Image

എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

Published on 26 May, 2015
എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി.  രാജ്യത്ത് എല്ലാവര്‍ക്കും ന ല്ലദിനങ്ങള്‍ വന്നുകഴിഞ്ഞുവെന്നും 60 വര്‍ഷം നാട് കട്ടുമുടിച്ചവര്‍ക്ക് മാത്രമാണ്  അത് മോശമായി തോന്നുന്നതെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെന്ന വാഗ്ദാനം ഒരു വര്‍ഷത്തിനകം പാലിച്ചുവെന്ന്  പ്രധാനമന്ത്രി അവകാശപ്പെട്ടു.  വര്‍ഷം 12 രൂപക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. വിലക്കയറ്റം പരിഹരിച്ചു. നാണയപ്പെരുപ്പം കുറച്ചു.  

ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടി. ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാന്‍ മുദ്രാ ബാങ്ക് തുടങ്ങി. 2022 ആകുമ്പോഴേക്കും വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കും. 

പൗരന്മാരെ വിശ്വാസത്തിലെടുത്ത്  സര്‍ട്ടിഫിക്കറ്റുകള്‍ സ്വയംസാക്ഷ്യപ്പെടുത്താന്‍ അനുവാദം നല്‍കി.  അധികാരത്തിന്‍െറ ഇടനിലക്കാരെ ഇല്ലാതാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു അഴിമതിക്കേസ്പോലും ഉണ്ടായില്ല. ഇത്രയൂം കാലം കട്ടുമുടിച്ചവര്‍ക്ക് നല്ലദിനം ഉറപ്പുനല്‍കുന്നില്ല. ജനങ്ങളുടെ പണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക