Image

രണ്ട് ഇന്ത്യക്കാരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിട്ടു

Published on 26 May, 2015
രണ്ട് ഇന്ത്യക്കാരുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡ് പുറത്തുവിട്ടു

ബാര്‍നെ: സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ച രണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ പേരുകള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ടു. സ്നേഹ് ലത സാഹ്നെ, സംഗീത സാഹ്നെ എന്നിവരാണ് പണം നിക്ഷേപിച്ചത്. ഇവരുടെ മറ്റു വിവരങ്ങള്‍ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കാതിരിക്കണമെങ്കില്‍ 30 ദിവസത്തിനകം ഫെഡറല്‍ അഡ്മിനിസ്ട്രേറ്റിവ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്ന് ബാങ്ക് ഇവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബ്രിട്ടീഷ്, സ്പാനിഷ്, റഷ്യന്‍ പൗരന്മാരുടെ പേരുകളും ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്.  അമേരിക്കക്കാരുടെയും ഇസ്രയേലികളുടെയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

മുന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കൗര്‍, മുന്‍ എംപി അനു ടണ്ഡന്‍, മഹാരാഷ്ര്ട മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ ഭാര്യ നീലം, മകന്‍ നീലേഷ്, ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത എന്നിവരും അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന വസന്ത് സാഠേയുടെ ചില കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരുകള്‍ സ്വിസ് ബാങ്ക് നേരത്തെ പുറത്തുവിട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക