Image

വി.എസിനെ തള്ളി യെച്ചൂരിയും: ഉന്നയിക്കുന്ന വിഷയങ്ങളില്‍ പുതുമയില്ലെന്ന്

Published on 26 May, 2015
വി.എസിനെ തള്ളി യെച്ചൂരിയും:  ഉന്നയിക്കുന്ന വിഷയങ്ങളില്‍ പുതുമയില്ലെന്ന്


ചെന്നൈ: വി.എസ്. അച്യുതാനന്ദന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ പുതുമയൊന്നുമില്‌ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസിന്റെ പരാതികളില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. എളമരം കരീമിനെതിരെ ഉയര്‍ന്ന മലബാര്‍ സിമന്റ്‌സ് അഴിമതി ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന വി.എസിന്റെ ആവശ്യം ശ്രദ്ധയില്‍പെടുത്തിയപ്പോഴായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണം സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്ത് തള്ളിയതാണ്. കരുത്തുള്ള നേതൃത്വമാണ് കേരളത്തില്‍ സി.പി.എമ്മിനുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ടെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം തമിഴ്‌നാട് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു അദ്ദേഹം.

സംഘ്പരിവാറിന്റെ അജണ്ട നടപ്പാക്കാനാണ് മോദിയുടെ ശ്രമം. ആര്‍.എസ്.എസാണ് മോദിയെ നിയന്ത്രിക്കുന്നത്. അഴിമതി ആരോപണം ഉയര്‍ന്നില്ല എന്നത് ഭരണനേട്ടമല്‌ളെന്നും യെച്ചൂരി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക