Image

നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം ഹെയ്ത്തി ഫണ്ട് ചര്‍ച്ച് വേള്‍ഡ് സര്‍വീസിന് കൈമാറി

ജോര്‍ജ് തുമ്പയില്‍ Published on 25 May, 2015
നോര്‍ത്ത് ഈസ്റ്റ്  ഭദ്രാസനം ഹെയ്ത്തി ഫണ്ട്  ചര്‍ച്ച് വേള്‍ഡ് സര്‍വീസിന് കൈമാറി
ന്യൂജേഴ്‌സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഹെയ്ത്തി ദുരിതബാധിതര്‍ക്കുവേണ്ടി സമാഹരിച്ച 70,038.00 ഡോളര്‍, ലോകമെങ്ങുമുള്ള ദുരിതബാധിതരുടെ പുനരധിവാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് വേള്‍ഡ് സര്‍വീസ് എന്ന സംഘടനയുടെ നേതൃത്വത്തിന് കൈമാറി.
 ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസില്‍ നിന്ന്  റവ. ജോണും ബിഷപ്പ് ഇട്ടിയും  ഹെയ്ത്തിയിലെ ജനങ്ങള്‍ക്കുവേണ്ടി തുക ഏറ്റുവാങ്ങി.  ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഹെയ്ത്തിയിലെ മില്യണ്‍കണക്കിന് വീടുകളുടെ പുനര്‍നിര്‍മാണത്തിലൂടെയും മറ്റും ഹെയ്ത്തിയുടെ പുനര്‍നിര്‍മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മതമോ തൊലിയുടെ നിറമോ നോക്കാതെ സേവനം ചെയ്യുന്ന  ചര്‍ച്ച് വേള്‍ഡ് സര്‍വീസസ് ഇതേ സേവനങ്ങള്‍ മറ്റ് രാജ്യങ്ങളിലും ചെയ്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടവരും ചൂഷിതരും ആശ്രയമറ്റവരുമായ ആളുകള്‍ക്കുവേണ്ടി, പ്രത്യേകിച്ച് സിറിയയിലെയും മറ്റും ജനത്തിനുവേണ്ടിയും ചര്‍ച്ച് വേള്‍ഡ് സര്‍വീസ് ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്.  ഹെയ്ത്തിയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ ചര്‍ച്ച് വേള്‍ഡ് സര്‍വീസ് നല്‍കുന്നുണ്ട്.
ഹെയ്ത്തിയുടെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.   ഫാ. ഷിബു ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ് , അജിത് വട്ടശേരില്‍, ഷാജി വര്‍ഗീസ്, ഡോ.സാക് സഖറിയാ, വര്‍ഗീസ് പോത്താനിക്കാട് തുടങ്ങിയ കൗണ്‍സില്‍ അംഗങ്ങളെല്ലാവരും തുക കൈമാറ്റചടങ്ങില്‍ സംബന്ധിച്ചതായി ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുരിയാക്കോസ് അറിയിച്ചു.

നോര്‍ത്ത് ഈസ്റ്റ്  ഭദ്രാസനം ഹെയ്ത്തി ഫണ്ട്  ചര്‍ച്ച് വേള്‍ഡ് സര്‍വീസിന് കൈമാറിനോര്‍ത്ത് ഈസ്റ്റ്  ഭദ്രാസനം ഹെയ്ത്തി ഫണ്ട്  ചര്‍ച്ച് വേള്‍ഡ് സര്‍വീസിന് കൈമാറിനോര്‍ത്ത് ഈസ്റ്റ്  ഭദ്രാസനം ഹെയ്ത്തി ഫണ്ട്  ചര്‍ച്ച് വേള്‍ഡ് സര്‍വീസിന് കൈമാറിനോര്‍ത്ത് ഈസ്റ്റ്  ഭദ്രാസനം ഹെയ്ത്തി ഫണ്ട്  ചര്‍ച്ച് വേള്‍ഡ് സര്‍വീസിന് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക