Image

ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടത്തെിയ സംഭവത്തില്‍ പാര്‍ട്ടിയുടെ സംഘാടകന്‍ അറസ്റ്റില്‍

Published on 26 May, 2015
ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടത്തെിയ സംഭവത്തില്‍ പാര്‍ട്ടിയുടെ സംഘാടകന്‍ അറസ്റ്റില്‍

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടത്തെിയ സംഭവത്തില്‍ പാര്‍ട്ടിയുടെ സംഘാടകന്‍ അറസ്റ്റില്‍. കോക്കാച്ചി എന്ന മിഥുന്‍ പി. വിലാസിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് മയക്കുമരുന്നായ ഹഷീഷ് പിടിച്ചെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ പ്രധാനിയായ മിഥുന്‍, സിനിമാ നടന്‍മാര്‍ക്കുള്‍പ്പടെ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നതായി പൊലീസ് അറിയിച്ചു. മയക്കുമരുന്നിന് വിപണി കണ്ടത്തൊനാണ് ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ലെമെറീഡിയന്‍ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ റഷ്യന്‍ സംഗീതജ്ഞന്‍ സൈകോവ്സ്കി ഉള്‍പ്പടെ ഏഴു പേരാണ് അറസ്റ്റിലായത്. എന്നാല്‍ സൈകോവ്സ്കി ഒഴികെ മറ്റെല്ലാവരും ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയായിരുന്നു.

ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തത്. കേസില്‍ മൊത്തം അറസ്റ്റിലായ എട്ടുപേരില്‍ ആറുപേര്‍ക്കും ജാമ്യം ലഭിച്ചത് ശരിയായ അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയിലാണ് പൊലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക