Image

ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

ആശ പണിക്കര്‍ Published on 26 May, 2015
           ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത:                        സൂര്യയും ജ്യോതികയും വീണ്ടും  ഒന്നിക്കുന്നു
തമിഴിലെ സൂപ്പര്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വെള്ളിത്തിരയില്‍ ഒരുമിക്കുന്നു. സൂര്യ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തു വിട്ടത്. തങ്ങള്‍ ഒരുമിച്ചുള്ള സിനിമ ഉടന്‍ ഉണ്ടാകുമെന്നും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ലെന്നുമാണ് സൂര്യ വ്യക്തമാക്കിയത്.

ജില്ലന്‍ട്രു ഒരു കാതല്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്, ഇതില്‍ കേന്ദ്ര കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. വിവാഹ ശേഷം ജ്യോതിക പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് ഏതാനും പരസ്യചിത്രങ്ങളില്‍ മാത്രമാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.

വിവാഹശേഷം കുടുംബജീവിതത്തില്‍ ഒതുങ്ങിക്കൂടിയ ജ്യോതിക ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു. 36 വയതിനിലേ എന്ന ചിത്രം തമിഴ്‌നാട്ടില്‍  സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. 

           ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത:                        സൂര്യയും ജ്യോതികയും വീണ്ടും  ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക