Image

ബാര്‍കോഴ: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല

Published on 26 May, 2015
ബാര്‍കോഴ: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം റിപ്പോര്‍ട്ടുകള്‍ ചോരുന്നത് വിജിലന്‍സിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അത് കൊണ്ടാണ് വിവരാവകാശ നിയമത്തില്‍ പോലും അന്വേഷണറിപ്പോര്‍ട്ടുകളെ ഒഴിവാക്കിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക