Image

സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി

ജയിംസ് വര്‍ഗീസ് Published on 25 May, 2015
സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
സാന്‍ഫ്രാന്‍സീസ്‌കോ:  സിലിക്കോണ്‍വാലി- ബേ ഏരിയായിലെ ആദ്യ മലയാളി എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി നടത്തി.

സാന്‍ഹൊസെ 'സിലിക്കോണ്‍ വാലി' മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടന്ന വിവിധ മലയാളി ക്രിസ്ത്യന്‍ സഭകളുടെ സമ്മേളനം റവ.ഫാദര്‍.ജോണ്‍ തോമസ്(സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ജാക്‌സണ്‍ ഹൈറ്റ്‌സ്, ന്യൂയോര്‍ക്ക്) ഉല്‍ഘാടനം ചെയ്തു.

റവ.ഫാദര്‍ തോമസ് കോരയുടെ(സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച്, സാന്‍ഫ്രാന്‍സീസ്‌കോ) അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുമുള്ള നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.

സാന്‍ഫ്രാന്‍സീസ്‌കോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാദര്‍ വില്‍സണ്‍ മണലേത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ മോനി മാത്യു സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് ചര്‍ച്ച്, ഫാദര്‍ ജോണ്‍ തോമസ്, ഫാദര്‍ ബിജു പി. സൈമണ്‍, ഫാദര്‍ വില്‍സണ്‍ മണലേത്ത് എന്നിവര്‍ പ്രസംഗിച്ചു. ഫാദര്‍ ബിജു പി. സൈമണ്‍ സ്വാഗതവും, ബെന്‍സി അലക്‌സ് മാത്യു നന്ദിയും പറഞ്ഞു.

വിവിധ പള്ളികളില്‍ നിന്നുള്ള കലാപരിപാടികളും, സമ്മേളനാന്തരം എക്യൂമെനിക്കല്‍ സദ്യയും നടന്നു.

സിലിക്കോണ്‍ വാലിയിലെ ആദ്യ മലയാളി എക്യൂമെനിക്കല്‍ സമ്മേളനം വന്‍വിജയമായിരുന്നുയെന്നും, തുടര്‍ന്നുള്ള പരിപാടികള്‍ കൂടുതല്‍ ഗംഭീരമാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് ഫാ.തോമസ് കോര പറഞ്ഞു.

സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
സിലിക്കോണ്‍വാലി മലയാളി ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സമ്മേളനം ഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക