Image

അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ജൂണ്‍ 27 ന്‌

Published on 26 May, 2015
അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ ജൂണ്‍ 27 ന്‌
ന്യൂഡല്‍ഹി: അരുവിക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ ജൂണ്‍ 27 ന്‌ നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം പുറപ്പെടുവിച്ചത്‌.

തെരഞ്ഞെടുപ്പ്‌ വിഞ്‌ജാപനം ജൂണ്‍ 3ന്‌ പുറപ്പെടുവിക്കും. 10 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 11നാണ്‌ സൂക്ഷ്‌മ പരിശോധന. 13 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ജൂണ്‍ 30 നാണ്‌ വോട്ടെണ്ണല്‍.

മുന്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ്‌ ഉപതെരഞ്ഞെടപ്പ്‌. കേരളത്തിന്‌ പുറമേ നാല്‌ സംസ്ഥാനങ്ങളിലെ ഒഴിവ്‌ വന്ന മണ്ഡലങ്ങളിലേക്കും ഇതേ ദിവസം തെരഞ്ഞെടുപ്പ്‌ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക