Image

ചിക്കാഗോ കൈരളി ലയണ്‍സ്‌ ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജേതാക്കള്‍

Published on 25 May, 2015
ചിക്കാഗോ കൈരളി ലയണ്‍സ്‌ ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജേതാക്കള്‍
ഹാക്കന്‍സാക്ക്‌, ന്യുജഴ്‌സി: 27-മത്‌ ജിമ്മി ജോര്‍ജ്‌ വോളി ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലുള്ള ജേതാവ്‌ ചിക്കാഗോ കൈരളി ലയണ്‍സ്‌ ഏകപക്ഷീയമായ മൂന്നു സെറ്റിനു ന്യുയോര്‍ക്ക്‌ ബഫലോ സോള്‍ഡിയേഴ്‌സിനെ പരാജയപ്പെടുത്തി വീണ്ടുംട്രോഫിയില്‍ മുത്തമിട്ടു.

തകര്‍പ്പന്‍ സ്‌മാഷുകളും മികച്ച സര്‍വീസുമായി കളിക്കളം നിറഞ്ഞു കളിച്ച ലയണ്‍സിനു മുന്നില്‍ സോള്‍ഡിയേസ്‌ഴിനു നിന്നു തിരിയാന്‍ ഇടം കിട്ടിയില്ല. ചെറുപ്പക്കാരെങ്കിലും കോച്ച്‌ സിബി കദളിമറ്റത്തിനു കീഴില്‍ മികച്ച പരിശീലനം നേടി പരിചയ സമ്പന്നരായ കളിക്കാരായി എത്തിയ ലയണ്‍സിനെ നേരിട്ട സോള്‍ഡിയേഴ്‌സിലെ പല ടീമംഗങ്ങളും താരതമ്യേന കൗമാരം കഴിഞ്ഞിട്ടില്ലാത്തവരായിരുന്നു. അവര്‍ ഭാവി വാഗ്‌ദാനങ്ങളാണെന്നു തെളിയിയിക്കുന്ന ഉശിരന്‍ പ്രകടനം തന്നെ നടത്തിയെങ്കിലും തികച്ചും പ്രൊഫഷണല്‍ കളിക്കാരായി എത്തിയ ലയണ്‍സിനു മുന്നില്‍ അടിയറവു പറയുകയെ നി
ര്‍ത്തി ഉണ്ടായിരുന്നുള്ളു.

ടാമ്പയെ ലയണ്‍സ്‌ സെമിയില്‍ പരാജയപ്പെടുത്തിയപ്പോള്‍ സോള്‍ഡിയേഴ്‌സ്‌ ഡിട്രോയിറ്റിനെ പരാജയപ്പെടുത്തീ ഫൈനലില്‍ എത്തി. പക്ഷെ ഫൈനലില്‍ ഭാഗ്യവും സോള്‍ഡിയേഴ്‌സിനെ തുണച്ചില്ല. 25-19; 25-19; 25-22 എന്നിങ്ങനെയായിരുന്നു സ്‌കോര്‍ നില. മൂന്നാം സെറ്റില്‍ ഉണര്‍ന്നു കളിച്ച സോള്‍ഡിയേഴ്‌സ്‌ വിജയത്തിനു അടുത്തു വരെ എത്തിയതാണു. കാണികളില്‍ നിന്നുള്ള കനത്ത പ്രോത്സാഹനവും അവര്‍ക്കുണ്ടായിരുന്നു. അതും തുണയായില്ല.

ആവേശകരമായ പ്രകടനം പ്രതീക്ഷിച്ച കാണികള്‍ക്ക്‌ ഏകപക്ഷീയമായ വിജയം നിരാശയായി. ഇത്തവണ ആദ്യ പാദ മത്സരങ്ങളില്‍ എട്ടെണ്ണം ഏകപക്ഷീയമായി ബെസ്റ്റ്‌ ഓഫ്‌ ത്രീ ഗയിംസിനു അവസാനിക്കുകയായിരുന്നു. സാധാരണ ഇങ്ങനെ സംഭവിക്കാറില്ലാത്തതണെന്നു ജയിംസ്‌ ഏബ്രഹാം (പ്രസാദ്‌, ടെക്‌സസ്‌) ജെയ്‌ കാലായില്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

പതിമ്മൂന്നു ടീമുകള്‍ മാറ്റുരച്ചതില്‍ ടാമ്പാ ടൈഗേഴ്‌സ്‌, ഡിട്രിയിറ്റ്‌ ഈഗിള്‍സ്‌, ടൊറോന്റൊ സ്റ്റാലിയയന്‍സ്‌, ചിക്കാഗോ കൈരളി ലയണ്‍സ്‌, ന്യു യോര്‍ക്ക്‌ സ്‌പൈക്കേഴ്‌സ്‌, ബഫലോ സോള്‍ഡിയേഴ്‌സ്‌, എന്നിവയാണു ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്‌.

തങ്ങളുടെ പ്രധാന കളിക്കാരിലൊരള്‍ക്ക്‌ പരുക്കു മൂലം മാറി നില്‍ക്കേണ്ടി വന്നത്‌ വിജയത്തെ ബാധിച്ചതായി ടാമ്പയില്‍ നിന്നു വന്ന ജയിംസ്‌ ഇല്ലിക്കല്‍ ചൂണ്ടിക്കാട്ടി.

വാഷിംഗ്‌ടണ്‍, ഫിലഡല്‍ഫിയ, ഡാലസ്‌, ന്യുജെഴ്‌സി എ, ബി ടീമുകള്‍, ഡലവേര്‍, നയാഗ്ര എന്നിവയായിരുന്നുമറ്റു ടീമുകള്‍.

മോസ്റ്റ്‌ വാല്യൂഡ്‌ പ്ലേയര്‍, ബെസ്റ്റ്‌ സെറ്റര്‍ ട്രോഫികള്‍ ലയണ്‍സിന്റെ സനില്‍ തോമസ്‌ നേടി. ബെസ്റ്റ്‌ ഡിഫന്‍ഡര്‍ ആയി ലയണ്‍സിലെ മെറില്‍ മംഗളശേരില്‍ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബെസ്റ്റ്‌ ഒഫന്‍ഡര്‍ ആയി സോള്‍ഡിയേഴ്‌സിലെ ജോര്‍ജ്‌ മുണ്ടഞ്ചിറ തെരെഞ്ഞെടുക്കപ്പെട്ടു.

ചിക്കാഗോ ടീമില്‍ ജഴ്‌സിയണിഞ്ഞവര്‍: റിന്റു ഫിലിപ്പ് (ക്യാപ്റ്റന്‍), മെറില്‍ മംഗളശേരില്‍ (വൈസ് ക്യാപ്റ്റന്‍), സനല്‍ തോമസ്, ടോണി തോമസ്, നിതിന്‍ തോമസ്, ഷോണ്‍ കദളിമറ്റം, അലക്‌സ് കാലായില്‍, ടോം ജോസഫ് എരൂരിക്കല്‍, പോള്‍ എടാട്ട്, ലെറിന്‍ മാത്യു, ടോണി സങ്കെര, മാക്‌സ് തച്ചേട്ട്, നീല്‍ സൈമണ്‍.
സിബി കദളിമറ്റം (കൊച്ച്), സാജന്‍ തോമസ് (കോച്ച്) പ്രിന്‍സ് തോമസ് (അസി. കോച്ച്), ജെയ് കാലായില്‍ (അസി കോച്ച്) ടോം കാലായില്‍ (മാനേജര്‍)
ബഫലോ ടീം: ജോര്‍ജ് മുണ്ടഞ്ചിറ (ക്യാപ്റ്റന്‍), സിനോ ജോസഫ്, ജോണ്‍ മാത്യു, അരുണ്‍ തോമസ്, അലോഷ് അലക്‌സ്, സജിന്‍ തോമസ്, സുനു കോശി, ജ്യോതിഷ് ജേക്കബ്, ജിജി ജോര്‍ജ്, ജോജോ കുര്യന്‍, ചാള്‍സ് മാത്യു, ജെമി തോമസ്.
ടോമി തോമസ് (മാനേജര്‍) സിജോ ജോസഫ്, ജോസഫ് ഫ്രാന്‍സിസ് (കോച്ച്)

ജിബി തോമസ്‌ ചെയര്‍മാനും ടി.എസ്‌. ചാക്കോ പേട്രണുമായുള്ള ടൂര്‍ണമന്റ്‌ കമ്മിറ്റി കുറ്റമറ്റ സംവിധാനങ്ങളാണു ഒരുക്കിയിരുന്നത്‌. ഫെയര്‍ലി ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റിയുടെ റോത്ത്‌മന്‍ അരീനയില്‍ രണ്ടു ദിവസത്തെ ഉത്സവാവേശം പകര്‍ന്ന മത്സരത്തില്‍ കാണികളായി എത്തിയവരില്‍ നല്ലൊരു പങ്ക്‌ യുവജനതയായിരുന്നു. ഫൊക്കാനഫോമാ സമ്മേളനങ്ങള്‍ക്കു പോകാത്ത കുട്ടികള്‍ ടൂര്‍ണമെന്റിനു വന്നു എന്നത്‌ അവരുടെ മനസ്‌ എവിടെയെന്നു തെളിയിക്കുന്നതായിരുന്നു.

ഭിന്നതകളൊന്നും ഇല്ലാതെ മലയാളികള്‍ ഒരു വേദിയില്‍ ഒത്തു കൂടി എന്നതും വലിയൊരു കാര്യമായി.

ടൂര്‍ണമന്റ്‌ കോര്‍ഡിനേറ്റര്‍ ജെംസണ്‍ കുര്യാക്കോസ്‌, ആതിഥേയരായ ഗാര്‍ഡന്‍ സ്‌ടേറ്റ്‌ സിക്‌സേഴ്‌സ്‌ മാനേജര്‍ മാത്യു സക്കറിയ, തുടങ്ങിയവരും ഒരു പറ്റം വോളന്റിയര്‍മാരും മാസങ്ങളായി തുടര്‍ന്ന അധ്വാനത്തിനു നല്ല ഫലം തന്നെ ലഭിച്ചു എന്നത്‌ അഭിമാനകരമായി. വിവിധ സംഘടനാ നേതാക്കള്‍ പിന്തുണയുമായി എത്തുകയും ചെയ്‌തു. ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളി, നാമം സ്ഥപകന്‍ മാധവന്‍ നായര്‍, ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഗോപിനാഥന്‍ നായര്‍, ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്‌, ലാലി കളപ്പുരക്കല്‍, ജയിംസ്‌ ഇല്ലിക്കല്‍ (ടാമ്പ) മാത്യു ചെരുവില്‍ (ഡിട്രൊയിറ്റ്‌) സറ്റാന്‍ലി കളത്തില്‍, ഫൊക്കാന നേതാക്കളായ ലീല മാരേട്ട്‌, ലൈസി അലക്‌സ്‌, ഷാജി വര്‍ഗീസ്‌ (മഞ്ച്‌) മുഖ്യ സ്‌പൊണ്‍സ
ര്‍ ദിലീപ്‌ വര്‍ഗീസ്‌, മാധ്യമ രംഗത്തു നിന്നു സുനില്‍ െ്രെടസ്റ്റാര്‍, രാജു പള്ളത്ത്‌, മധു കൊട്ടാരക്കര, സോജി മാത്യു, ജോസ്‌ ഏബ്രഹാം തുടങ്ങി വന്‍ നിര തന്നെ എത്തി.

കേരള വോളിബോള്‍ ലീഗ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ചെയര്‍ ടോം കാലായില്‍, ജയിംസ്‌ ഏബ്രഹാം (പ്രസാദ്‌, ടെക്‌സസ്‌) എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.

ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടത്തിയ റാഫിളില്‍, റിയ ട്രാവത്സ്‌ നല്‍കിയ ഇന്ത്യയിലേക്കുള്ള രണ്ടു ടിക്കറ്റുകള്‍, റോത്ത്‌മാന്‍ അരീനയില്‍ പ്രോഗ്രാമിനു ചുക്കാന്‍ പിടിച്ചവരിലൊരാളായ ബിനു തോമസിനു ലഭിച്ചു. റോത്ത്‌മാന്‍ അരീന ലഭ്യമാക്കുന്നതിനു പ്രധാന പങ്കു വഹിച്ച ഡോ. ജോജി ചെറിയാന്‍, ദാസ്‌ കണ്ണംകുഴിയില്‍, സജി മാത്യു എന്നിവരാണു പരിപാടികളുടെ ഡസ്‌കിനു നേത്രുത്വം നല്‍കിയതും അനൗണ്‍സ്‌മന്റ്‌ നടത്തിയതും.

