Image

ഊര്‍ജ ക്ഷാമത്തിന് പ്രതിവിധിയേകുന്ന എം. എസ്. ഫൈസല്‍ ഖാന്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 26 May, 2015
ഊര്‍ജ ക്ഷാമത്തിന് പ്രതിവിധിയേകുന്ന എം. എസ്. ഫൈസല്‍ ഖാന്‍
ന്യൂയോര്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര സമ്മേളനത്തില്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടിനെക്കുറിച്ച് എം. എസ്. ഫൈസല്‍ ഖാന്‍ വിശദീകരിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഏഷ്യയിലെ ആദ്യത്തെ റിന്യൂവബിള്‍ എനര്‍ജി കാത്ത് ലാബോറട്ടറി തിരുവനന്തപുരത്ത് നിംസ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴിലാണ് സ്ഥാപിതാമായിരിക്കുന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണ്.

പവര്‍ കട്ടിങ് മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് ഊര്‍ജ പ്രതിസന്ധി മറിസകടക്കാന്‍ പ്രത്യാശയുടെ വാതില്‍ തുറക്കുകയാണ് ഫൈസല്‍ ഖാനും സംഘവും ചെയ്യുന്നത്. അതും സ്വന്തം ആരോഗ്യ വ്യാവസായിക സ്ഥാപനത്തില്‍ ഈ പ്രോജക്ട് ആരംഭിച്ചു കൊണ്ടാണ് ഇവര്‍ വിപ്ലവകരമായ ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്.
യാതൊരു പാരിസ്ഥിതിക പ്രത്യാഘാതവുമില്ലാത്ത ഊര്‍ജസ്രോതസ്സാണ് ഈ പദ്ധതിയിലൂടെ തുറക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ ആശുപത്രികളില്‍ ഈ പദ്ധതി നടപ്പില്‍ വരുത്താനാണ് ശ്രമം. സൗരോര്‍ജം, കാറ്റ്, ബയോഗ്യാസ് എന്നിവയില്‍ നിന്നും ഊര്‍ജം സമാഹരിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്.

ഈ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ പദ്ധതിക്ക് രൂപവും ഭാവവും നല്‍കി ഇതൊരു യാഥാര്‍ത്ഥ്യമാക്കി മാറ്റിയത് ലോക പ്രശസ്ത ശാസ്ത്രജ്ഞനിലും ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ മുന്‍ ചെയര്‍മാനുമായ ഡോ. മാധവന്‍ നായരാണ്.

യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ കാണ്ടേ കെ. യം കെല്ലയുടെ നേതൃത്വത്തിലുളള ഉന്നത തല പ്രതിനിധി സംഘം കേരളത്തിലെത്തി. ഈ പ്രോജക്ടിനെപ്പറ്റി പഠിച്ചതിനു ശേഷമാണ് ഈ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുത്ത് ഈ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ ഫൈസല്‍ ഖാനെ ക്ഷണിച്ചത്.

വളരെ ഹ്രസ്വമായ ഒരു സന്ദര്‍ശനം നടത്തി ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ ശ്രദ്ധേയമായ ശബ്ദമായി മാറിയ ഫൈസല്‍ ഖാനെ സന്ദര്‍ശിക്കാനും ഹ്രസ്വമായ സംഭാഷണം നടത്താനും ഈ ലേഖകന് സാധിച്ചു. ഇനിയും ഇവിടെ വരുന്ന അവസരങ്ങളില്‍ കുറെ ദിനങ്ങള്‍ കൂടി ചെലവഴിക്കാനും ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുമായി കൂടിക്കാഴ്ചകളും ആശയ സംവാദങ്ങളും നടത്താനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അതുപോലെ കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പ്രവാസി മലയാളി ഈ പദ്ധതി പ്രദേശവും നിംസിന്റെ മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും അദ്ദേഹം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എം. എസ്. ഫൈസല്‍ ഖാന്‍, പ്രൊ. ചാന്‍സലര്‍, നൂറുള്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി മാനേജിംഗ് ഡയറക്ടര്‍ നിംസ്

ഊര്‍ജ ക്ഷാമത്തിന് പ്രതിവിധിയേകുന്ന എം. എസ്. ഫൈസല്‍ ഖാന്‍ ഊര്‍ജ ക്ഷാമത്തിന് പ്രതിവിധിയേകുന്ന എം. എസ്. ഫൈസല്‍ ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക