Image

സി.ബി.എസ്.ഇ 12ാം ക്‌ളാസ് : മലയാളിക്ക് ഒന്നാം സ്ഥാനം

Published on 26 May, 2015
സി.ബി.എസ്.ഇ 12ാം ക്‌ളാസ് : മലയാളിക്ക് ഒന്നാം സ്ഥാനം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്‌ളാസ് പരീക്ഷ 82 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.72 ശതമാനം കുറവാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. രാജ്യത്താകെ 10 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയിരുന്നത്.
 
തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. 95.41 ശതമാനമാണ് ഇവിടുത്തെ വിജയം. മലയാളിയായ എം. ഗായത്രി 496 മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി. സാകേത് ന്യൂഗ്രീന്‍ ഫീല്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. തിരുവനന്തപുരം സ്വദേശി കെ.മോഹനന്റെ മകളാണ് ഗായത്രി.
 
പരീക്ഷാഫലം www.results.nic.in, www.cbseresults.nic.in, www.cbse.nic.in. എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.സി.ബി.എസ്.ഇ 10ാം ക്‌ളാസ് പരീക്ഷാഫലം മേയ് 27നാണ് പുറത്തുവരുക. 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക