Image

ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ കുഞ്ഞമ്മ ഫിലിപ്പോസ്‌ (88 ) അടൂരില്‍ നിര്യാതയായി

Published on 25 May, 2015
ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ കുഞ്ഞമ്മ ഫിലിപ്പോസ്‌ (88 ) അടൂരില്‍ നിര്യാതയായി
മലങ്കര ഓര്‍ത്തോഡോക്‌സ്‌ സഭാ മുന്‍ മാനേജിഗ്‌ കമ്മറ്റി അംഗവും, നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗവും, ഫൊക്കാന എക്‌സിക്കുട്ടീവ്‌ വൈസ്‌ പ്രസിടന്റ്‌ടുമായ ശ്രി.ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ ശ്രിമതി.കുഞ്ഞമ്മ ഫിലിപ്പോസ്‌ (88 ) വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അടൂരിലുള്ള സ്വവസതിയില്‍ നിര്യാതയായി.

സംസ്‌കാര ശുശ്രൂഷകള്‍ 28ന്‌ വ്യാഴാഴ്‌ച മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ ബാവയുടെ പ്രധാന കാര്‍മ്മികത്വത്തിലും , അടൂര്‍ കടമ്പനാട്‌ ഭദ്രാസന മെത്രാപൊലീത്ത ഡോ സഖറിയാസ്‌ മാര്‍ അപ്രേം, നിലക്കല്‍ ഭദ്രാസന മെത്രാപൊലീത്ത ജോഷ്വ മാര്‍ നിക്കോദീമോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും അടൂര്‍ കണ്ണംകൊട്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടക്കും

മക്കള്‍: ജോണ്‍ ഫിലിപ്പോസ്‌, ലീലാമ്മ ഉമ്മന്‍, ഫിലിപ്പോസ്‌ ഫിലിപ്‌, സി പി ജേക്കബ്‌ , സാറാമ്മ ജോസഫ്‌ , മാത്യൂസ്‌ ഫിലിപ്പ്‌.

മരുമക്കള്‍: സാറാമ്മ ജോണ്‍, എന്‍ കെ ഉമ്മന്‍, ലിസി ഫിലിപ്പ്‌ , റുബി ജേക്കബ്‌ , രാജന്‍ ജൊസഫ്‌, അനു മാത്യു

അനുശോചനം രേഖപ്പെടുത്തി

ശ്രി.ഫിലിപ്പോസ്‌ ഫിലിപ്പിന്റെ പ്രീയ മാതാവിന്റെ വേര്‍പാടില്‍ ഫൊക്കാന പ്രസിടന്റ്‌ ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ്‌ കെആര്‍കെ, ട്രസ്‌ടീ ബോര്‍ഡ്‌ മെംബര്‍ പോള്‍ കറൂകപിള്ളില്‍ എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഓര്‍ത്തോഡോക്‌സ്‌ ടി.വിക്കുവേണ്ടി ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ഫിലിപ്പോസ്‌ ഫിലിപ്പിന്റെ മാതാവ്‌ കുഞ്ഞമ്മ ഫിലിപ്പോസ്‌ (88 ) അടൂരില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക