വ്യക്തമാക്കി. ഔദ്യോഗിക വസതിയില്‍ വച്ച് പ്‌ളാസ്റ്റിക് കവറില്‍ പണം കൈമാറി. അമ്പിളിയോട് ആകെ ചോദിച്ച 15 ചോദ്യങ്ങളില്‍ 13 ചോദ്യങ്ങള്‍ക്കും അമ്പിളി ഉത്തരം നല്‍കി. പണം നല്‍കുമ്പോള്‍ ബിജു രമേശ് കൂടെ ഇല്ലായിരുന്നു എന്ന കാര്യവും അമ്പിളി ശരിവെച്ചു. രാജ്കുമാര്‍ ഉണ്ണിയുടെ ഒരു ബന്ധുവിനെ കുറിച്ചുള്ള ചോദ്യത്തിന് മാത്രമാണ് അവ്യക്തമായ ഉത്തരം നല്‍കിയത്.

വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച് അമ്പളിയുടെ സമ്മതത്തോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബില്‍ നുണ പരിശോധന നടന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക