Image

രാഹുല്‍ കോഴിക്കോട്ടെത്തി

Published on 26 May, 2015
രാഹുല്‍ കോഴിക്കോട്ടെത്തി
കോഴിക്കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉച്ചക്കു ശേഷം ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ രാഹുലിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

വൈകിട്ട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹം വിശ്രമിക്കുന്ന പി.ഡബ്ലിയു. ഗസ്റ്റ് ഹൗസില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. രാഹുല്‍ എത്തുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി നേരത്തേ കോഴിക്കോട് എത്തിയിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ന് രാഹുലിന്റെ പ്രധാനപൊതുപരിപാടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക