ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസിന്റെ പൗരോഹിത്യ ശുശ്രൂഷയുടെ രജതജൂബിലി ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍, മെയ് 20ന് ആഘോഷിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ഒന്നടങ്കം മെത്രാപ്പൊലീത്തയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നു. മെത്രാപ്പൊലീത്തയ്ക്ക് കൗണ്‍സിലിന്റെ പിന്തുണ അറിയിച്ചും എല്ലാവരുമായും ഒരുമയിലും സ്നേഹത്തിലും മുന്നോട്ടുപോകുന്ന മാര്‍ നിക്കോളോവോസിന്റെ മാതൃകാപരമായ പ്രവര്‍ത്തനരീതിയെയും നേതൃഗുണത്തെയും പ്രശംസിച്ചും ഫാ. ഷിബു ഡാനിയേല്‍ പ്രസംഗിച്ചു.
ഏറെക്കാലം പ്രതിസന്ധിഘട്ടത്തിലൂടെ മുന്നോട്ടുപോയ ഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം അക്കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ വിസ്മരിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാനം ഭദ്രാസനത്തെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണന്ന് യോഗം വിലയിരുത്തി. ഭദ്രാസനത്തിലെ വൈദികരുടെയും വിശ്വാസികളുടെയും പ്രാര്‍ഥനയാലും സമര്‍പ്പണ മനോഭാവത്താലും ഭദ്രാസനം അനുദിനം പുരോഗതിയിലേക്ക് നീങ്ങവെ, ഈ മുന്നേറ്റത്തിന് ധീരമായ നേതൃത്വം നല്‍കുന്നതിന് മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ സേവനം അത്യന്താപേക്ഷിതമാണന്ന് യോഗം വിലയിരുത്തി.
ഫിലിപ്പോസ് ഫിലിപ്പ് , അജിത് വട്ടശേരില്‍, ഷാജി വര്‍ഗീസ്, ഡോ.സാക് സഖറിയാ, വര്‍ഗീസ് പോത്താനിക്കാട് തുടങ്ങി അംഗങ്ങളെല്ലാവരും രാത്രി വിരുന്നിലും സമ്മേളനത്തിലും സംബന്ധിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുരിയാക്കോസ് അറിയിച്ചു.