ജിമ്മി ജോര്‍ജ്‌ ടൂര്‍ണമന്റ്‌ ഒരു കാലത്തും ഇല്ലാതാവാനുള്ള ഒരു സാധ്യതയും ഇല്ലെന്നു 27 വര്‍ഷം മുന്‍പ്‌ ഇതിനു തുടക്കമിട്ടവരില്‌പെടുന്ന അലിയാര്‍ ഷെറിഫ്‌ (ഫിലഡല്‍ഫിയ) സിബി കദളിമറ്റം (ചിക്കാഗോ) പയസ്‌ ആലപ്പാട്ട്‌ (ചിക്കാഗോ) എന്നിവര്‍ ചൂണ്ടിക്കാട്ടി. യുവ തലമുറ വോളീ ബോളില്‍ കൂടുതല്‍ തല്‌പരരായി വരുന്നു എന്നതു തന്നെ കാരണം. ആദ്യമൊക്കെ ഇന്ത്യയില്‍ കളിച്ചവരാണു ഇവിടെയും രംഗത്തു വന്നതെന്നു പയസ്‌ ചൂണ്ടിക്കാട്ടി. അന്നു ഇന്ത്യന്‍ സ്‌റ്റൈല്‍ ആയിരുന്ന കളി ഇപ്പോള്‍ അമേരിക്കന്‍
സ്‌റ്റൈല്‍ ആയി. കളിക്കാരില്‍ മലയാളം നന്നായി പറയുന്നവര്‍ ചുരുക്കം. തലമുറകളുടെ മാറ്റം പ്രകടം.

പല ടൂര്‍ണമന്റ്‌ ഉള്ളതു ദോഷമല്ലെന്നും കൂടുതല്‍ ജനകീയ പങ്കാളിത്തം ഉണ്ടാക്കുമെന്നും പയസും ഇന്ത്യ
യില്‍ നാഷണല്‍ വോളി കോച്ചായിരുന്ന ഗീവര്‍ഗീസ്‌ ചാക്കോയും, (ന്യുജഴ്‌സി) ചൂണ്ടിക്കാട്ടി. സെമി കഴിഞ്ഞു ഫൈനലിനു രണ്ടു മണിക്കൂര്‍ ഗ്യാപ്പ്‌ ഇത്തവണ ലഭിച്ചോ എന്നു ഗീവര്‍ഗീസ്‌ സംശയം പ്രകടിപ്പിച്ചു. അത്രയും ഇടവേള ആവശ്യമാണു.

ടൂര്‍ണമെന്റിലൊക്കെ പങ്കെടുക്കുന്നതിനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഭാവിയില്‍ ഗുണം ചെയ്യുമെന്നതും ചെറുപ്പക്കാരെ കളിയിലേക്ക്‌ ആകര്‍ഷിക്കുന്നതായി സിബി കദളിമറ്റം പറഞ്ഞു. നേരത്തെ ടീമില്‍ കളിക്കുകയും പല ബഹുമതികളും നേടുകയും ചെയ്‌ത സിബി മൂന്നു വര്‍ഷമായി ചിക്കാഗോ ലയണ്‍സിന്റെ കോച്ചാണു.

ഇന്ത്യയില്‍ വച്ചേ അറിയപ്പെടുന്ന കളിക്കാരനായിരുന്ന അലിയാര്‍ ചെല്ലുന്നിടത്തൊക്കെ വോളി ബോള്‍ ടീമിനു രൂപം കൊടുത്തു. 1971ല്‍ അമേരിക്കയിലെത്തിയ അദ്ധേഹം നാലു പതിറ്റാണ്ടു മുന്‍പ്‌ ഫിലഡല്‍ഫിയയില്‍ രൂപകൊടുത്ത ടീമാണു ഇപ്പോഴത്തെ ഫിലഡല്‍ഫിയ സ്റ്റാഴ്‌സ്‌.

കളി മികച്ച നിലവാരം പുലര്‍ത്തി എന്ന്‌ അദ്ദേഹം പറഞ്ഞു. ഫൈനലിനേക്കാള്‍ ആവേശം പകര്‍ന്നതു സെമി ആയിരുന്നു.

ടൂര്‍ണമെന്റ്‌ വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ സംത്രുപ്‌തി പ്രകടിപ്പിച്ച ചെയര്‍ ജിബി തോമസ്‌, ഇതിനായി പ്രവര്‍ത്തിക്കുകയും കാണികളായി എത്തുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അര ലക്ഷത്തിലേറെ ചെലവുള്ള ടൂര്‍ണമന്റ്‌ ജന പങ്കാളിത്തമില്ലതെ വിജയിക്കില്ല. ഇവിടെ സഹകരണത്തിനായി ആളൂകള്‍ സ്വമേധയ മുന്നോട്ടു വന്നുവെന്നതില്‍ സന്തോഷമുണ്ട്‌.

അടുത്ത വര്‍ഷം ടൂര്‍ണമന്റ്‌ ടൊറന്റൊയിലാണ്‌.
ചിക്കാഗോ കൈരളി ലയണ്‍സ്‌ ജിമ്മി ജോര്‍ജ്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജേതാക്കള്‍
Join WhatsApp News
Ponmelil Abraham 2015-05-26 06:23:13
Great. Good report with lot of pictures of the event. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക